Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനും ഗബ്രിയും ഓവറായിരുന്നു: നാട്ടിലിറങ്ങി ജ്യൂസ് കുടിക്കാനും പാടില്ലേയെന്ന് ജാസ്മിന്റ പിതാവ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 വിജയകരമായ രണ്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. സീസണിലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളായ ജാസ്മിനെ വീട്ടില്‍ നിന്നും വിളിച്ചതാണ് നിലവില്‍ വീടിനും അകത്തും പുറത്തും ഒരുപോലെ സംസാരവിഷയമായിരിക്കുന്ന കാര്യം. പിതാവിന്റെ ആരോഗ്യകരമായ വിവരങ്ങള്‍ അറിയിക്കാനായിരുന്നു അത്തരമൊരു ഫോണ്‍ കോള്‍ എന്നാണ് ബിഗ് ബോസും ജാസ്മിനും വ്യക്തമാക്കുന്നത്.

എന്നാല്‍ ഫോണ്‍ കോള്‍ വന്നതിന് ശേഷമുള്ള ജാസ്മിന്റെ മത്സര രീതി കണ്ടതോടെ പുറത്ത് നടക്കുന്ന ചർച്ചകള്‍ സംബന്ധിച്ച് ചില സൂചനകള്‍ ജാസ്മിന് ലഭിച്ചതായി പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇപ്പോഴിതാ മകളുടെ മത്സരത്തെക്കുറിച്ചും തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചും തുറന്ന് പറഞ്ഞ് ജാസ്മിന്റെ പിതാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിവി ഹിയർ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

jasmine-father

കഴിഞ്ഞ ഡിസംബറിലാണ് തനിക്ക് ആദ്യമായ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ജാസ്മിന്റെ പിതാവ് പറയുന്നത്. മൂന്ന് ബ്ലോക്കുണ്ടായിരുന്നു. ഇതില്‍ രണ്ടെണ്ണം രണ്ട് തവണയായി നീക്കം ചെയ്തു. ഒരു ബ്ലോക്ക് കൂടെ നീക്കം ചെയ്യാനുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് എനിക്കൊരു വയ്യായ്ക വന്നപ്പോള്‍ ആശുപത്രിയില്‍ പോയി. മൂന്നാമത്തെ ബ്ലോക്ക് നീക്കം ചെയ്യാനായി എനിക്ക് തന്ന ഡേറ്റ് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നുവെന്നും ജാസ്മിന്റെ പിതാവ് പറയുന്നു.

തുടക്ക ദിവസങ്ങളിലെ ജാസ്മിന്റെ ഗെയിമിന് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം അങ്ങനെയായിരുന്നില്ല. അവളെ എനിക്ക് നന്നായിട്ട് അറിയാം. ഗെയിം സ്പിരിറ്റിലാണ് ജാസ്മിന്‍ മുന്നോട്ട് പോയത്. എന്നാല്‍ ജനങ്ങള്‍ അതിനെ അങ്ങനെ എടുക്കണമെന്നില്ല. തെറ്റാണെങ്കില്‍ അത് അങ്ങനെ തന്നെ അവർ ചൂണ്ടിക്കാട്ടും. അതിന് ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. ആ ഗെയിം കുറച്ച് ഓവറായിരുന്നുവെന്ന് എനിക്കും തോന്നി.

എനിക്ക് തോന്നുന്ന കാര്യം ജനങ്ങള്‍ക്കും തോന്നാതിരിക്കില്ലാലോ. എനിക്ക് മകളെ നന്നായി അറിയാം. ചെറുപ്പം മുതലെ അവള്‍ക്ക് ആണ്‍കുട്ടികളായ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. അവരോടൊക്കെയുള്ള പെരുമാറ്റമൊക്കെ ഇതുപോലെ തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും അവള്‍ എന്നോട് തന്നെ പറയുകയും ചെയ്യും. ബിഗ് ബോസിലേക്ക് വന്നപ്പോള്‍ ആളുകള്‍ നല്ല രീതിയില്‍ എടുക്കുമെന്ന രീതിയിലായിരിക്കും ഇത്തരമൊരു ഗെയിം പുറത്തെടുത്തതെന്നും പിതാവ് പറയുന്നു.

മകളുടെ ഗെയിമിനെതിരായി നെഗറ്റീവ് കമന്റുകള്‍ തീരെ വരുന്നില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ഇത്തരം കമന്റുകളില്‍ 100 ല്‍ 60 ശതമാനവും ഫേക്ക് പ്രൊഫൈലുകളില്‍ നിന്നാണ്. ആ ഗെയിം രീതി ഒവറാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ജനങ്ങള്‍ക്കും അങ്ങനെയായിരിക്കും. എന്റെ മകളാണെന്ന് വിചാരിച്ച് എല്ലാം ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നുംവെച്ച് യൂട്യൂബ് ചാനല്‍ വഴി എന്തും പറയാമെന്നാണോ?

ആരോഗ്യപരമായ പ്രശ്നം വന്നപ്പോള്‍ മാത്രമാണ് മകളുമായി സംസാരിച്ചത്. ബിഗ് ബോസിന്റെ സാന്നിധ്യത്തിലായിരുന്നു അത്. നല്ല രീതിയില്‍ ഗെയിം കളിക്കണമെന്ന് പറഞ്ഞിരുന്നു. എന്റെ ഗെയിം കണ്ടിട്ടാണോ വാപ്പായ്ക്ക് ഇങ്ങനെ വന്നതെന്ന് മകള്‍ ചിന്തിച്ചോ എന്ന് എനിക്ക് അറിയില്ല. എന്തായാലും ഒരു വിഭാഗം ആളുകള്‍ അത് നല്ല രീതിയില്‍ മുതലെടുത്തെന്നും ജാസ്മിന്റെ പിതാവ് പറയുന്നു.

പുനലൂർ ആശുപത്രിയിലായിരുന്നു ആദ്യം പോയത്. അവർ പറഞ്ഞത് മെഡിക്കല്‍ കോളേജിലേക്ക് പോകാനായിരുന്നു. എന്നാല്‍ ഞാന്‍ നേരെ പോയത് ചെറുപ്പം മുതല്‍ തന്നെ എനിക്ക് അറിയാവുന്ന മറ്റൊരു ഡോക്ടറുടെ അടുത്തേക്കായിരുന്നു. പരിശോധനയ്ക്ക് ശേഷം അദ്ദേഹവും പറഞ്ഞത് എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകാനായിരുന്നു. പടി പോലും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നിട്ടും നടന്നാണ് ആംമ്പുലന്‍സില്‍ കയറിയത്.

അങ്ങനെയുള്ള എനിക്ക് ശാരീരികമായ ചെറിയ അസ്വസ്ഥത വന്നപ്പോള്‍ എന്റെ നാട്ടില്‍ ഇറങ്ങി ജ്യൂസ് കുടിക്കാന്‍ പാടില്ലെ. അത് രഹസ്യമായി വേണം ചെയ്യാന്‍ എന്ന് എങ്ങനെയാണ് അവർ പറയുക. അതിന് എന്നെ കിട്ടില്ല. വ്യൂസ് കിട്ടാന്‍ വേണ്ടി ഒരോരുത്തർ ഓരോന്ന് പടച്ച് വിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+