രോഗിയായി, ആളുകള്‍ വന്ന് കയ്യില്‍ പൈസയൊക്കെ തന്ന് പോകും: വല്ലാത്ത അവസ്ഥയായിരുന്നുവെന്ന് അർജുന്‍
തന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെ നിന്നത് അമ്മയാണെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 6 ഫസ്റ്റ് റണ്ണറപ്പ് അർജുന്‍ ശ്യാം. എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും അമ്മയാണ്. കരയുന്ന കുഞ്ഞിനെ പാലുള്ളുവെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. നീ പരിശ്രമിച്ചുകൊണ്ടിരിക്ക്, നിനക്ക് ഒരു കുഴപ്പവുമില്ല, ഇപ്പോള്‍ കിട്ടിയില്ലെങ്കില്‍ അടുത്ത പ്രാവശ്യം കിട്ടും. എവിടെയാണ് പിന്നോട്ട് പോകുന്നതെന്ന് മനസ്സിലാക്കി അതിന് അനുസരിച്ച് വർക്ക് ചെയ്യണമെന്നും അമ്മ നിരന്തരം പറയുമായിരുന്നുവെന്നും അർജുന്‍ പറയുന്നു.
എല്ലാ കാര്യങ്ങളും അങ്ങനെ വീട്ടുകാരോട് പറയുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്റെ ബുദ്ധിമുട്ടുകള്‍ അവരോട് പറഞ്ഞാല്‍ അവർ വിഷമിക്കും. അത് പാടില്ല, അവരുടെ സന്തോഷമാണ്, എന്റെ സന്തോഷം. എനിക്ക് ഒരു രോഗാവസ്ഥ വന്നപ്പോള്‍ ഞാന്‍ തന്നെ അതിനെ നേരിടണം എന്നായിരുന്നു തീരുമാനിച്ചത്. മറ്റുള്ളവരോട് അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലാലോ.

ഹിരായാമായ എന്ന ഒരു രോഗമാണ് 2018 ല്‍ എന്നെ ബാന്ധിച്ചത്. മോഡലിങ് തുടങ്ങുന്ന ഒരു സമയമായിരുന്നു അത്. ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തെങ്കിലും എടുക്കുമ്പോള്‍ കൈ തെന്നി പോകുന്നത് പോലെ തോന്നി. അങ്ങനെ വീട്ടില്‍ പറഞ്ഞു. അമ്മയുടെ നിർദേശ പ്രകാരം ഓർത്തോയെ പോയി കാണുകായിരുന്നു.
പല രീതിയിലുള്ള പരിശോധന നടത്തിയതിന് ശേഷം അമൃതയില്‍ വെച്ചാണ് രോഗം എന്താണെന്ന് തിരിച്ച് അറിയുന്നത്. ആ പ്രായത്തില്‍ എം ആർ ഐ സ്കാനിങ് എന്നൊക്കെ പറയുന്നത് ബുദ്ധിമുട്ടായ കാര്യമായിരുന്നു. വേറേയും ടെസ്റ്റുകളൊക്കെ നടന്നു. കോട്ടയത്ത് കൊച്ചിയിലേക്കുള്ള നിരന്തരം യാത്രയായിരുന്നു. ബിബിഎ എക്സാം നടക്കുന്ന സമയമാണ്. പെന്‍ പോലും പിടിക്കാന്‍ സാധിച്ചിരുന്നില്ല, ബട്ടണ്‍സ് ഇടാനോ, സ്വന്തമായി ഫുഡ് കഴിക്കാനോ പറ്റിയില്ല.
മാനസികമായി വലിയ രീതിയില്‍ തളർന്നു. എന്റെ സ്വപ്നങ്ങള്‍ പൂർത്തീകരിക്കാന്‍ കഴിയില്ലേ എന്നതൊക്കെയായിരുന്നു ആ സമയത്തെ എന്റെ ചിത്രം. ഒരിക്കലും ഈ പ്രശ്നം പൂർണ്ണമായി ഭേദമാകില്ല. കൃത്യമായ മരുന്നു ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അത് സംബന്ധിച്ച റിസർച്ചുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ആ സമയത്ത് ഡോക്ടർ എന്നോട് പറഞ്ഞത് നിനക്ക് വേറെ കുഴപ്പം ഒന്നുമില്ല, നീ ഇങ്ങനെ തന്നെ ജീവിച്ചോയെന്ന് പറഞ്ഞു. പക്ഷെ വേറെ ഒരു ഡോക്ടർ അതായിരുന്നില്ല പറഞ്ഞത്, അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ വിഷമിച്ചു. എല്ലാവരും രോഗിയായി കാണുക, കാണാന്‍ വരുന്നവരൊക്കെ കയ്യില്‍ പൈസ വെച്ച് തരിക എന്നുള്ളതൊക്കെ മാനസികമായി തളർത്തിയിരുന്നു. ആ സമയത്തെ അതിജീവിക്കുകയെന്നുള്ളത് വലിയ പാടായിരുന്നുവെന്നും അർജുന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications