'എനിക്ക് മോശം അനുഭവം പറ്റി, എന്നെ പോലെ നിങ്ങൾ ആകരുത്'; ഡിവോഴ്സ് അഭ്യൂഹങ്ങളോടും പ്രതികരിച്ച് അപ്സര
കൊച്ചി: ബിഗ് ബോസ് മലയാളം താരം അപ്സരയും ഭർത്താവും സംവിധായകനുമായ ആൽബിയും തമ്മിൽ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ശക്തമായിരുന്നു. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. എന്നാൽ ശക്തമായ ഭാഷയിലാണ് ഇതിനോട് അപ്സര പ്രതികരിച്ചത്. ഇപ്പോഴിതാ അത്തരം വിവാദങ്ങൾക്ക് കൂടുതൽ മറുപടി നൽകുകയാണ് താരം. അതോടൊപ്പം തന്നെ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്കും അപ്സര മറുപടി നൽകി. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്
' സ്ത്രീയും പുരുഷനും തുല്യമാണെന്ന് പറഞ്ഞാലും സ്ത്രീകൾ ചെയ്യുമ്പോൾ മോശവും പുരുഷൻമാർ ചെയ്യുമ്പോൾ സാധാരണവും ആകുന്ന കാലത്തിൽ കൂടി തന്നെയാണ് നമ്മൾ ഇപ്പോഴും കടന്ന് പോകുന്നത്. സെലിബ്രിറ്റികളായിട്ടുള്ള സ്ത്രീകളുടെ വിവാഹം കഴിഞ്ഞാൽ അതിന്റെ വിഡിയോകൾക്ക് താഴെ ആദ്യം വരുന്ന കമന്റ് ഇത് ആറ് മാസത്തിലപ്പുറം പോകില്ലെന്നാണ്. എന്തിനാണ് അങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. ഒരു പാട്ണറെ കണ്ടെത്തുക, അയാളുടെ കൂടെ ജീവിക്കുക, നമ്മുടെ ലൈഫ് ലോങ് കൂടെയുണ്ടാകും, നമ്മളുടെ ഏറ്റവും സന്തോഷമുള്ള സമയമായിരിക്കും. ആ സമയത്താണ് പറയുന്നത് ഇവൾ ഓവർ ആണ്, ഇതൊന്നും ആറ് മാസം തികയ്ക്കില്ലെന്ന കമന്റുകൾ. കമന്റുകൾ കാണുമ്പോൾ സങ്കടം വരും. ഞാൻ പോലും എന്റെ ഡിവോഴ്സ് ആയത് അറിഞ്ഞിട്ടില്ല. ആൾക്കാർ ഇത് പറഞ്ഞ് നടക്കുക.

എന്റെ ചേച്ചീടെ മോൻ എനിക്കൊപ്പം എപ്പോഴും വരുന്നതാണ്. അവളേക്കാൾ കൂടുതൽ എന്റൊപ്പമാണ് വരുന്നത്. ഒരു കാലഘട്ടം വരെ ഞാൻ അവനേം കൊണ്ട് പോകുമ്പോൾ എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. അപ്സരേടെ കുട്ടി എന്ന് പറയും അത് പ്രശ്നമല്ലെനിക്ക്. അവൻ എന്തെങ്കിലും വാശി പിടിച്ചിരിക്കുമ്പോൾ പറയും അപ്സര പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാതെ നടക്കുന്നുവെന്ന്. അത് എനിക്ക് സ്വയം മാനേജ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നിരുന്നു. പക്ഷെ ഇപ്പോൾ ഞാനത് കാര്യമാക്കാറില്ല.
എന്റേത് രണ്ടാം വിവാഹമായിരുന്നു. ഞാനെന്റെ എക്സിനെ കുറിച്ച് ഒരു സ്ഥലത്തും പറയരുതെന്ന് ആഗ്രഹിച്ചതാണ്. ഒരിക്കൽ ഞാൻ സ്നേഹിച്ച ആളാണ്. എന്തൊക്കെയോ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വേർപിരിഞ്ഞതാണ്. ഞാൻ ജീവിതത്തിൽ വളരെ അധികം സ്ട്രഗിൾ ചെയ്തയാളാണ്. എന്റെ അച്ഛൻ മരിച്ചതാണ്. ഞാനും അമ്മയും ചേച്ചിയുമാണ്. എന്നെ പോലെ കുറെ പെൺകുട്ടികൾ ഉണ്ട് , അവർ ചോദിക്കാറുണ്ട് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പല മോശം കാര്യങ്ങളും നടക്കുന്നതായി കേൾക്കുന്നു എന്നൊക്കെ പറയും. എന്നാൽ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്ന് വെച്ചിട്ട് എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല. നമ്മൾ പറ്റില്ല എന്ന സ്റ്റാന്റ് എടുത്താൽ ഒരുപരിധി വരെ അതിനെയൊക്കെ ഹാന്റിൽ ചെയ്യാമെന്നാണ് കരുതുന്നത്. അതുകൊണ്ട് ടാലന്റ് ഉള്ളവരാണെങ്കിൽ വീട്ടിലിരിക്കരുത്.
പല ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട് അവരുടെ പ്രശ്നങ്ങൾ പുറത്തുപറഞ്ഞാൽ അത് നാട്ടുകാര് എങ്ങനെ കാണും എന്നൊക്കെ കരുതി മിണ്ടാതിരിക്കുന്നവർ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് പറയാനുള്ളത് എന്നെ പോലെ നിങ്ങൾ ആകരുത്. എനിക്ക് ജീവിതത്തിൽ ഒരു മോശം അനുഭവം പറ്റി, നിങ്ങൾക്ക് ഒരുമിച്ച് മുന്നോട്ട് പോകാൻ താത്പര്യം ഇല്ലാത്തവർ പുറത്തുകടക്കുകയെന്ന്. പക്ഷെ മാധ്യമങ്ങൾ അത് ഏറ്റെടുത്ത് എനിക്കെതിരെ ഭയങ്കരമായി പ്രചരിപ്പിച്ചു. ഇപ്പോഴും ചിലർ അപ്സര ഡിവോഴ്സായി എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ആയാലും ഇല്ലേലും എന്നേയും എന്റെ പാട്ണറേയും മാത്രം സംബന്ധിക്കുന്ന വിഷയമാണ്. ഞാൻ ഡിവോഴ്സായാൽ എന്നെയാണ് അത് ബാധിക്കുന്നത്. ഒരുമിച്ച് ജീവിച്ചാൽ സന്തോഷവും എനിക്കാണ്. ഒട്ടും പറ്റത്തൊരു അവസ്ഥയിലായിരിക്കും ഒരാള് ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കുന്നത്. അതിൽ മാധ്യമങ്ങളെ എന്നല്ല ആരേയും വലിച്ചിടാൻ താത്പര്യമില്ലാത്ത ആളാണ്' അപ്സര പറഞ്ഞു.












Click it and Unblock the Notifications