'ജിന്റോ ചേട്ടന് ബോഡി ടച്ച് ചെയ്തിട്ടുള്ള സംസാരം ഉണ്ട്' ; ജിന്റോയ്ക്കെതിരെ ശരണ്യ
ബിഗ് ബോസ് സീസൺ 6 കഴിഞ്ഞ സീസണുകളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ്. പുറത്ത് ഒരുപാട് വിമനർശനങ്ങൾ ഷോയ്ക്കെതിരെ വരുന്നുണ്ട്. ഗബ്രി - ജാസ്മിൻ കോമ്പോയ്ക്കെതിരെയാണ് കൂടുതലായും വിമർശനം ഉയരുന്നത്. അതുപോലെ തന്നെ ഷോയ്ക്കകത്ത് ഗബ്രി, ജാസ്മിൻ, ജിന്റോ എന്നിവർ മോശം വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന വിമർശനം പുറത്ത് ശക്തമായ സാഹചര്യത്തിൽ ഇന്നലെ ഇക്കാര്യത്തെക്കുറിച്ച് മോഹൻലാൽ തന്നെ ഇവരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്.
മാത്രമല്ല മറ്റ് മത്സരാർത്ഥികളോടും ഇവരുടെ പെരുമാറ്റത്തെക്കുറിച്ചും മോശം വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചും ചോദിക്കുന്നുണ്ട്. മോശം വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ആരാണെന്ന് കണ്ടെത്താൻ ഒരു ടാസ്ക്കും നൽകി. അഡൽറ്റ് ഓൺലി 18 പ്ലസ് എന്ന് മാല ചാർത്തിക്കൊടുക്കയാണ് ടാസ്കി. ഗബ്രിക്കും ജിന്റോയ്ക്കും ആണ് കൂടുതൽ മാലകൾ ലഭിച്ചത്. മാല ഇടുന്ന സമയത്ത് കാരണവും പറയണം. ജിന്റോയ്ക്ക് മാല നൽകുമ്പോൾ ശരണ്യ പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ജിന്റോ ഏട്ടൻ സംസാരിക്കുന്ന രീതി, മെയിലോ ഫീമെയിലോ എന്നല്ല, എന്നാവും നമ്മുടെ ബോഡി ടച്ച് ചെയ്തിട്ടുള്ള സംസാരമുണ്ട്. അൺകംഫർട്ടബളായി ഫീൽ ചെയ്യുന്നുണ്ട്. ഞാൻ ഫീൽ ചെയ്തിട്ടുണ്ട്, എന്നാണ് ശരണ്യ പറഞ്ഞത്. ശ്രീതുവും ഹൻസിബയുമൊക്കെ ജിന്റോയ്ക്ക് തന്നെയാണ് മാല നൽകിയത്.
എറ്റവും അധികം വോട്ടുകൾ ലഭിച്ചത് ജിന്റോയ്ക്കും രണ്ടാമത് വോട്ട് ലഭിച്ചക് ഗബ്രിക്കുമായിരുന്നു. ഇതിന് പിന്നാലെ മത്സാരാർത്ഥികളെ ഞെട്ടിച്ച് കൊണ്ട് താൻ ഇവരെ രണ്ട് പേരെയും പുറത്താക്കുന്നുവെന്ന് അദ്ദേഹം പറയുന്നത്. തന്റെ തീരമാന പ്രകാരമാണ് ഇവരെ പുറത്താക്കുന്നത് എന്ന് ഇവരെ പുറത്താക്കുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. ഇതിന് പിന്നാലെ ഇവരെ കണ്ണുകെട്ടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് മോഹൻലാൽ ഇവർ രണ്ട് പേരോടും സംസാരിച്ചു. ഒരവസരം കൂടി തന്നാൽ വാക്കുകശ്‍ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് ജിന്റോയും ഗബ്രിയും വാക്ക് നൽകി.
ഇതിന് പിന്നാലെ ഹൗസിലെ മറ്റ് മത്സാർത്ഥികളോട് ഇവരെ പുറത്താക്കണോ ഒരവസരം കൂടി നൽകണോ എന്ന് ലാലേട്ടൻ ചോദിക്കുന്നു. ഒരു അവസരം ലഭിച്ചാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുമെന്ന് രണ്ട് പേരും ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് മോഹൻലാൽ പറയുന്നു. എല്ലാവരും ഒരവസരം കൊടുക്കാം എന്ന് പറഞ്ഞപ്പോൾ നോറ മാത്രമാണ് രണ്ട് പേരെയും പുറത്താക്കണമെന്ന് പറഞ്ഞത്. കൂടിയാലോചിച്ച ശേഷം തീരുമാനം പറയാമെന്ന് മോഹൻലാൽ പറയുന്നു. ഇതിന് പിന്നാലെ രണ്ട് പേരും വീട്ടിലേക്ക് തിരിച്ചുവരുന്നു.












Click it and Unblock the Notifications