ജിന്റോ നായകനായി സിനിമ വരുന്നു, അതും ഒന്നല്ല, രണ്ട്: ബിഗ് ബോസിന് പിന്നാലെ സ്വപ്ന സാഫല്യം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്കുള്ള തയ്യാറെടുപ്പുകള്‍ വളരെ നേരത്തെ മുതല്‍ തന്നെ തുടങ്ങിയിരുന്നുവെന്ന് ജിന്റോ. കഴിഞ്ഞ വർഷം ശ്രമിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ ഈ വർഷം എന്‍ട്രിക്ക് വേണ്ടി കഠിന പരിശ്രമം നടത്തം. എല്ലാ ഭാഷകളിലേയും ബിഗ് ബോസ് എപ്പിസോഡുകള്‍ കാണുമായിരുന്നു. അതോടൊപ്പം ഷോയില്‍ പോയി വന്നവരെക്കുറിച്ച് പഠിക്കാന്‍ കുടങ്ങിയിരുന്നുവെന്നും ജിന്റോ വ്യക്തമാക്കുന്നു.
പല സീസണുകളിലും ഞാനുമായി അടുത്ത ബന്ധമുള്ള ആളുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അപേക്ഷിക്കാന്‍ മടിയായിരുന്നു. പിന്നെ ചെറുപ്പം മുതല്‍ തന്നെ സിനിമ എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. എന്റെ സാഹചര്യംകൊണ്ട് അതിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ല. ജനിച്ച ചുറ്റുപാട് ദാരിദ്രത്തിലായിരുന്നു. സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റൊക്കെ ആയിപ്പോയാല്‍ രാവിലെ മുതല്‍ അവിടെ നില്‍ക്കണം. പലപ്പോഴും പൈസയും കിട്ടില്ല. നമുക്ക് പണിയെടുത്താല്‍ അല്ലേ ജീവിക്കാന്‍ പറ്റുകയുള്ളു.

കുറേ പടങ്ങള്‍ ചെയ്തെങ്കിലും നമ്മള്‍ എവിടേയും രജിസ്റ്ററാകുന്നില്ല. ഒരാള്‍ക്ക് രജിസ്റ്ററാകാന്‍ പറ്റിയ ഏറ്റവും നല്ല പ്ലാറ്റ് ഫോം എന്ന് പറയുന്നത് ബിഗ് ബോസാണ്. മൂന്ന് മാസം അവിടെ നില്‍ക്കുക എന്ന് പറയുന്നത് ഒരു പതിനായിരം ദിവസം നില്‍ക്കുക എന്നതിന് തുല്യമാണ്. പലരും പറയുന്നുണ്ട് ബിഗ് ബോസ് എന്നത് സ്ക്രിപ്റ്റഡാണെന്ന്. എന്നാല്‍ അതേക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്നും ജിന്റോ വ്യക്തമാക്കുന്നു. ബാദുഷ പ്രൊഡക്ഷന്‍സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകളെ അത്യാവശ്യം ചീത്തയൊക്കെ വിളിക്കുന്ന വ്യക്തിയായിരുന്നു ഞാന്‍. ആരെങ്കിലും ഇങ്ങോട്ട് എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ ഡബിളായി തിരിച്ച് വിളിക്കും. ബിഗ് ബോസിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അത് എനിക്ക് മതിയായി. അതായത് ലാലേട്ടന്‍ പുറത്താക്കി. അതോടെ ചീത്തപ്പിടിച്ചാല്‍ ശരിയാവില്ലെന്ന് മനസ്സിലായി.
നമ്മള്‍ എല്ലാവരും ഈ ലോകം വിട്ടുപോകേണ്ടവരാണ്. പോകുമ്പോള്‍ ഒന്നും കൊണ്ടുപോകാനും പറ്റില്ല. പിന്നെ ഞാന്‍ എന്നൊരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താന്‍ സാധിക്കും. അത് പണം കൊണ്ട് നേടിയെടുക്കാന്‍ സാധിക്കുന്നതല്ല. പദവികളാണ് നമ്മളെ അടയാളപ്പെടുത്തുന്നത്. എനിക്കൊരു നടനാകണമെന്ന ആഗ്രഹമാണുള്ളത്. അതായത് നമ്മുടെ ഐഡന്റിറ്റ് പ്രൂവ് ചെയ്യണമെന്നും ജിന്റോ പറയുന്നു.
ബിഗ് ബോസില്‍ നിന്നും പഠിച്ച പ്രധാന കാര്യം എന്ന് പറയുന്നത് ക്ഷമയാണ്. ഞാന്‍ ഒറ്റക്കായിരുന്നു. രതീഷും ജാന്മണിയുമാണ് അല്‍പസമയമെങ്കിലും കൂട്ടായിട്ട് ഉണ്ടായിരുന്നു. ബാക്കിയുള്ളവരൊക്കെ എനിക്കെതിരെ ആയിരുന്നു. ആ സമയത്ത് പിടിച്ച് നില്‍ക്കുക എന്നത് പ്രയാസമായിരുന്നു.
ഒരുപാട് വർഷമായി സിനിമയില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. കലാഭവന്‍ മണിയുടെ പ്രമുഖന്‍ എന്ന പടം മുതല്‍ അഭിനയിച്ചു തുടങ്ങിയതാണ്. കുറെ പടം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ബാദുക്ക (എന്‍എം ബാദുഷ) അടക്കം ചിലരോട് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ജിന്റോ വ്യക്തമാക്കുന്നു.
താന്‍ അഭിനയിക്കുന്ന പുതിയ സിനിമകളെക്കുറിച്ചും ജിന്റോ തുറന്ന് പറയുന്നു. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിർമ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ എനിക്കൊരു മികച്ച റോളുണ്ട്. അതോടൊപ്പം തന്നെ എന്‍എം ബാദുഷ നിർമ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായകന്മാരില്‍ ഒരാളാണ് ഞാന്‍. അതില്‍ തന്നെ മെയിന്‍ വേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേക്കുന്നു.












Click it and Unblock the Notifications