Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടവേള ബാബുവിന് പകരം സിദ്ദീഖ്? ഉണ്ണിമുകുന്ദനും തലപ്പത്തേക്ക്..; തിരഞ്ഞെടുപ്പിനൊരുങ്ങി 'അമ്മ'

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചു. ഇന്നലെയായിരുന്നു നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. 40 ഓളം പേര്‍ വിവിധ തസ്തികകളിലേക്ക് നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ 18-ാം തിയതി വരെ സമയമുണ്ട്. അതിന് ശേഷം തിരഞ്ഞെടുപ്പിലേക്ക് കടക്കും.

ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുക. 25 വര്‍ഷത്തോളം അമ്മ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ് ഇടവേള ബാബു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാലും മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ലാല്‍ തുടരണം എന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.

AMMA

'മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണം എന്ന് ഞങ്ങള്‍ പറഞ്ഞ് സമ്മതിപ്പിച്ചതാണ്. എല്ലാവരും കൂടി ഒരുമിച്ച് ഇറങ്ങിയാല്‍ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ്,' ഇടവേള ബാബു മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോട് പറഞ്ഞു. ഇതോടെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരും എന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്ന ചില വിവരങ്ങളും മൂവി വേള്‍ഡ് മീഡിയ മീഡിയ പുറത്ത് വിട്ടിട്ടുണ്ട്.

ഇടവേള ബാബു സ്ഥാനമൊഴിയുന്നതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് നടന്‍ സിദ്ദീഖാണ്. നിലവിലെ ഭരണസമിതിയില്‍ ട്രഷറര്‍ ആണ് സിദ്ദീഖ്. വൈസ് പ്രസിഡന്റ് സ്ഥാനത്ത് കഴിഞ്ഞ തവണ ഉണ്ടായിരുന്നത് മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനുമായിരുന്നു. ഇത്തവണ ജഗദീഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന മഞ്ജു പിള്ളയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.

സിദ്ദീഖ് കൈവശം വെച്ചിരുന്നു ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണിമുകുന്ദനാണ് മത്സരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു ഉണ്ണിമുകുന്ദന്‍. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും മത്സരിക്കുന്നുണ്ട്. മത്സരരംഗത്തുള്ള മറ്റ് താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇത്തവണ എല്ലാവരും മത്സരിക്കട്ടെ എന്ന മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഔദ്യോഗിക പാനല്‍ ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുക.

അമ്മയിലെ തിരഞ്ഞെടുപ്പില്‍ 506 പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ഇതില്‍ ആജീവനാന്ത അംഗങ്ങളായി 394 പേരും ഓണററി അംഗങ്ങളായി 112 പേരുമാണ് ഉള്ളത്. ഓണററി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടെങ്കിലും മത്സരിക്കാന്‍ സാധിക്കില്ല. 1994 ല്‍ ആണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്സ് എന്ന അമ്മ സംഘടന രൂപീകരിക്കുന്നത്. എംജി സോമനായിരുന്നു സംഘടനയുടെ ആദ്യ പ്രസിഡന്റ്. ടിപി മാധവന്‍ സെക്രട്ടറിയും.

2021 ല്‍ ആണ് അവസാനമായി സംഘടനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മോഹന്‍ലാലും ഇടവേള ബാബുവും യഥാക്രമം പ്രസിഡന്റ് സ്ഥാനത്തേക്കും സെക്രട്ടറി സ്ഥാനത്തേക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു വൈസ് പ്രസിഡന്റുമാര്‍. 1997-2000 കാലത്ത് ഭരണസമിതിയില്‍ മധുവായിരുന്നു പ്രസിഡന്റ്.

ബാലചന്ദ്രമേനോനും രാഘവനും ആയിരുന്നു സെക്രട്ടറിമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്ത് സുരേഷ് ഗോപിയും രാജന്‍ പി ദേവുമായിരുന്നു. 2000-03 ല്‍ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നു. ടിപി മാധവനും സുചിത്രയും ഇടവേള ബാബുവുമായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. 2003-06, 2006-09, 2009-12, 2012-15 കാലങ്ങളിലും പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്ത് യഥാക്രമം ഇന്നസെന്റും മോഹന്‍ലാലും തിരഞ്ഞെടുക്കപ്പെട്ടു.

2015-18 കാലയളവില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ് തുടര്‍ന്നു. ഇടവേള ബാബു സെക്രട്ടറി സ്ഥാനത്തെത്തി. 2018-21 ഭരണസമിതിയില്‍ നിന്ന് ഇന്നസെന്റ് പിന്മാറിയതോടെ മോഹന്‍ലാല്‍ പ്രസിഡന്റും ഇടവേള ബാബു സെക്രട്ടറിയുമായി. 2021 ലും പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ മാറ്റമുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+