ജയിലില്‍ നിന്നും ഇറങ്ങിയ വാപ്പയെ അന്വേഷിച്ചില്ല; അദ്ദേഹം ജീവനോടെ ഉണ്ടെന്ന് പോലും അറിയില്ല: ജുനൈസ്

സോഷ്യല്‍ മീഡിയയില്‍ നിന്ന് ബിഗ് ബോസിലേക്കും അതുവഴി സിനിമയിലേക്കും എത്താന്‍ പോകുന്ന താരമാണ് ജുനൈസ് വിപി. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ താരമായിരുന്ന ജുനൈസിന് സീസണിലെ സെക്കന്‍ഡ് റണ്ണറപ്പ് സ്ഥാനമായിരുന്നു ലഭിച്ചത്. ബിഗ് ബോസിലൂടെ തന്നെയായിരുന്നു ജുനൈസിന് സിനിമയിലേക്ക് അവസരം ലഭിച്ചത്.

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിലാണ് ജുനൈസ് അഭിനയിക്കുന്നത്. ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജുനൈസിനൊപ്പം തന്നെ അടുത്ത സുഹൃത്തായ സാഗറും അഭിനയിക്കുന്നുണ്ട്.

junais-vp-

സീസണ്‍ 3 മുതല്‍ തന്നെ ബിഗ് ബോസിലേക്ക് അവസരം വന്നിരുന്നു. എന്നാല്‍ എനിക്ക് അത്ര ധൈര്യം ഉണ്ടായിരുന്നില്ല. ബിഗ് ബോസിലേക്ക് പോകാന്‍ നല്ല ധൈര്യം വേണം. ഞാന്‍ പലരോടും ചോദിച്ചപ്പോള്‍ പോകേണ്ടതില്ലെന്നായിരുന്നു പറഞ്ഞത്. ഉള്ള നല്ല പേര് കളയേണ്ടതില്ലല്ലോയെന്നും അവർ നിർദേശിച്ചു. എന്നിരുന്നാലും സീസണ്‍ 5 എത്തിയപ്പോള്‍ വീണ്ടും അവസരം വരികയും ഞാന്‍ പോകുകയുമായിരുന്നുവെന്നും ജുനൈസ് വ്യക്തമാക്കുന്നു. ധന്യവർമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. നമ്മള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റും. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് 100 കൊണ്ട് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കുറച്ച് നല്ല സുഹൃത്തുക്കളെയൊക്കെ അവിടുന്ന് കിട്ടിയിട്ടുണ്ട്. അവരൊക്കെ ജീവിത അവസാനം വരെ കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജുനൈസ് പറയുന്നു.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും ഉമ്മയെ വാപ്പ കൊലപ്പെടുത്തിയതിനെക്കുറിച്ചും അഭിമുഖത്തില്‍ ജുനൈസ് വീണ്ടുമൊരിക്കല്‍ കൂടെ ഓർമ്മിക്കുന്നുണ്ട്. ഉപ്പയെ എപ്പോഴെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ധന്യ വർമ്മയുടെ ചോദ്യത്തിന് ഒരിക്കലും ഉപ്പയെ മിസ് ചെയ്യുകയോ കാണണം എന്ന് തോന്നുകയോ ചെയ്തിട്ടില്ലെന്നാണ് ജുനൈസ് നല്‍കുന്ന മറുപടി.

ഉപ്പയെ എപ്പോഴെങ്കിലും കാണണമെന്നോ സംസാരിക്കണമെന്നോ തോന്നിയിട്ടില്ല. ഉപ്പയെ ഒരിക്കലും മിസ് ചെയ്തിട്ടില്ല, മിസ് ചെയ്യുന്നുമില്ല. ഉപ്പ എന്ന കഥാപാത്രം ഞങ്ങളെ സംബന്ധിച്ച് ഇങ്ങനെയൊക്കെ ക്കെ ചെയ്ത ആളാണ്. ജയിലില്‍ പോയി, പിന്നെ പുറത്ത് വന്നു. ആളിപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല.

ഉമ്മ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയതിനാല്‍ ചിലരൊക്കെ കമന്റിടുമായിരുന്നു ഇവനെങ്ങനെയാണ് ഇങ്ങനെയുള്ള വീഡിയോസ് ഇടുന്നതെന്ന്. കാരണം ഞാനത് അനുഭവിച്ചിട്ടില്ലല്ലോ. ഞാന്‍ വളര്‍ന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. ഹൈസ്‌കൂള്‍ വരെ അവിടെ നിന്നും നോട്ട് ചെയ്തതാണ് കണ്ടന്റില്‍ അധികവും. പിന്നെ ചുറ്റും നോക്കുമ്പോള്‍ നമുക്ക് ഒരുപാട് കണ്ടന്റുകള്‍ കാണാന്‍ പറ്റും.

ഉമ്മ മരിക്കുമ്പോള്‍ ഞാന്‍ വളരെ ചെറുതായിരുന്നു. ഞങ്ങള്‍ അഞ്ച് പേരില്‍ ഞാനാണ് ഏറ്റവും ഇളയത്. എന്നേക്കാള്‍ രണ്ട് വയസ് കൂടുതലുള്ള സഹോദരന്‍. പിന്നെ രണ്ട് സഹോദരിമാര്‍. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസിക്കേണ്ട ഞങ്ങളൊക്കെ വേറെ വേറെയായിരുന്നു താമസിച്ചിരുന്നു.

ഞാനും ഒരു സഹോദരനും അമ്മാവന്റെ കൂടെയായിരുന്നു. മൂത്ത സഹോദരന്‍ ഉപ്പയുടെ ഒരു ചേട്ടന്റെ കൂടെ. രണ്ടാമത്തെ പെങ്ങള്‍ ഉപ്പയുടെ വേറൊരു ചേട്ടന്റെ കൂടെയുമായിരുന്നു. ഒരു തരം ആകാശദൂത് സെറ്റപ്പായിരുന്നു. തന്നെ സംബന്ധിച്ച് മാതാപിതാക്കള്‍ ഇല്ലാത്ത വിഷമമൊന്നും അറിഞ്ഞിട്ടില്ല. എന്നാല്‍ ഈ പത്തിരുപത്തിയാറ് വയസ്സില്‍ അതൊക്കെ മിസ് ചെയ്യുന്നുണ്ട്.

നാട്ടുകാര്‍ക്കും ടീച്ചേഴ്സിനും ക്ലാസിലെ മറ്റ് കുട്ടികള്‍ക്കുമെല്ലാം എന്റെ ജീവിതത്തില്‍ സംഭവിച്ചത് അറിയാമായിരുന്നു. ഉപ്പയും ഉമ്മയും ഇല്ലാത്ത കൂട്ടി എന്ന സിമ്പതി കാണിക്കുമായിരുന്നു ചിലർ. എനിക്കത് ഒട്ടും ഇഷ്ടമായിരുന്നില്ല. അത് കേള്‍ക്കുമ്പോള്‍ വലിയ വിഷമമായിരുന്നു. പലരും ഉമ്മ മരിച്ചു, ഉപ്പ ഇങ്ങനെ ചെയ്തതാണ് എന്നൊക്കെ പറയും. അതൊക്കെ ഭയങ്കര ട്രോമയായിരുന്നു.

അങ്ങനെയുള്ള ബുദ്ധിമുട്ടികള്‍ ഒഴിച്ച് അല്ലാതെ അച്ഛനും അമ്മയുമില്ലാത്ത കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും എനിക്ക് ഉണ്ടായിട്ടില്ല. ഏറ്റവും മുതിര്‍ന്ന ഏട്ടന്‍ സാമ്പത്തികമായി മോശമലമലാത്തെ നിലയില്‍ എത്തിയതോടെയാണ് തങ്ങളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതെന്നും ജുനൈസ് അഭിമുഖത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+