ജാസ്മിനെതിരെ ശരണ്യ: ആദ്യം ഒറ്റക്ക്, പിന്നെ അവന്റെ തോളത്ത് കിടക്കുന്നു, എത്ര ജീവിതമാണ്, വലിയ ചീപ്പ്
കോമ്പോ എന്നത് സാധാരണ ബിഗ് ബോസ് പ്രേക്ഷകർക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു കാര്യമാണ്. എന്നാല്‍ സീസണ്‍ 6 ലേക്ക് വരികയാണെങ്കില്‍ പ്രമാദമായി ജാസ്മിന്‍-ഗബ്രി കോമ്പോയ്ക്ക് ബിഗ് ബോസിന് അകത്തും പുറത്തും വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഈ വിവാദങ്ങള്‍ ജാസ്മിന്‍ പുറത്തേക്ക് വരുന്നതോടെ കൂടുതല്‍ ശക്തമാകും എന്ന കാര്യവും ഉറപ്പാണ്.
ഗബ്രി പുറത്തായതോടെ ബിഗ് ബോസ് വീടിനുള്ളില്‍ ഈ വിഷയം വലിയ ചർച്ചയായിരുന്നില്ല. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് ഗബ്രി അടക്കമുള്ള പഴയ താരങ്ങള്‍ വീണ്ടും എത്തിയോതോടെ വീടിനുള്ളില്‍ ഗബ്രി-ജാസ്മിന്‍ വിഷയം ഒരിക്കല്‍ കൂടി സംസാര വിഷമാകുകയാണ്. ശരണ്യയും യമുനയുമായി ഇരുവരുടേയും കാര്യങ്ങള്‍ സംസാരിക്കുന്നത്.

ഗബ്രിയും ജാസ്മിനും പുറത്ത് ഇരുന്ന് സംസാരിക്കുമ്പോള്‍ അകത്ത് റൂമിലിരുന്നായിരുന്നു ഇരുവരും ഈ വിഷയത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്. ജാസ്മിന്റെ വീട്ടുകാർ തന്നെ പറഞ്ഞിട്ടും ഇത്തരത്തില്‍ മുന്നോട്ട് പോകുന്നത് ശരിയല്ല, എത്രയാളുടെ ജീവിതം വെച്ചുള്ള കളിയാണ് ഇതൊക്കെയെന്നും ശരണ്യ യമുനയോടായി പറയുന്നുണ്ട്.ഈ വിഷയത്തില്‍ ഏറ്റവും ഡാമേജ് വരുന്നത് മുല്ലയ്ക്കാണെന്നാണ് ജാസ്മിന്‍ എന്ന പേര് എടുത്ത് പറയാതെ ശരണ്യ വ്യക്തമാക്കുന്നത്.
'ഈ വിഷയത്തില്‍ ഏറ്റവും ഡാമേജ് വരുന്നത് മുല്ലയ്ക്കാണ്, അതിനൊന്നും മനസ്സിലാകുന്നില്ലെ. കുടുംബത്തില്‍ നിന്നും രക്ഷിതാക്കള്‍ വന്ന് എല്ലാം പറഞ്ഞ് കൊടുത്തു. ഇതിപ്പോള്‍ എത്രയാളുടെ ജീവിതമാണ്. ഭയങ്കര ചീപ്പായിട്ട് തോന്നുന്നു' ശരണ്യ പറയുന്നു.
'ഉച്ചവരെയൊക്കെ അവന്‍ ഒറ്റക്ക് ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ ഉച്ച കഴിഞ്ഞതോടെ വീണ്ടും ഇങ്ങനെ ഇരിക്കുന്നു, അവന്റെ തോളത്ത് കിടക്കുന്നു, ഞാന്‍ കണ്ടു. പുറത്ത് ഇറങ്ങിയപ്പോള്‍ ഗബ്രിക്ക് എല്ലാ കാര്യവും മനസ്സിലായി. അതുകൊണ്ടാണ് അവനൊരു അകലമിട്ട് നടക്കുന്നത്. അല്ലെങ്കില്‍ ഇവർ ഇങ്ങനെയാണോ നടക്കാറുള്ളത്. പുറത്തെ കാര്യങ്ങള്‍ അറിഞ്ഞതോടാണ്ടാണ് ഇങ്ങനെയെങ്കിലും. അല്ലെങ്കില്‍ അടയും പീരയും ചക്കരയുമായിരുന്നു' ശരണ്യ തുടരുന്നു.
ബിഗ് ബോസ് വീടിനുള്ളില്‍ ഉണ്ടായിരുന്ന സമയത്തെ നിന്റെ പല കാര്യങ്ങളും എനിക്ക് ദഹിച്ചിരുന്നില്ലെന്ന് ഇന്ന് ഞാന്‍ ജാസ്മിനോട് പറഞ്ഞു. വ്യക്തിപരമായി എനിക്ക് അതൊന്നും സ്വീകാര്യമല്ല. ഒരു വ്യക്തി എന്ന നിലയില്‍ നീ എനിക്ക് അപൂർണ്ണമാണ്. എന്നാല്‍ നിന്നോട് എനിക്ക് ദേഷ്യമൊന്നും തോന്നുന്നില്ല. ഇതൊക്കെ എനിക്ക് ആദ്യമേ മനസ്സിലായതാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
അതേസമയം, വ്യക്തിഹത്യ നടത്തി ഒരാളെ / ഒരു പെണ്ണിനെ തകർക്കുന്നതും, അശ്ളീല , ദ്വയാർത്ഥ പ്രചരണത്തിലൂടെ പൊതു സമൂഹത്തിൽ നിന്നും ഓടിക്കുന്നതും പണ്ടേക്ക് പണ്ടേ ചിലരൊക്കെ മനസിലാക്കി വെച്ചിരിക്കുന്ന തന്ത്രമാണെന്നുമാണ് ജാസ്മിന്റെ വിഷയത്തില്‍ ഷൈനി എന്ന ബിഗ് ബോസ് പ്രേക്ഷക അഭിപ്രയപ്പെടുന്നത്.
ഞങ്ങൾ വിചാരിക്കുന്നത് പോലെ മാത്രമേ നടക്കാവൂ
ഞങ്ങൾ പറയുന്നതേ ചെയ്യാവൂ
ഞങ്ങൾ വരച്ചിടുന്ന വര ക്രോസ് ചെയ്യ്യരുത്
ആ മനോഭാവത്തിന് മുന്നിൽ ഒതുങ്ങി കൂടി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് കൂടുതൽ. സദാചാരത്തിൻ്റെ മറയിട്ട് അപവാദ പ്രചരണങ്ങൾ കൊണ്ടും മറ്റും ദുഷിച്ച് ഒരാളുടെ ജീവിതം മരണത്തിൽ വരെ കൊണ്ടെത്തിക്കുന്നവർ. അത്തരം സദാചാര കോലങ്ങളുടെ ചെകിട്ടത്ത് കിട്ടിയ അടിയായിരുന്നു ജാസ്മിന് കിട്ടിയ ഫൈനൽ ഫൈവ് പൊസിഷൻ.
അതു ലഭിച്ചത് ജാസ്മിൻ്റെ മിടുക്കു കൊണ്ടല്ല, ഓരോ കുറ്റങ്ങൾ കണ്ടെത്തി അകത്തും പുറത്തും ആക്രമണമേറ്റ്
ഓരോ നോമിനേഷനിൽ വന്നു നിൽക്കുമ്പോഴും ഞങ്ങളില്ലേ കൂടെ എന്ന് ആശ്വസിപ്പിക്കുന്ന മട്ടിൽ വോട്ട് ചെയ്ത് കൂടെ നിന്ന സമൂഹമാണ്. അവളാണ് ഷോ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അവളുടെതാണ് സീസൺ എന്നും ബോധ്യമുള്ള അവളുടെ പേഴ്സണൽ കാര്യങ്ങളെ അവൾക്കു മാത്രം വിട്ട്, അവൾ എന്ന ഗെയിമർക്കാണ് വോട്ട് കൊടുക്കേണ്ടതെന്ന ബോധ്യത്തോടെ ജാസ്മിനൊപ്പം നിന്ന ഒരു കൂട്ടം ആളുകളാണ് ജാസ്മിനെ ടോപ് ഫൈവിലെത്തിച്ചത്.
വെർബൽ റേപ് കൊണ്ട് സഹ മത്സരാർഥികളും പ്രേക്ഷകരും അവളെ ഒതുക്കാൻ നോക്കിയപ്പോൾ അതു തടഞ്ഞ് അവർക്കു മുമ്പിൽ ജാസ്മിനെ തൻ്റേടത്തോടെ നില നിർത്തിയത് വോട്ട് നൽകി മറുപടി പറഞ്ഞവരാണ്. അതു സമൂഹത്തിൻ്റെ മാറ്റമാണ്. ജാസ്മിന് എതിരെ എത്ര പേരുണ്ടോ അത്രയും പേർ അവൾക്കൊപ്പവും ഉണ്ട്. ഈ മാറ്റം സമൂഹത്തിൻ്റെ സദാചാര കണ്ണുകളുടെ മാറ്റമാണ്. സത്യത്തിൽ അത്ഭുതപ്പെടുത്തുന്ന തികച്ചും പോസിറ്റീവായ മാറ്റം.. അവർ ഇനിയും ജാസ്മിന് വോട്ട് ചെയ്യും. കപ്പുമായി സീസൺ 6 ക്വീൻ ആയി ജാസ്മിൻ പുറത്തു വരട്ടെയെന്നും അവർ കുറിക്കുന്നു.












Click it and Unblock the Notifications