ബിഗ് ബോസ് ഫലം എന്തുമാകട്ടെ; ജയമോ തോൽവിയോ? ഞങ്ങളുടെ ഹൃദയത്തിലെ നമ്പർ 1 അയാളാണ്
ബിഗ് ബോസ് മലയാളം സീസണ് 7 വോട്ടിങ് ഇന്നത്തോടെ അവസാനിക്കും. ഈ സാഹചര്യത്തില്‍ തങ്ങളുടെ ഇഷ്ട മത്സരാർത്ഥികള്‍ക്ക് വോട്ടുറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അനുയായികള്‍. നൂറ കൂടി പുറത്തായതോടെ ഷാനവാസ്, അനീഷ്, അനുമോള്‍, നെവീന്, അക്ബർ എന്നിവരാണ് ടോപ് 5 ലേക്ക് കടന്നിരിക്കുന്നത്. ഇതില്‍ ഷാനവാസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഒരു അനുയായി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ വോട്ടിംഗിന്റെ അവസാന ദിവസമാണ് ഇന്ന് - കൃത്യമായി പറഞ്ഞാൽ അവസാന മണിക്കൂറുകൾ മാത്രം, രാത്രി 12 മണിക്ക് വോട്ടിംഗ് അവസാനിക്കും. 100 ദിവസത്തെ ഒരു അവിസ്മരണീയ യാത്രയുടെ സമാപനമാണിത്; ഈ യാത്ര തുടങ്ങിയപ്പോൾ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല - ഷാനവാസ് ഇക്ക ഞങ്ങളുടെ ഹൃദയത്തോട് ഇത്രയധികം ചേർന്നുനിൽക്കുന്ന ഒരാളായി മാറുമെന്ന്. ഇന്ന് "ഷാനു ഫാൻ" എന്ന് പറയുന്നത് ഞങ്ങൾക്ക് അഭിമാനത്തിന്റെ പതാകയാണ് - കാരണം ഒന്നുമാത്രം: ആ വീടിനുള്ളിലെ ആ മനുഷ്യന്റെ യഥാർത്ഥ സ്വഭാവം.

അജണ്ടയില്ല, തന്ത്രങ്ങളില്ല, ട്രാക്കുകളില്ല - തന്റെ സ്വാഭാവിക കരിഷ്മ മാത്രം കൊണ്ട് ലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയ ഞങ്ങളുടെ സ്വന്തം ഷാനു. ഈ 100 ദിവസവും ഒരു അഡ്മിൻ എന്നതിലുപരി ഒരു സഹോദരനെപ്പോലെ ഞങ്ങൾ അവനെ കണ്ടു; അവൻ ആശുപത്രിയിലായപ്പോൾ ഞങ്ങൾക്ക് തോന്നിയ വേദനയും പ്രാർത്ഥനയും, അവൻ നേരിട്ട അധിക്ഷേപങ്ങളും ഒറ്റപ്പെടുത്തലുകളും, ഓരോ ഗ്രൂപ്പ് അറ്റാക്കിനെയും ഒറ്റയ്ക്ക് നിന്ന് അതിജീവിച്ചത് - നെഞ്ചിൽ തീ കോരിയിട്ടാണ് ഞങ്ങൾ കണ്ടത്.
പക്ഷേ, അവസാന Mirror ടാസ്കിലും അവൻ കാണിച്ച പക്വത... ഓരോ നിമിഷവും ഞങ്ങളെ കൂടുതൽ അഭിമാനിപ്പിച്ചു. "ഇതാണ് ഞങ്ങളുടെ ഷാനു" - തലയുയർത്തി പറയാൻ അവൻ ഞങ്ങളെ പഠിപ്പിച്ചു. സുഹൃത്തുക്കളെ, ഇതാണ് അവസാന അവസരം! മണിക്കൂറുകൾ മാത്രം ബാക്കി; ഒരു നിമിഷം പോലും പാഴാക്കരുത്. ഫലം എന്തുമാകട്ടെ - ജയമോ തോൽവിയോ - ഷാനവാസ് ഞങ്ങളുടെ മനസ്സിൽ എപ്പോഴേ ഒന്നാമൻ ആണ്; അവൻ ഞങ്ങളുടെ ഹൃദയത്തിലെ നമ്പർ 1!
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications