Get Updates
Get notified of breaking news, exclusive insights, and must-see stories!

'തട്ടമിട്ടില്ലെങ്കില്‍ ദീനില്‍ നിന്നും പുറത്താകില്ല': ബിഗ് ബോസ് താരം ജാസ്മിന് പിതാവിന്റെ പിന്തുണ

ബിഗ് ബോസിലേക്ക് വിളിച്ച് മകള്‍ ജാസ്മിന് പുറത്തെ കാര്യങ്ങള്‍ സംബന്ധിച്ച സൂചന നല്‍കിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജാസ്മിന്റെ പിതാവ് ജാഫർ. ഏഷ്യാനെറ്റിലേക്ക് വിളിച്ച് അങ്ങനെ പുറത്തെ കാര്യങ്ങളൊന്നും പറയാന്‍ പറ്റില്ല. അങ്ങനെ പറയാന്‍ പറ്റുമെന്ന് ചിന്തിക്കുകയാണെങ്കില്‍ തന്നെ ഞാനെന്തൊരു വിഡ്ഢിയാണ്. അസുഖം കാരണം മാത്രമാണ് അവർ എനിക്ക് രണ്ട് മിനുറ്റ് അനുവദിച്ച് തന്നതെന്നും വിവി ഹിയർ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജാഫർ പറയുന്നു.

ഒരു സമയത്ത് ധാരാളം പൈസയുണ്ടാക്കിയ വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ എന്റെ കയ്യിലിരിപ്പുംകൊണ്ടും മറ്റും ഒരുപാട് നഷ്ടങ്ങളും കടങ്ങളും ഉണ്ടായിട്ടുണ്ട്. എന്റെ മകള്‍ സ്വന്തം നിലക്ക് അധ്വാനിച്ചാണ് അതൊക്കെ വീട്ടിയത്. ആരെയെങ്കിലും ചവിട്ടി തേച്ചോ, മോശമാക്കിയോ അല്ല ജാസ്മിന്‍ വളർന്ന് വന്നത്. സ്വന്തമായി ഒരോ കണ്ടന്റുണ്ടാക്കിയാണ് അവള്‍ സോഷ്യല്‍ മീഡിയയില്‍ കയറി വന്നത്.

jasmine-jaffer-

ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എനിക്ക് ഇപ്പോള്‍ പഴയ രീതിയില്‍ പണിക്കൊന്നും പോകാന്‍ സാധിക്കില്ല. ആ സാഹചര്യത്തില്‍ ശരിക്കും പറഞ്ഞാല്‍ ജാസ്മിന്‍ തന്നെയാണ് കുടുംബം നോക്കുന്നത്. എനിക്ക് സുഖമില്ലാതായപ്പോള്‍ അനിയനെ നീ നോക്കിക്കോണം എന്ന് പറഞ്ഞാണ് ഞാന്‍ ആശുപത്രിയില്‍ പോകുന്നത്. അത്രയും ആത്മവിശ്വാസം അവള്‍ക്കുണ്ടെന്ന് അറിയാവുന്നത് കൊണ്ടാണ് ഭാര്യയോട് പറയാതെ അവളോട് കാര്യങ്ങള്‍ പറഞ്ഞതെന്നും ജാഫർ പറയുന്നു.

എനിക്ക് ശീട്ട് കളിയുണ്ടായിരുന്നുവെന്ന് മകള്‍ പറഞ്ഞത് സത്യമാണ്. ഇടക്ക് അങ്ങനെയൊക്കെ തോന്നി. അതിലൂടെ ലക്ഷങ്ങള്‍ പോയി. എല്ലാ മനുഷ്യർക്കും തെറ്റ് കുറ്റങ്ങള്‍ പറ്റും. അങ്ങനെയില്ലാത്ത മനുഷ്യർ ആരാണുള്ളത്. ഇന്ത്യയില്‍ 30 കോടി മുസ്ലിങ്ങളുണ്ട്. അവരെല്ലാവരും തലയില്‍ തട്ടമിട്ടുകൊണ്ടാണോ നടക്കുന്നത്. തലയില്‍ തട്ടമിടുന്നവരും ഇടാത്തവരുമുണ്ട്. തലയിടില്‍ തട്ടമിട്ടില്ലെങ്കില്‍ ദീനില്‍ നിന്നും പുറത്താകുകയൊന്നുമില്ല.

സൌദി അറേബ്യ, ഒമാന്‍, ഖത്തർ, കസാക്കിസ്ഥാന്‍, ബഹ്റിന്‍ എന്നിവിടങ്ങളിലെല്ലാം പോയിട്ടുള്ള വ്യക്തിയാണ് ഞാന്‍. അവിടങ്ങളിലെല്ലാം എല്ലാവരും തട്ടമിടുന്നവരല്ല. സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ കാര്യങ്ങളൊക്കെ തിരിച്ച് അടിക്കുന്നത് സ്വാഭാവികമാണ്. എന്റെ മകള്‍ക്ക് ഈ ഷോയില്‍ തന്നെ ഒരുപാട് തെറ്റ് സംഭവിച്ചിട്ടുണ്ട്. അത് ഓവർ കോണ്‍ഫിഡന്‍സുകൊണ്ട് സംഭവിക്കുന്നതാണ്. എങ്കിലും തെറ്റ് കണ്ടാല്‍ തെറ്റ് എന്ന് തന്നെ പറയണമെന്നും ജാസ്മിന്റെ പിതാവ് പറയുന്നു.

അവളുടെ ഗെയിമില്‍ അംഗീകരിക്കാന്‍ പറ്റാത്ത കാര്യമുണ്ട്. ചില നല്ല കാര്യങ്ങളുമുണ്ട്. അവള്‍ തെറ്റ് ചെയ്താല്‍ അത് ഞാന്‍ തുറന്ന് പറയും. അതിന് എനിക്ക് യാതൊരു മടിയുമില്ല. ഗെയിമില്‍ അവള്‍ വേറൊരു തന്ത്രമായിരിക്കാം മെനഞ്ഞത്. അതിലൂടെ കുറച്ച് കണ്ടന്റ് ഉണ്ടാക്കാമെന്ന് അവള്‍ വിചാരിച്ചിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+