കോകിലയെ 6 മാസം മുൻപ് താലി കെട്ടി, വിവാഹം നടന്നത് പിന്നീട്; അന്ന് നടന്നത്..വെളിപ്പെടുത്തി ബാല
ബാലയുടേയും കോകിലയുടേയും ഒരു പഴയകാല ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നത് വലിയ ചർച്ചയായിരുന്നു. ബാലയ്ക്കും മുൻ ഭാര്യ അമൃത സുരേഷിനും ഒപ്പം കോകില നിൽക്കുന്നതാണ് ഫോട്ടോ. ഫോട്ടോയിൽ വളരെ കുഞ്ഞാണ് കോകില. ഇത് മോർഫ് ചെയ്തതാണെന്നും അല്ലെന്നുമുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഫോട്ടോ പുറത്തുവിട്ടർവർക്കെതിരെ ആഞ്ഞടിച്ച് ബാല രംഗത്തെത്തി. തന്റെ പണം ലക്ഷ്യം വെച്ച് മനപ്പൂർവ്വം തന്നെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോകിലയെ ബോധപൂർവ്വം വേദനിപ്പിച്ച് തന്നെ തളർത്താൻ ചിലർ ശ്രമിക്കുകയാണെന്നും ബാല ആരോപിച്ചു. ഇപ്പോഴിതാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കുകയാണ് ബാല. വൺ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'പുറത്തുവന്ന ഫോട്ടോ യഥാർത്ഥത്തിൽ എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. കോകില അവളുടെ സ്നേഹം എന്നെ അറിയിച്ചപ്പോഴാണ് ഈ ഫോട്ടോയും അയക്കുന്നത്. എന്റെ ഫോണിൽ നിന്നും എങ്ങനെ ആ ഫോട്ടോ പോയി എന്ന് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ ആരുടെ കൈയ്യിലായിരുന്നു എന്റെ ഫോൺ. അതെനിക്ക് അറിയാം. എന്റെ സംസ്കാരം കാരണം ഞാൻ അത് പറയുന്നില്ല.

കോകിലയ്ക്ക് ഇൻസ്റ്റഗ്രാം ഉണ്ടായിരുന്നു. അതൊക്കെ ഡിലീറ്റ് ചെയ്തതാണ്. പക്ഷെ അവളുടെ കുടുംബത്തിന്റെ ഏറ്റവും പേഴ്സണലായ ഫോട്ടോ അടക്കം പുറത്ത് വന്നു. അതെങ്ങനെ പോയെന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്റെ കുടുംബ ജീവിതം തകർക്കാൻ 100 ശതമാനം ആരോ ശ്രമിക്കുന്നുണ്ട്.
കോകിലയ്ക്ക് എന്നോട് യഥാർത്ഥ സ്നേഹമാണ്. കോകിലയ്ക്ക് ഞാനല്ല, കോകില എനിക്കാണ് ജീവിതം തന്നത്. കോകിലയുടെ മനസ് വേദനിപ്പിച്ച് എന്നെ ടാർഗറ്റ് ചെയ്യുകയാണ്. കാരണം അവൾ കരഞ്ഞാൽ ഞാൻ കരയും. എന്നെ നേരിട്ട് അടിക്കാനാവില്ല, അപ്പോൾ വളഞ്ഞ വഴിയിലൂടെ അടിക്കുക അതാണ് അവരുടെ ലക്ഷ്യം. ഈ വിവാദങ്ങൾക്ക് ശേഷം അവൾ ഭയങ്കര വിഷമത്തിലാണ്. അവൾ എന്റെ മുൻപിൽ വെച്ച് കരയില്ല. കഴിഞ്ഞ ദിവസം ഒരു പള്ളിയിൽ പോയപ്പോൾ അവിടെ വെച്ച് അവൾ കരയുന്നത് കണ്ടു. എന്തിനാണ് കരയുന്നതെന്ന് ചോദിക്കാൻ പോലും സാധിക്കുന്നില്ല. കുറ്റബോധം തോന്നിപ്പോയി എനിക്ക്.
യഥാർത്ഥത്തിൽ കോകില എന്റെ ജീവിതത്തിലേക്ക് വന്നത് ഞാൻ ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോഴാണ്. അപ്പോൾ എന്നെ നോക്കാൻ ആരുമുണ്ടായിരുന്നില്ല. എന്റെ അമ്മയെ പോലെയാണ് എന്നെ കോകില നോക്കിയത്. ഞാൻ ദ്രോഹിയല്ല. ഞാൻ തുറന്ന് സംസാരിച്ചാൽ പലരുടേയും ജീവിതം നഷ്ടമാകും. ഞാൻ വിവാഹം കഴിക്കാമെന്ന് കോകിലയോട് പറയുകയായിരുന്നില്ല. ജ്വല്ലറി കടകൾ എല്ലാം അടച്ചിരുന്ന ഒരു ദിവസം ഒരു ഷോപ്പ് ഞാൻ പോയി തുറപ്പിച്ചു. ഒരു താലിയും മാലയും വാങ്ങി. രണ്ട് കമ്മലും . നേരെ പോയി ഇവളുടെ കഴുത്തിൽ ആ താലി കെട്ടി. സാക്ഷിയായി എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഉണ്ടായിരുന്നു. 6 മാസത്തിന് ശേഷമാണ് ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചത്. താലി കെട്ടിയത് മുതൽ ഞങ്ങൾ ഭാര്യ ഭർത്താക്കൻമാരെ പോലെ ജീവിക്കുകയാണ്. ചെറിയ വയസ് മുതൽ തന്നെ എന്നെ ഭർത്താവായി കണ്ട് ജീവിച്ചവളാണ് കോകില.
എന്നെ ആളുകൾ പിന്തുടർന്ന് ഉപയോഗിക്കുന്നത് പണത്തിന് വേണ്ടിയാണ്. വർഷങ്ങളായി ഇത് തുടങ്ങിയിട്ട്. കോകിലയുമായുള്ള വിവാഹത്തിന് ശേഷം ഇത് കൂടി. കാരണം സ്വത്ത് പോകുമല്ലോ', ബാല ആരോപിച്ചു.












Click it and Unblock the Notifications