Get Updates
Get notified of breaking news, exclusive insights, and must-see stories!

സീമ ജി നായരും ഊര്‍മ്മിള ഉണ്ണിയും അപമാനിതരായി പുറത്ത് പോയി, പൊന്നമ്മ ബാബു ആക്രോശിച്ചു: മാലാ പാര്‍വതി

താരസംഘടനയായ അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടി മാലാ പാര്‍വതി. അമ്മയിലെ വനിതാ അംഗങ്ങളെ ചേര്‍ത്ത് അമ്മയുടെ പെണ്‍മക്കള്‍ എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു എന്നും എന്നാല്‍ ഇതില്‍ നിന്നും നടിമാരായ സീമ ജി നായര്‍, ഊര്‍മ്മിള ഉണ്ണി എന്നിവര്‍ അപമാനിതരായി പുറത്ത് പോകേണ്ട സാഹചര്യമുണ്ടായിരുന്നു എന്നും മാലാ പാര്‍വതി പറഞ്ഞു.

അമ്മയിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാന്‍ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിന് സാധിച്ചിരുന്നില്ല എന്നു അവര്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. മോഹന്‍ലാല്‍ മാറിയതിന് ശേഷം അമ്മയില്‍ അധികാര വടംവലിയാണ് എന്നും അവര്‍ ആരോപിച്ചു. മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

Mala Parvathy

ചില കാര്യങ്ങള്‍ വിശദമായി തന്നെ പറയേണ്ടതുണ്ട്. അതിനാല്‍ രണ്ടോ മുന്നോ 'ഫേസ്ബുക്ക് പോസ്റ്റുകളായി, കുറിപ്പുകള്‍ 'ഇടും. 'അമ്മയുടെ പെണ്‍മക്കള്‍ ' എന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, അമ്മയിലെ വനിതാ അംഗങ്ങളെ, അതില്‍ ചേര്‍ത്തപ്പോള്‍, അഡ്മിന്‍ പാനല്‍ പറഞ്ഞത്, ഇത് അമ്മ പറഞ്ഞിട്ട് തുടങ്ങുന്നതാണ് എന്നാണ്. ഇത് ഭാവിയില്‍ അമ്മയിലേക്ക് ലയിപ്പിക്കുമെന്നും പറഞ്ഞിരുന്നു.

ഇവിടെ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ടെന്നും, ഗ്രൂപ്പിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ , അമ്മ നടപടി എടുക്കും എന്നും, ഒരു കാര്‍ഡ് തയ്യാറാക്കി ഇടയ്ക്കിടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ വാര്‍ത്തകള്‍ പുറത്ത് വിടരുത് എന്നത് തുടങ്ങി, കര്‍ശന നിയമങ്ങള്‍. എന്നാല്‍ അമ്മയിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ഊര്‍മ്മിള ഉണ്ണി, സീമ.ജി.നായര്‍ തുടങ്ങിയവര്‍ അപമാനിതരായി ഇറങ്ങി പോയപ്പോഴും, പാട്ട് ഉത്സവം പൊടി പൊടിക്കുകയായിരുന്നു. യൂ ട്യൂബ് വീഡിയോ, ഫോട്ടോ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണം പാലിച്ചിരുന്ന ഗ്രൂപ്പ് .. ഒരു അംഗത്തിന്റെ രണ്ട് വീഡിയോകള്‍ വന്നപ്പോള്‍, അതിന് എതിര് പറഞ്ഞില്ല.

ഇവര്‍ക്ക് നല്‍കിയ പോലത്തെ പരിഗണന സീമയ്ക്കും, ഊര്‍മ്മിള ഉണ്ണിക്കും നല്‍കാമായിരുന്നല്ലോ എന്ന് ഞാന്‍ പൊന്നമ്മ ബാബുവിനെ വിളിച്ച് ചോദിച്ചതും, അഡ്മിനായ പൊന്നമ്മ ബാബു എന്റെ നേരെ ആക്രോശം ഉയര്‍ത്തി. ഭീഷണിയില്‍ അവിടെ നില്‍ക്കേണ്ടതില്ല, എന്ന തീരുമാനത്തില്‍ ഞാന്‍ ഇറങ്ങി. ഗ്രൂപ്പിലിട്ട മെസ്സേജ് ചുവടെ ചേര്‍ക്കുന്നു.

പ്രിയപ്പെട്ടവരെ..

മാലാ പാര്‍വ്വതി ആണ്.ഈ ഗ്രൂപ്പില്‍, തുടക്കത്തില്‍ സജീവമായിരുന്നു.
സീമ.ജി.നായരുടെ ഫോട്ടോ വിഷയം, മനസ്സില്‍ ഒരല്പം അലോസരം ഉണ്ടാക്കി. പിന്നീട് ഊര്‍മ്മിള ഉണ്ണി ചേച്ചി .. അവരുടെ ഒരു സംരംഭത്തെ കുറിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്തപ്പോള്‍.. 'അയ്യയ്യോ.. ഇതെന്താ ഇങ്ങനെ എന്ന് തോന്നി'. കര്‍ശന നിയമങ്ങളാണല്ലോ..

അമ്മയുടെ മക്കള്‍ എന്ന് പേരുളള ഈ ഗ്രൂപ്പില്‍ എന്ന ചിന്തയോടെ മിണ്ടാതെയായി.ഇന്നിപ്പോള്‍ കാലടി ഓമന ചേച്ചി ഇട്ട വീഡിയോകള്‍ ഡിലീറ്റ് ചെയ്യാതെ അഡ്മിന്‍ പാനല്‍, പരിഗണന നല്‍കിയത് കണ്ടപ്പോള്‍ ആശ്വാസം തോന്നി. ഈ കൊച്ച് സന്തോഷങ്ങള്‍ സമ്മാനിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. എങ്കിലും ഊര്‍മ്മിള ഉണ്ണി ചേച്ചിയ്ക്ക് തോന്നിയ വിഷമം എന്റെ മനസ്സിനെ ബാധിക്കുന്നു.

എനിക്ക് വ്യക്തിപരമായി അവരെ അറിയില്ല. എന്റെ പ്രശ്‌നമാണ്. സങ്കടം എന്റെ മാത്രം പ്രശ്‌നമാണ്. മറ്റൊരു വിഷയം.. ഇതിന്റെ നിയമങ്ങള്‍ തെറ്റിച്ചാല്‍ ,അമ്മ നടപടി എടുക്കും എന്ന് കാണുന്നതാണ്. 'അമ്മ ' യില്‍ ഇപ്പോള്‍ ഒഫീഷ്യല്‍ കമ്മിറ്റി നിലവില്‍ ഇല്ലാത്ത അവസ്ഥയാണ്, അപ്പോള്‍ ഈ തീരുമാനം എടുത്തത് ആരാണ് എന്ന് അറിയാന്‍ ആഗ്രഹമുണ്ട്.
മൂന്നാമത്തെ വിഷയം..

ഇതില്‍ നിന്ന് വോയിസ് നോട്ട്, സ്‌ക്രീന്‍ ഷോട്ട് പുറത്ത് പോകുന്നു എന്നും അത് ആരാണെന്ന് മനസ്സിലായിട്ടുണ്ടെന്നും ,പുറത്താക്കും എന്നൊക്കെ കേട്ടു. ഇതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട്. സൗഹൃദത്തിന്റെ പേരില്‍, അല്ലെങ്കില്‍ സ്‌നേഹം കൊണ്ട് മാത്രമേ അനുസരിക്കുകയൊള്ളു എന്ന് തീരുമാനമുള്ള ആളാണ് ഞാന്‍. പരസ്പരം സംശയം വളര്‍ത്തുന്ന ഈ തരം മെസ്സേജുകള്‍ മനസ്സിനെ അലട്ടുന്നു.

ഒരു ശാസനയുടെ സ്വരം ഉള്ളത് എന്നില്‍ അലോസരം ഉണ്ടാക്കുന്നു. ശ്രീലത നമ്പൂതിരിയെ പോലെ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റ് പോയപ്പോഴും, അമ്മയുടെ മക്കളില്‍ ഒരു വിഷമവും കണ്ടില്ല. മാത്രമല്ല, ഇലക്ഷന്‍ സമയത്ത് ഇതില്‍ കേള്‍ക്കുന്ന പല കാര്യങ്ങളും.. ഒരു bias ഉണ്ടാക്കുന്നു. ഉദാഹരണത്തിന് സരയുവിനെ കുറിച്ച് പറഞ്ഞത്. സ്വതന്ത്രമായ തീരുമാനങ്ങളും ,വോട്ടും നല്‍കാന്‍ ഈ ഗ്രൂപ്പ് ഒരു തടസ്സമാകുന്നുണ്ട് എന്ന് മനസ്സിലാക്കുന്നതിനാല്‍ ഞാന്‍ exit ചെയ്യുന്നു.

നല്ല വര്‍ത്തമാനങ്ങളും, പാട്ടും ഞാനും രസിച്ചിരുന്നു. കാലടി ഓമന ചേച്ചിയുടെ പാട്ട് നല്ല രസമുണ്ടായിരുന്നു. അത് ഇട്ടതിലല്ല ഈ ബലം പിടിത്തത്തിനോടാണ് വിയോജിപ്പ്. ഗ്രൂപ്പില്‍ നിന്ന് ഇറങ്ങുന്നവരുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുന്ന പതിവിതില്‍ ഉണ്ട്.അത് കൊണ്ട് ഉത്തരം കിട്ടുമോന്ന് അറിയില്ല. ഈ ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ എന്നെയും ഓര്‍ത്തതിന് നന്ദി. എല്ലാവരോടും സ്‌നേഹം.

ഭീഷണിയുടെ സ്വരം, ജീവിതത്തില്‍ അംഗീകരിക്കില്ല എന്നത് കൊണ്ട് ഗ്രൂപ്പില്‍ നിന്ന് ഇറങ്ങുന്നു.
എല്ലാവര്‍ക്കും നന്ദി. ഇങ്ങനെ എഴുതിയാണ് ഗ്രൂപ്പില്‍ നിന്ന് ഞാന്‍ ഇറങ്ങിയത്.ഇതിന് മറുപടിയായി സരയുവും, അഡ്മിന്‍ പാനലിലെ ഒരു അഡ്മിനും ഗ്രൂപ്പില്‍, ഈ വാട്ടസ്റ്റ് ഗ്രൂപ്പിന്, അമ്മയുമായി ബന്ധമില്ല എന്ന് പറയുകയുണ്ടായി.
അങ്ങനെ ആണെങ്കില്‍ ,ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ആര്‍ക്ക് വേണ്ടി? ഈ ഗ്രൂപ്പിലെ വിഷയങ്ങള്‍ അതാത് സമയത്ത് യൂ ട്യൂബര്‍ content ആക്കുന്നുമുണ്ടായിരുന്നു.

ശ്രീ മോഹന്‍ ലാല്‍ മാറിയതിന് ശേഷം ,ഉണ്ടായ അധികാര വടം വലിയില്‍, സീറ്റുറപ്പിക്കാന്‍ തുടങ്ങിയ ഗ്രൂപ്പില്‍ അഡ്മിന്‍ മുമ്പോട്ട് വച്ചിരുന്ന നിര്‍ദ്ദേശം, അഥവാ നിയമം ഈ ഗ്രൂപ്പിലെ വാര്‍ത്തകള്‍ പുറത്ത് വിടരുത് എന്നതായിരുന്നു.
ശരിയാണ്. ഒരു പാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് ,Data ചോര്‍ച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണ്.

എന്നാല്‍ ജൂലൈ 16ന് @ 0ne 2 Talks എന്ന യൂ ട്യൂബ് ചാനലില്‍ ,താര സംഘടനയില്‍ ജാതി വല്‍ക്കരണവും, കാവി വല്‍ക്കരണവും എന്ന പേരില്‍ ഇറങ്ങിയ Youtube വീഡിയോയില്‍, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെകന്‍ഡ് ഉള്ള വീഡിയോയില്‍, ( 6.05) ല്‍ ഒരു സ്‌ക്രീന്‍ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്. ഗ്രൂപ്പിന്റെ ആധികാരികത കാണിക്കാന്‍ ചെയതതാണ്.

എന്നാല്‍ ആ സ്‌ക്രീന്‍ ഷോട്ടില്‍ നാലാമത്തെ നമ്പര്‍ My number എന്നാണ് കിടക്കുന്നത്. അപ്പോള്‍ ആ ഫോണില്‍ നിന്നാണ് ആ സ്‌ക്രീന്‍ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിന്റെ ഫോണില്‍ നിന്ന് തന്നെ. സ്‌ക്രീന്‍ ഷോട്ടിലെ My Number ,നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പംഗങ്ങള്‍ക്കത് ഉഷ ഹസീന ആണ്.

അങ്ങനെ വാട്ട്‌സപ്പ് രൂപീകരിച്ച്, you tuberക്ക് exclusive content കെടുക്കുന്നതില്‍, വലിയ പ്രതിഷേധം അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായി.
പിന്നീടങ്ങോട്ട് You Tuber അമ്മയില്‍ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുന്‍ കൂട്ടി പ്രവചിക്കാന്‍ തുടങ്ങി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+