5 വർഷത്തോളം അവളെ പ്രണയിച്ചു; പക്ഷെ പിന്നീട്..പ്രണയത്തിൽ സംഭവിച്ചത്; അഭിഷേക് പറയുന്നു
ബിഗ് ബോസിൽ പങ്കെടുത്തതോടെ ഒരുപാർ പേരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സീസൺ 6 മത്സരാർത്ഥിയായ അഭിഷേക് ശ്രീകുമാർ. ഞാൻ ബിഗ് ബോസിലേക്ക് പോകുമ്പോൾ ആർക്കും എന്നെ അറിയുമായിരുന്നില്ല.ഹൗസിൽ പോകുന്നതിന് അനിയത്തിക്ക് ഇഷ്ടമായിരുന്നില്ല. പോയാൽ വലിയ നെഗറ്റീവ് ആകുമെന്ന് പറഞ്ഞു. പക്ഷെ എന്തായാലും പോകാൻ ഞൻ തീരുമാനിക്കുകയായിരുന്നു', താരം വ്യക്തമാക്കി. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. തന്റെ അഭിനയ മോഹത്തെ കുറിച്ചും മുൻ പ്രണയത്തെ കുറിച്ചുമൊക്കെ അഭിഷേക് അഭിമുഖത്തിൽ സംസാരിച്ചു.
'ബിടെക് മെക്കാനിക്കൽ കഴിഞ്ഞിട്ട് ഐഐഎമ്മിൽ എക്സിക്യൂട്ടീവ് പിജി ഇൻ ഡിജിറ്റൽ സ്ട്രാറ്റജി ആന്റ് മാർക്കറ്റിങ് ആണ് എന്റെ യോഗ്യത. ഐഐഎമ്മിൽ പഠിച്ചാൽ നമ്മുടെ പ്ലേസ്മെന്റിന് വേണ്ടിയൊക്കെ അവർ വിളിക്കും. ഞാൻ അപ്പോഴും അപ്ലൈ ചെയ്തില്ല. നല്ല ജോലിയൊക്ക കിട്ടുമായിരുന്നു. പക്ഷ ഫോക്കസ്ഡ് ആയി ഞാൻ മുന്നോട്ട് പോകുകയായിരുന്നു. അതുകൊണ്ട് തന്നെ ലഹരിയിലൊന്നും വീഴാതെ ഫോക്കസ്ഡ് ആയി പോകാനായിരുന്നു തീരുമാനം.

സിനിമ സ്വപ്നം എനിക്ക് ചെറുപ്പം മുതലെ ഉണ്ടായിരുന്നു. കേരളത്തിൽ മോഡലിംഗിനൊന്നും വലിയ സ്കോപ്പ് ഇല്ല. സിനിമ അല്ലെങ്കിൽ മറൈൻ എൻജിനിയർ ആകണമെന്നായിരുന്നു ആഗ്രഹം. മെക്കാനിക്കൽ എൻജിനിയറിങിന് ചേർന്നപ്പോഴും സിനിമ മോഹം വിട്ടില്ല. ബിടെക് കഴിഞ്ഞപ്പോൾ 16 സപ്ലി ഉണ്ടായിരുന്നു. 10 എണ്ണം ഞാൻ എഴുതിയെടുത്തു. മൂന്നെണ്ണം ബാക്കി വെച്ചു. കാരണം സർട്ടിഫിക്കറ്റ് ഉണ്ടായാൽ വീട്ടുകാർ ഗൾഫിലേക്ക് പറഞ്ഞുവിട്ടാലോ. ബാക്കി സപ്ലി എഴുതുന്നതിനിടയിൽ ഞാൻ സിനിമയിൽ അവസരങ്ങൾക്ക് ശ്രമിച്ചിരുന്നു. ആ സമയത്ത് ഞാൻ ചില പരസ്യങ്ങളൊക്കെ ചെയ്തു.
ആ സമയം വീട്ടുകാർക്കൊരു സംശയം തോന്നിയിരുന്നു ഞാൻ പഠിക്കാത്തവനാണോയെന്ന്. അങ്ങനെയാണ് ഐഐഎമ്മിൽ പിജി ചെയ്തത്.പഠിച്ച് കഴിഞ്ഞപ്പോഴേക്കും പ്ലേസ്മെന്റ് കോളുകളൊക്കെ വന്നിരുന്നു. ഞാൻ പക്ഷെ താത്പര്യം പ്രകടിപ്പിച്ചില്ല.
സിനിമയിൽ കാര്യമായ അവസരങ്ങൾ കിട്ടാതിരുന്നപ്പോൾ വീട്ടുകാർ ശരിക്കും എതിരായിരുന്നു. അപ്പോഴാണ് ബിഗ് ബോസിലേക്ക് എനിക്ക് അവസരം കിട്ടുന്നത്. ബിഗ് ബോസ് കിട്ടിയില്ലായിരുന്നുവെങ്കിൽ വേറെ എന്തെങ്കിലും പണിക്ക് പോകേണ്ടി വന്നേനെ.
കോളേജിൽ പഠിച്ചപ്പോൾ 5 വർഷത്തെ പ്രണയം ഉണ്ടായിരുന്നു. കോൺവൊക്കേൽൻ.ദി റെമോ എന്നൊക്കെ പറഞ്ഞ് അവാർഡ് ഒക്കെ കിട്ടിയിരുന്നു. അത്രയും ബ്യൂട്ടിഫുൾ ആയ റിലേഷനായിരുന്നു. കോളേജിൽ അറിയപ്പെടുന്ന പ്രണയമായിരുന്നു. സ്പോർസ് ക്ലബ് സെക്രട്ടറിയായിരുന്നു ഞാൻ. എന്റെ ജൂനിയറായ കുട്ടിയെ ആണ് പ്രണയിച്ചത്. പ്രൊപ്പോസ് ചെയ്തപ്പോൾ നോ പറഞ്ഞു. അതോടെ സുഹൃത്തുക്കളാകാം എന്ന് ഞാൻ പറഞ്ഞു. അവളെ സംസാരിച്ച് വീഴ്ത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു എനിക്ക്. അങ്ങനെ നമ്പർ വാങ്ങി ചാറ്റ് ചെയ്ത് ഒരു മാസം കൊണ്ട് പ്രണയത്തിലായി. പിന്നീട് പ്രണയം പിരിഞ്ഞുവെന്നും അഭിഷേക് പറഞ്ഞു.












Click it and Unblock the Notifications