അഹാന കൃഷ്ണയുടെ 6 ലക്ഷം രൂപയുടെ ഡയമണ്ട് മോഷണം പോയി, പ്രതീക്ഷിക്കാത്ത രീതിയിലാണ് മോഷണം'; സിന്ധു കൃഷ്ണ പറയുന്നു
നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും യുട്യൂബ് വ്ലോഗറുമായ സിന്ധു കൃഷ്ണ പങ്കുവെയ്ക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റ െപുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ക്യൂ ആന്റ് എയ്ക്കാണ് സിന്ധു മറുപടി നൽകിയത്. സിന്ധുവിന്റെ വാക്കുകളിലേക്ക്
'കൊച്ചിയിൽ ഇഷാനിയുടെ ഷൂട്ടിന് വേണ്ടിയാണ് വന്നത്. ഷൂട്ടിങ് നേരത്തേ കഴിഞ്ഞതിനാൽ ഫ്രീ ടൈം ഉണ്ട്. സാധരണ എനിക്ക് ഇത്തരത്തിൽ ഫ്രീ ടൈം കിട്ടാറില്ല, വീട്ടിൽ ആണെങ്കിൽ എന്തെങ്കിലും പണി ചെയ്തോണ്ടേ ഇരിക്കണം. അതാണ് ശീലം. വീട്ടിലാകുമ്പോൾ ഓമിയുടെ കൂടെയിരിക്കും മറ്റ് പണികൾ ഉണ്ടാകും. ഇപ്പോഴാണെങ്കിൽ ഡാഡി ഹോസ്പിറ്റലിലാണ്. തിരുവനന്തപുരത്ത് ആയിരിക്കുമ്പോൾ എനിക്ക് ഒന്നിനും സമയം കിട്ടാറില്ല. എന്നാൽ ഇപ്പോൾ ധാരാളം സമയം ഉണ്ട്. അതുകൊണ്ടാണ് ക്യു ആന്റ് എ ചെയ്യാമെന്ന് വെച്ചത്', സിന്ധു പറഞ്ഞു.

സാരി ബിസിനസിനെ കുറിച്ചുള്ള ചോദ്യത്തിന് ബിസിനസ് നന്നായി പോകുന്നു. ചില സാരികൾക്ക് ഭയങ്കര ഓഡർ വന്നു. അടുത്ത കളക്ഷൻ ഉടൻ ഇറക്കുമെന്നും സിന്ധു വ്യക്തമാക്കി. വിദേശത്ത് സെറ്റിൽ ചെയ്യാൻ ആഗ്രഹമുണ്ടോയെന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. അതിന് സിന്ധു നൽകിയ മറുപടി ഇങ്ങനെ -'
എനിക്ക് ഒരു സമയത്ത് വിദേശത്ത് സെറ്റിലാകണമെന്ന് വളരെ അധികം ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഒന്നും നടന്നില്ല. എന്നാൽ ഇന്ത്യയിൽ തന്നെ ജീവിക്കുന്നതാണ് എറ്റവും സുഖകരമെന്ന് പോകെ പോകെ മനസിലായി. ഞാൻ കരുതുന്നില്ല എന്റെ മക്കൾ ആരെങ്കിലും വിദേശത്ത് സെറ്റിലാകുമെന്ന്. വിദേശ രാജ്യങ്ങളിൽ പോകുക, അവിടുത്ത സൈറ്റ് സീയിങ്, തിരിച്ചുവരിക , എന്തെങ്കിലും ഷോ്ട്ട് കോഴ്സ് പഠിക്കാൻ പോകുക തിരിച്ചുവരുവ അതൊക്കെയെ ഉണ്ടാകൂ. ആർക്കും എവിടേയും പോയി സെറ്റിലാകാൻ താത്പര്യം കാണില്ല'
ദേഷ്യം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് ഞാൻ ദേഷ്യം നിയന്ത്രിക്കാറില്ലെന്നായിരുന്നു സിന്ധുവിന്റെ മറുപടി. ഞാൻ ദേഷ്യം കാണിക്കും, പറയാനുള്ളതൊക്കെ പറയും. എന്റെ ക്ലോസ് സർക്കിളിൽ ഉള്ളവരോടൊക്കെ പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതേസമയം പുറത്തുള്ള മനുഷ്യരോടാണെങ്കിൽ സോഫ്റ്റാകും. എന്‌റെ ഫാമിലിയിലും കുട്ടികളുടെ അടുത്തുമൊക്കെ ഞാൻ ഒരിക്കലും സോഫ്റ്റ് പേഴ്സൺ അല്ല. പറയേണ്ടതൊക്കെ പറയും. ദേഷ്യപ്പെട്ടാലും പെട്ടെന്ന് കൂളാകും. ഞാൻ പ്രാക്ടിക്കാലാണ്', താരം പറഞ്ഞു.
ഓമിയെ ആണോ ഹൻസുവിനെയാണോ കൂടുതൽ മിസ് ചെയ്യുന്നതെന്ന ചോദ്യത്തിന് രണ്ട് പേരേയും എന്നായിരുന്നു ആദ്യം സിന്ധു പറഞ്ഞത്. ഓമി ബേബിയെ കെയർ ചെയ്യാൻ അശ്വിനും ഓസിയും ഉണ്ടല്ലോ. ഹൻസുവിനെ കെയർ ചെയ്യാൻ ഞാൻ അവിടെ എത്തിയാലല്ലേ സാധിക്കൂ. ഹൻസു ഇപ്പോഴും എനിക്ക് ബേബിയാണ്. ഓമിയുടെ കാര്യങ്ങൾ നോക്കാൻ അവന്റെ പാരന്റ്സ് അവിടെയുണ്ട്. പക്ഷെ ഹൻസുവിന്റെ ഹാഫ് പാരന്റ് ഇവിടെ നിക്കുകയാണ്. ഓമിയുടെ കാര്യം ഞാൻ ഇല്ലെങ്കിലും പെർഫെക്ട് ആയി നടക്കും. അമ്മുവും കിച്ചുവും ഒക്കെ ഉണ്ട്. ഹൻസുവിന് ഇന്നൊരു ഷൂട്ട് ഉണ്ടായിരുന്നു. എനിക്ക് പോകാൻ പറ്റിയില്ല. മകൾക്ക് എന്നെ എന്തുമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാം', സിന്ധു പറഞ്ഞു.
അഹാനയുടെ ആഭരണം മോഷണം പോയതിനെ കുറിച്ചും സിന്ധു സംസാരിച്ചു. ' ലണ്ടനിൽ വെച്ച് ഇഷാനിയുടെ ഫോൺ അവിടുത്തെ ഫെയിമസ് സ്ട്രീറ്റിൽ വെച്ച് ആരോ മോഷ്ടിച്ചു. ഒരു യൂറോപ്പ് ട്രിപ്പിൽ ആംസ്റ്റഡാമിലെ ഹോട്ടലിൽ വെച്ച് അമ്മുവിന്റെ 6 ലക്ഷം വിലയുള്ള ഡയമണ്ട് നെക്ലേസ് മോഷ്ടിക്കപ്പെട്ടു. സ്വിറ്റ്സർലാന്റിൽ വെച്ച് എന്റെ പേഴ്സ് ആരോ മോഷ്ടിച്ചു. ബാഗിൽ നിന്ന് മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു ബാഗ് വെച്ച് തിരിയുന്ന ഗ്യാപിലായിരുന്നു സംഭവം. യുകെയിലും യൂറോപ്പിലുമൊക്കെ പോകുമ്പോൾ നമ്മൾ ഭയങ്കര കെയർഫുള്ളായിരിക്കണം. പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും മോഷണം എന്ന് പറയാൻ സാധിക്കില്ല. പറ്റിയാൽ ജ്വല്ലറികളും മറ്റ് മൂല്യമുള്ളതൊന്നും കൊണ്ടുപോകാതിരിക്കുക.












Click it and Unblock the Notifications