ഭാരതാംബ: ജനത്തിന് ഒരു ഗുണവും ഇല്ലാത്ത ചിത്രമെന്ന് അഖില്‍ മാരാർ: മോദി പിണറായിയോട് പറഞ്ഞ ഒരു രഹസ്യവും
'ഭാരതാംബ' വിഷയത്തില്‍ സംസ്ഥാന സർക്കാറും ഗവർണ്ണർ രാജേന്ദ്ര ആർലേക്കറും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിന് ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി അഖില്‍ മാരാർ. അപകട സമയങ്ങളില്‍ പിണറായി വിജയന്റെ രക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണറും എത്തുന്നുവെന്ന ആരോപണമാണ് അഖില്‍ മാരാർ വീണ്ടും ആവർത്തിക്കുന്നത്.
'പിണറായി വിജയൻ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടോ അപ്പോൾ ഗവർണ്ണർ രക്ഷയ്‌ക്കെത്തും.. തമ്പാക്ക് ചവച്ചു കുട്ടികുരങ്ങന്മാരോട് വെല്ലുവിളി ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജോലി. സത്യത്തിൽ ബിജെപിയുടെ കേരളത്തിലെ കണ്ടന്റ് ക്രീയേറ്റഴ്‌സ് ആണ് ഗവർണർമാർ എന്ന് തോന്നിപോകും.' അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നിനക്ക് ആരുമില്ല എന്ന് തോന്നിയാൽ എല്ലാം നഷ്ടമായി എന്ന് തോന്നിയാൽ നീ ഒന്ന് രാജ് ഭവനിലേക്ക് നോക്കണം നിന്നെ രക്ഷിക്കാൻ അവിടെ ആളുണ്ടാകും. മോദിജി പിണറായിജിയോട് രഹസ്യമായി പറഞ്ഞ വാക്കാണ്. വാക്കാണ് സത്യം. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല എപ്പോഴൊക്കെ പിണറായി വിജയൻ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടോ അപ്പോൾ ഗവർണ്ണർ രക്ഷയ്‌ക്കെത്തും.. തമ്പാക്ക് ചവച്ചു കുട്ടികുരങ്ങന്മാരോട് വെല്ലുവിളി ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജോലി.
സത്യത്തിൽ ബിജെപിയുടെ കേരളത്തിലെ കണ്ടന്റ് ക്രീയേറ്റഴ്‌സ് ആണ് ഗവർണർമാർ എന്ന് തോന്നിപോകും. കഴിഞ്ഞ ദിവസം ചൂരൽമലയിൽ ഉരുൾ പൊട്ടി. വില്ലേജ് ഓഫീസറെ ജനങ്ങൾ കയറി അടിച്ചു. വലിയ പ്രതിഷേധങ്ങൾ അവിടെ നടക്കുന്നു. ഒരു വർഷമായി ജനങ്ങളുടെ കൈയിൽ നിന്നും 765കോടി പിരിച്ചു വെച്ച പിണറായിയെ ജനങ്ങൾ പഞ്ഞിക്കിടും എന്ന് കണ്ടപ്പോൾ രക്ഷകനായി ഗവർണർ അവതരിച്ചു. ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത ഒരു ചിത്രവും പൊക്കി പിടിച്ചു രാഷ്ട്രീയം കളിക്കുക അല്ല തന്റെ ഉത്തരവാദിത്തം എന്ന് അദ്ദേഹം മനസ്സിലാക്കുക.
ഇന്ദിരാ ഗാന്ധിയെ വാജ് പേയ് ദുർഗ എന്ന് വിളിച്ചിട്ടുണ്ട് എന്ന് വെച്ചു ദുര്ഗാഷ്ടമിക്ക് ബിജെപിക്കാർ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിൽ വിളക്ക് കൊളുത്തി ആദരിക്കുമോ.. നിങ്ങൾ ആരാധിക്കുന്ന ചിന്ഹങ്ങൾ, കൊടികൾ, ബിംബങ്ങൾ ഇവയൊക്കെ മറ്റുള്ളവർ സ്വീകരിക്കണം എന്ന് ഭരഘടന പദവിയിൽ ഇരുന്ന് ഒരാൾ ചെയ്യുന്നത് ശെരിയാണോ. ഇതൊക്കെ ശെരിയല്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം..
ഗവർണ്ണരുടെ ഇമ്മാതിരി തറ വേലകൾ മാധ്യമങ്ങളും പ്രതിപക്ഷവും തള്ളി കളഞ്ഞിട്ട് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്യണം. ചുരുക്കം പറഞ്ഞാൽ കാവി കൊടി പിടിച്ച ഭാരതത്തിന്റെ അമ്മ മൂലം വയനാട്ടിലെ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ജനതയുടെ കണ്ണീർ കേരളത്തിലെ മാധ്യമങ്ങൾ മുക്കി. രാജ്യസ്നേഹം വാക്കിലല്ല പ്രവർത്തിയിലൂടെ ആണ് തെളിയിക്കേണ്ടത്..
ഭാരത മാതാവിന് പ്രണാമം- അഖില്‍ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നു.
അതേസമയം, കേരള സർവ്വകലാശാലക്കുള്ളിൽ പരിപാടിയിൽ പ്രദർശിപ്പിക്കുന്നതിനായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ചാൻസിലർ കൂടിയായ ഗവർണർ എത്തിച്ചേർന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്ന ഗവർണറുടെ നിലപാട് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണറുടെ സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ.
ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം. കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രചരിപ്പിക്കാൻ നിർബന്ധ ബുദ്ധിയോടെ ഗവർണർ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സർക്കാർ നിലപാട് ഗവർണറെ അറിയിക്കും. ആർ എസ്സ് എസ്സ് ബിംബങ്ങളെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിച്ച് അവ സാധൂകരിച്ചെടുക്കാനുള്ള കൗശലങ്ങൾ കേരളമണ്ണിൽ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications