Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗബ്രിയോട് അങ്ങനെ ചെയ്തതിന്റെ കാരണം പറഞ്ഞ് റസ്മിന്‍: എന്റെ സമനില തെറ്റിപ്പോയെനേയെന്ന് ജാസ്മിനും

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജാസ്മിന് ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ഗബ്രിയുടെ രണ്ടാം വരവാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പ്രേക്ഷകരെങ്കിലുമുണ്ട്. ജാസ്മിന്‍ കരയുമ്പോള്‍ ഗബ്രി പാട്ട് പാടുന്ന രംഗങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അത്രത്തോളം വിമർശിക്കപ്പെടുകയും ചെയ്തു. അന്ന് ആ സമയത്ത് ഗബ്രിയോട് വളരെ ദേഷ്യപ്പെടുന്ന രീതിയില്‍ റസ്മിന്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തില്‍ റസ്മിന്‍ വിശദീകരണം നല്‍കുകയാണ്.

ഗബ്രിയുടെ പാട്ട് ഇഷ്ടപ്പെടാതെ നിർത്താന്‍ പറഞ്ഞതല്ല, അവന് അവന്റേതായതും എനിക്ക് എന്റേതായതുമായ ഒരു വീക്ഷണകോണുണ്ട്. ഞാനും അവനും പുറത്ത് നിന്ന് ജാസ്മിന്റെ ഗെയിം കണ്ട് വന്ന ആളുകളാണ്. ജാസ്മിന്‍ നന്നായി കളിക്കുന്നുണ്ട്, കപ്പ് അടിക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ ചിന്ത. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അവള്‍ക്കിനിയും നെഗറ്റീവ് വരാനോ, അത്തരത്തില്‍ എന്തെങ്കിലും ഫാക്ടർ വരുമ്പോള്‍ ഇടപെടണമെന്നുള്ള ഒരു ലക്ഷ്യവും എനിക്കുണ്ടായിരുന്നു.

resmin-jasmin

അകത്ത് നില്‍ക്കുമ്പോഴും അവിടെ സംഭവിക്കുന്ന എല്ലാകാര്യങ്ങളും നമുക്ക് മനസ്സിലാകില്ല. പുറത്ത് വന്ന് നോക്കുമ്പോഴാണ് എന്തൊക്കെയാണ് ഔട്ട് പോയിട്ടുള്ളതെന്നും ഇതൊക്കെ ഇങ്ങനെയാണോ വന്നിട്ടുള്ളതെന്നും മനസ്സിലാക്കുന്നത്. പുറത്തുള്ളവർ അവിടെ നടക്കുന്ന കാര്യങ്ങളുടെ ചെറിയൊരു ഭാഗം മാത്രമേ കാണുന്നുള്ളുവെന്നും റസ്മിന്‍ പറയുന്നു. ജാസ്മിനോടൊപ്പം സൈന സൌത്ത് പ്ലസ് ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റസ്മിന്‍.

കപ്പ് ജാസ്മിന്‍ അടിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതിന് നല്ല സാധ്യതയും ഉണ്ട്. ആ സാഹചര്യത്തില്‍ ഒരു നെഗറ്റീവും പാടില്ല. ഗബ്രി പാട്ട് പാടിയതൊന്നും അല്ല എന്റെ പ്രശ്നം. അതിന്റെ തലേ ദിവസം രാത്രി ഗബ്രി ജാസ്മിനോട് എല്ലാം പറഞ്ഞു. ഇതൊക്കെ അവളോട് എനിക്കും പറയണമായിരുന്നു. പക്ഷെ ആ ഫിനാലെ കഴിയാന്‍ വേണ്ടിയിണ്ട് കാത്തിരിക്കുകയായിരുന്നു ഞാന്‍.

എല്ലാം അപ്പോള്‍ പറഞ്ഞ് ഫിനാലെയിലെ ജാസ്മിന്റെ ഗംഭീരമായ മത്സരത്തെ കളയരുതെന്ന ഉദ്ദേശം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നുള്ളു. ആ എന്നോടാണ് ഗബ്രി വന്നിട്ട് എല്ലാം പറഞ്ഞുവെന്ന് ജാസ്മിന്‍ എന്നോടും വെക്കുന്നത്. എന്റെ വീക്ഷണ കോണില്‍ വീണ്ടും ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ ഇവർ ഇരിക്കുന്നതിന് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

അവിടുത്തെ അപ്പോഴത്തെ രംഗം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ ഞാന്‍ മതിയെടാ എന്ന് പറഞ്ഞു. പറഞ്ഞ് വന്നത് ആ പറഞ്ഞിന് മുമ്പും ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അല്ലാതെ പാട്ട് പാടിയത് മാത്രമല്ല പ്രശ്നമെന്നും റസ്മിന്‍ പറയുന്നു.

അതേസമയം, ഗബ്രി പറയുന്നതിന്റേയും ഗബ്രി പറയുന്നതിന്റെ ലക്ഷ്യങ്ങള്‍ എനിക്ക് മനസ്സിലാകും എന്നായിരുന്നു ജാസ്മിനറെ പ്രതികരണം. ഞാന്‍ കപ്പ് അടിക്കുന്നെങ്കില്‍ അടിക്കട്ടെ, അതിന് തടസ്സമാകുന്ന നെഗറ്റീവുകള്‍ ഇല്ലാതായി മാറട്ടെ എന്നതായിരുന്നു അവളുടെ ലക്ഷ്യം. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഈ വിഷയങ്ങള്‍ എങ്ങനെ നേരിടും എന്നതായിരുന്നു ഗബ്രി ചിന്തിച്ചത്.

ആ വിഷയങ്ങള്‍ എല്ലാം കൂടെ ഒരുമിച്ച് ഒരിക്കലും എനിക്ക് താങ്ങാന്‍ സാധിക്കില്ല. ഞാന്‍ സ്നേഹിക്കുന്ന ഒരുപാട് ആളുകള്‍ കൂട്ടം ചേർന്നാണല്ലോ എന്നെ ആക്രമിക്കാന്‍ ഇട്ടുകൊടുത്തത്. തുറന്ന് പറഞ്ഞാല്‍ ഞാന്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷം മാത്രമാണ് ഇത് അറിയുന്നതെങ്കില്‍ ഒരു പക്ഷെ എന്റെ സമനില തെറ്റിപ്പോയെനെ. അവന്‍ അതേ ചിന്തിക്കുന്നുള്ളു. അതുകൊണ്ട് തന്നെ എനിക്ക് റസ്മിന്‍ പറയുന്നതിനേക്കാള്‍ കണക്ട് ആയത് ഗബ്രി പറഞ്ഞതിലായിരുന്നുവെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+