Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിബിൻ ഞാൻ ഉള്ളപ്പോൾ തന്നെ ഒരു പെൺകുട്ടിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞു'; തുറന്ന് പറഞ്ഞ് മുൻ ഭാര്യ ചിഞ്ചു

തനിക്കെതിരെ നടക്കുന്നത് കടുത്ത സൈബർ ആക്രമണമാണെന്ന് ബിഗ് ബോസ് മലയാളം സീസൺ 6 മത്സരാർത്ഥിയായിരുന്ന ഡിജി സിബിനെ മുൻ ഭാര്യ ചിഞ്ചു. സിബിൻ തന്നെ കുറിച്ച് അനാവശ്യ കാര്യങ്ങളാണ് പറഞ്ഞ് നടക്കുന്നതെന്നും ഇതിനെക്കുറിച്ച് പ്രതികരിക്കുമ്പോൾ ചിലർ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയാണെന്നും ചിഞ്ചു പറഞ്ഞു. സിബിന് പിആർ ഉണ്ടെന്നും അവരാണ് ഇതിന് പിന്നിലെന്നും ചിഞ്ചു ആരോപിച്ചു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.

'സിബിനും ഞാനും വേർപിരിഞ്ഞട്ട് അഞ്ച് വർഷമായി. ഞാൻ ഇപ്പോൾ ബാംഗ്ലൂരിലാണ്. ഓരോ അഭിമുഖങ്ങളിലും വേർപിരിയാനുള്ള കാരണങ്ങൾ പലതാണ് സിബിൻ പറയുന്നത്. ഒരിടത്ത് എന്റെ കുറ്റം പറയും മറ്റൊരിടത്ത് എന്നെ നല്ലത് പറയും. ഇതൊക്കെ എന്റെ ജീവിതത്തേയും നശിപ്പിക്കുകയാണ്. എനിക്ക് കടുത്ത സൈബർ ആക്രണമാണ് നേരിടുന്നത്. സിബിന് പിആർ ടീമുണ്ട്. ബിഗ് ബോസിൽ പോയി സിബിൻ പല വ്യക്തിപരമായ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പലരും അതിനെ കുറിച്ചൊക്കെ എന്നോട് ചോദിക്കുന്നത് കൊണ്ടാണ് എനിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കേണ്ടി വന്നത്.

sibin2-

ഞാൻ ഉണ്ടായിരുന്നപ്പോൾ തന്നെ സിബിൻ മറ്റൊരു ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു.അതിനെതിരെയാണ് ഞാൻ പ്രതികരിച്ചത്. സിബിനെക്കുറിച്ച് ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞിട്ടില്ല. ഞാനും കുട്ടിയും ഉള്ളിരിക്കെ തന്നെ സിബിൻ ലിവ് ഇൻ റിലേഷനിൽ പോയതിനെ കുറിച്ചാണ് ഞാൻ എതിർത്ത് സംസാരിച്ചത്. അതിൽ പ്രതികരിച്ചതിൽ എനിക്ക് മോശം തോന്നുന്നില്ല. ബിഗ് ബോസിൽ സിബിൻ പോയതിന് ശേഷമാണോ ഇത്തരം കാര്യങ്ങൾ പറയാൻ തോന്നിയത് എന്ന നിലയ്ക്കുള്ള ചോദ്യങ്ങൾ വരുന്നുണ്ട്. ഒരിക്കലുമല്ല.

2018 ൽ ബാംഗ്ലൂരിൽ കൊണ്ടുവിടുകയായിരുന്നു. ചെറിയൊരു തർക്കത്തിന്റെ പുറത്തായിരുന്നു ഇത്. അന്ന് ഇവിടെ വന്നപ്പോൾ എനിക്ക് ജോലിയൊന്നും ഇല്ലായിരുന്നു. നമ്മുക്ക് ബാംഗ്ലൂരിൽ ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് സിബിൻ എന്നോട് പറഞ്ഞിരുന്നു. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും സിബിൻ എന്നെ വിളിക്കുന്നില്ല. അതിനൊക്കെ എന്റെ കൈയ്യിൽ തെളിവുണ്ട്.

എന്നാൽ സിബിൻ ഇപ്പോൾ പറഞ്ഞ് നടക്കുന്നത് ഞാൻ ആരുടെയോ കൂടെ ഓടിപ്പോയതാണ്. രണ്ടാമത് പ്രെഗ്നെന്റ് ആയിരുന്നു ഞാൻ. അത് തന്റെ കുഞ്ഞല്ല എന്നൊക്കെയാണ്. ഇത്തരത്തിൽ പല ആരോപണങ്ങളും സിബിൻ പറയുന്നുണ്ട്. എന്നാൽ അതൊന്നും മോശമായി പുള്ളിക്ക് തോന്നുന്നില്ല. മകന് ഓട്ടിസം ഉണ്ട്. പുള്ളിക്കും അറിയുന്നതാണ്. കുഞ്ഞിന് ഒന്നര വയസുള്ളപ്പോൾ ഞങ്ങൾ തന്നെയാണ് ഒരുമിച്ച് പോയി പരിശോധിച്ചത്. എന്നാൽ ഇപ്പോൾ സിബിൻ പറയുന്നത് എനിക്ക് ഇത് അറിയില്ലെന്നാണ്.

ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. സിബിന്റെ കുടുംബം ഞങ്ങളുടെ പ്രശ്നത്തിലൊന്നും ഇടപെടുമായിരുന്നില്ല. ഞാൻ ബാംഗ്ലൂരിൽ പോയി ഒന്നര മാസം കഴിഞ്ഞപ്പോൾ എനിക്ക് ജോലി കിട്ടി. എന്നാൽ അത് ഇട്ടിട്ട് വരാനാണ് സിബിൻ ആവശ്യപ്പെട്ടത്. അത് സാധിക്കുമായിരുന്നില്ല. കാരണം കരാറുണ്ടായിരുന്നു.

സിബിൻ ശ്രീകാര്യത്തെ വീട്ടിൽ നിൽക്കുമ്പോൾ അവിടെ ഒരു പെൺകുട്ടി വന്ന് പോകുന്നുവെന്ന് പലരും പറഞ്ഞ് അറിഞ്ഞിരുന്നു. എന്നാൽ ചോദിച്ചപ്പോൾ അത് കൂട്ടുകാരിയാണെന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് അവരുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോസും വീഡിയോയുമൊക്കെ സ്റ്റാറ്റസ് ആയി ഇട്ടു. അങ്ങനെ പല ഫോട്ടോകളും എന്റെ കൈയ്യിൽ ഉണ്ട്.

രണ്ടാമത് ഗർഭിണിയായപ്പോൾ ഇത് സിബിനോട് പറഞ്ഞിരുന്നു. എന്നാൽ കുഞ്ഞ് വേണ്ട എന്നായിരുന്നു സിബിന്റെ നിലപാട്. എന്നാൽ തന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സിബിൻ തനിക്കൊപ്പം വന്നിരുന്നില്ല. സിബിൻ മദ്യപിക്കുമായിരുന്നു. എന്നാൽ ശ്രീകാര്യത്ത് തനിച്ച് ആയപ്പോൾ മദ്യപാനത്തിന് അഡിക്ടായി', ചിഞ്ചു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+