ആടുജീവിതം കണ്ട് കരഞ്ഞ് കലങ്ങിയ കണ്ണുമായി സുപ്രിയ; ''വേഗം വീട്ടില്‍ പോയി രാജുവിനെ കാണണം''
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 ന്റെ തുടക്കം ബംബർ ലോട്ടറി അടിച്ചത് പോലെയാണ്. ആട്ടം, പ്രേമലു, ബ്രഹ്മയുഗം, ഓസ്ലർ, അന്വേഷിപ്പിന്‍ കണ്ടെത്തും, മഞ്ഞുമ്മല്‍ ബോയ്സ്, അഞ്ചക്കള്ളക്കോക്കാന്‍ തുടങ്ങി സാമ്പത്തിക വിജയും കലാമൂല്യമുള്ളതുമായ എണ്ണം പറഞ്ഞ സിനിമകളാണ് മൂന്ന് മാസത്തിനുള്ളില്‍ മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയത്. ഒടുവിലാണ് അടുജീവിതം കൂടി പുറത്ത് ഇറങ്ങിയതോടെ ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനിക്കാവുന്ന തരത്തിലേക്ക് മലയാളം ഒരിക്കല്‍ കൂടെ എത്തിയിരിക്കുകയാണ്.
ബ്ലെസിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രത്തിന് എല്ലാ കോണുകളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അഭിനയവും അതിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളും എല്ലാവരും എടുത്ത് പറയുന്നു. കണ്ണില്‍ ഒരു നനവുമായാണ് ഓരോ പ്രേക്ഷകരും പുറത്തിറങ്ങുന്നത്.

ആടുജീവിതം കണ്ടിറങ്ങയതിന് ശേഷം പൃഥിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോന്‍ നടത്തിയ പ്രതികരണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിറ കണ്ണുകളോടെയാണ് സുപ്രിയ തിയേറ്ററില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. പടം ഭയങ്കര ഇമോഷണലാണെന്നായിരുന്നു സുപ്രിയയുടെ ആദ്യ പ്രതികരണം.
'പടം കണ്ട് ഇറങ്ങുന്നതേയുള്ളു. ഭയങ്ക ഇമോഷണലാണ്. മനസ്സ് ഭയങ്കരമായി നിറഞ്ഞ് നില്‍ക്കുകയാണ്. വീട്ടില്‍ പോയി ഒന്ന് രാജുവിനെ കാണണം' സുപ്രിയ പറഞ്ഞു. മികച്ച സിനിമയാണെന്നും ഭയങ്ക ഇമോഷണലാണെന്നും മറ്റ് പല സിനിമ താരങ്ങളും വ്യക്തമാക്കി. എല്ലാവരുടേയും മികച്ച പ്രകടനാണ് ആടുജീവിതത്തില്‍ കാണാന്‍ സാധിക്കുന്നത്. പൃഥ്വിരാജിന്റേത് അസാധ്യമായ പ്രകടനമാണെന്നുമായിരുന്നു നടന്‍ റോഷന്‍ മാത്യുവിന്റെ പ്രതികരണം.
പൃഥ്വിരാജിനെ കണ്ടാല്‍ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാമായിരുന്നു എന്നായിരുന്നു പടം കണ്ടിറങ്ങയിതിന് ശേഷം യാഥാർത്ഥ നജീബിന്റെ പ്രതികരണം. 'പൃഥ്വിരാജിനെ കണ്ടാല്‍ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാമായിരുന്നു, കാരണം ഞാന്‍ അനുഭവിച്ച കഷ്ടതകളെല്ലാം അഭിനയിച്ചു കാണിച്ചു തന്നു, തിയേറ്ററില്‍ ഇരുന്ന് കരഞ്ഞുപോയി. എല്ലാവരും പടം കാണണം' എന്നും നജീബ് പറഞ്ഞു.
പടം കണ്ടിറങ്ങിയ പ്രേക്ഷകർക്കും ആടുജീവിതത്തെക്കുറിച്ച് പറയാനുള്ളത് മികച്ച അഭിപ്രായം മാത്രമാണ്. 'മലയാളത്തിന്റെ ഒരേയൊരു ആട്ജീവിതം. കണ്ടു കഴിഞ്ഞപ്പോ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. നീണ്ട ഒരു പതിറ്റാണ്ടിൽ കൂടുതൽ ആയുള്ള ബ്ലെസി എന്ന സംവിധായകന്റെ അധ്വാനം. ശരീരവും, ആരോഗ്യവും,ജീവനും തന്നെ കൊടുത്തു മെനക്കെടാൻ തയ്യാറായ പ്രിത്വിരാജിന്റെ അധ്വാനം, നൽകിയതോ മലയാള സിനിമയുടെ ഒരു പുതിയ നാഴിക കല്ല്.' എന്നാണ് ഷിജു എസ് കർണ എന്ന ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്.
ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കാം ഇതാണ് എന്റെ മലയാള സിനിമയെന്ന്. ഏതൊരു മേഖല എടുത്താലും ലോകോത്തര നിലവാരത്തിൽ ഇത്രേം വിഷനോടെ ചെയ്ത് തീർത്ത ആട്ജീവിതം, മുന്നിലേക്കെത്തിച്ച ബ്ലെസി, പൃഥ്വിരാജ്, പ്രൊഡ്യൂസർ. ഇവരോട് ഒരു വല്യ നന്ദി. കൂടെ ബെന്യാമിനോടും.
ഒരൊറ്റ വാക്ക് കൊണ്ടോ ഒരു വല്യ പാരഗ്രാഫ് എഴുതിയോ തീർക്കാൻ കഴിയില്ല ആട് ജീവിതത്തെ കുറിച്ച്. കാരണം അത്രമേൽ പറയേണ്ടിയിരിക്കുന്നു. പൃഥ്വിരാജ്... ഈ മനുഷ്യൻ ഞെട്ടിച്ചു. കരിയറിലെ ബെസ്റ്റ് പെർഫോമൻസ് എന്നല്ല, ഇതൊരു ജീവിതം തന്നെ ആയിരുന്നു, നജീബിനെ ജീവിച്ചു കാണിച്ചു. അങ്ങനെ ഒരാളോട് എങ്ങനെ ആണ് ബെസ്റ്റ് പെർഫോമൻസ് എന്ന് പറയാൻ കഴിയുക.
എ ആർ റഹ്മാന്‍ ദ ഗോട്ട്, എന്തൊരു മ്യൂസിക് ആണ്. ആ ലോകത്തെയ്ക്ക് കൊണ്ട് പോയി. പലപ്പോഴും കണ്ണുനീർ നിയന്ത്രിക്കാൻ പെട്ട ഒരു പ്രയാസമുണ്ട്. ഒന്നും പറയാനില്ല. ഗോകുൽ... ഒരു സീനുണ്ട്... ഞെട്ടി തരിച്ചു പോയി, കരഞ്ഞു പോയി. പിന്നെ ഖാദ്രി യും. പടച്ചോനെ പോലെ വന്നവൻ. സിനിമയുടെ ഒരു മേഖലയിലും യാതൊന്നും പറയാനില്ല. ലോക ക്ലാസ്. ഇനി മറ്റൊരു ആട് ജീവിതം പിറക്കില്ല. മലയാളത്തിന്റെ ഒരേയൊരു ആട് ജീവിതമാണ് ഇതെന്നും ഷിജു കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications