'3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം, ബിഗ് ബോസ് അനുമോളെ പുറത്താക്കണം', ഇല്ലെങ്കിൽ കോടതിയിലേക്കെന്ന്
ബിഗ് ബോസ് മലയാളം സീസൺ 7ലെ പുതിയ സംഭവവികാസങ്ങൾ സോഷ്യൽ മീഡിയയിൽ വെടിക്കെട്ട് ചർച്ചകൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. പുറത്ത് നിന്ന് വൈൽഡ് കാർഡ് ആയി എത്തിയ മസ്താനി കൊളുത്തിയ തിരി ആളിപ്പടർന്നത് അനുമോളിലൂടെ ആയിരുന്നു. ഒരു ബെഡിൽ കിടന്നുറങ്ങുന്ന ആര്യനും ജിസേലും ഉമ്മ വെയ്ക്കുന്നത് താൻ കണ്ടു എന്നാണ് അനുമോൾ പറഞ്ഞു.
മാത്രമല്ല മസ്താനിക്കൊപ്പം ചേർന്ന് കണ്ടത് എന്തെന്ന് ഡെമോ കാണിക്കാനും അനുമോൾ ഒരുങ്ങി. ഇത് വളരെ ചീപ്പ് ആയിപ്പോയി എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് ആരാധകരിൽ ഒരാൾ ഷോയുടെ അവതാരകൻ കൂടിയായ നടൻ മോഹൻലാലിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുകയാണ് അനുമോൾ ചെയ്തതത് എന്നാണ് ആരോപണം. ''3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് അനുമോൾ ചെയ്തത്. ശനിയാഴ്ച അനുവിനെ പുറത്താക്കുകയോ കൃത്യമായ ശിക്ഷയൊ കൊടുത്തില്ലെങ്കിൽ ഈ കേസ് ഞാൻ ഫയൽ ചെയ്യും'' എന്നാണ് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ ആരാധകരിലൊരാൾ വ്യക്തമാക്കിയിരിക്കുന്നത്.
'' ലാലേട്ടനൊരു തുറന്ന കത്ത്. പ്രിയപ്പെട്ട ലാലേട്ടാ ഞാൻ അങ്ങയുടെയും ബിഗ് ബോസ് എന്ന ഷോയുടെയും ആരാധകനാണ് പക്ഷെ പറയാതിരിക്കാൻ സാധിക്കുന്നില്ല. ഈ വർഷത്തെ വൈൽഡ് കാർഡ് അടക്കമുള്ള കണ്ടസ്റ്റന്റ്സ് മോശമാണ്. ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോ ഒരു മണിക്കൂർ നല്ല ഗെയിംസും അതിനോടൊപ്പം ആളുകളുടെ സ്വഭാവവും അവരുടെ ഇൻഡിവിജ്വൽ സ്ട്രാറ്റജികളും ഒക്കെ കാണാനാണ് ബിഗ് ബോസ് ഷോ കാണുന്നത്.

ഒരു സോഷ്യൽ എക്സ്പിരിമെന്റ് ആയത് കൊണ്ട് ഷോയിൽ പല തരത്തിലുള്ള ആളുകൾ വരുമെന്നറിയാം. പക്ഷെ അനുമോളെ പോലുള്ളവർ ഈ ഷോയുടെ നിലവാരം വളരെയധികം താഴ്ത്തുന്നുണ്ട്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ആക്ട് ആണ് അനുമോളും മസ്താനിയും കൂടെ അവിടെ ചെയ്തത്. ഈ ഷോയുടെ ആരാധകൻ എന്ന നിലയ്ക്ക് ഇത്രയും മോശം ഒരു കണ്ടന്റ് കഴിഞ്ഞ 7 സീസണിലും സംഭവിച്ചിട്ടില്ലെന്ന് എനിക്ക് പറയാൻ സാധിക്കും.
അനുമോൾ ആദ്യത്തെ ആഴ്ച മുതൽ അവിടെയുള്ള ഓരോ കണ്ടസ്റ്റന്റ്സ് നെയും പുറത്തെ കാര്യങ്ങൾ എടുത്തിട്ടും അല്ലാതെയും ഡീഫെയിം ചെയ്യുകയാണ്. നിലവിലിത് പരിധിയ്ക്കപ്പുറമാണ് ഒന്നുകിൽ എനിക്കിതിൽ ലീഗൽ ആക്ഷൻ എടുക്കാൻ കോടതിയെ സമീപിക്കേണ്ടി വരും. അല്ലെങ്കിൽ അനുമോളെ പുറത്താക്കുകയോ കൃത്യമായ നടപടി താങ്കളുടെയും ബിഗ് ബോസിന്റെയും ഭാഗത്ത് നിന്നും ഉണ്ടാവുകയോ വേണം'' എന്നാണ് കുറിപ്പ്.
അതേസമയം ക്യാപ്റ്റൻ എന്ന നിലയ്ക്ക് മികച്ച നിലയിലാണ് ഈ വിഷയം നെവിൻ കൈകാര്യം ചെയ്തത് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ വന്ന കുറിപ്പ് ഇങ്ങനെ: ''ആര്യൻ ജിസെൽ പുതുപ്പിനടിയിൽ ചുംബിച്ചു എന്ന വിഷയം അനുമോൾ ഉന്നയിച്ചപ്പോൾ, അത് ഒരു ചെറിയ ഗോസിപ്പായി ഒതുങ്ങിപ്പോകേണ്ട ഒന്നായിരുന്നില്ല. പകരം, അത് മത്സരാർത്ഥികൾക്കിടയിൽ വലിയ തെറ്റിദ്ധാരണകൾക്കും, ഗോസിപ്പുകൾക്കും, പ്രേക്ഷകർക്കിടയിൽ മോശമായ ചിത്രീകരണത്തിനും വഴി തെളിയിച്ചേക്കാമായിരുന്നു. ഇവിടെയാണ് ക്യാപ്റ്റനായ നെവിന്റെ ഇടപെടൽ കൃത്യമാകുന്നത്.
ഗോസിപ്പുകൾക്ക് തീ പിടിക്കുന്നതിന് മുൻപ് തന്നെ, നെവിൻ കൃത്യസമയത്ത് ഇടപെട്ടു. പ്രശ്നത്തിന്റെ സത്യാവസ്ഥ അറിയാനും, ഓരോരുത്തരുടെയും ഭാഗം കേൾക്കാനും നെവിൻ മുൻകൈയെടുത്തു. ഇതിനായി എല്ലാവരെയും ലിവിംഗ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ, അനുമോൾക്ക് താൻ കണ്ട കാര്യങ്ങൾ തുറന്നുപറയാൻ അവസരം നൽകി. അതുപോലെ, ആര്യനും ജിസെലിനും അവരുടെ ഭാഗം വ്യക്തമാക്കാനുള്ള ഇടം കൊടുത്തു. ഈയൊരു സംവാദം ഗോസിപ്പുകൾക്ക് അറുതി വരുത്തി. അനുമോൾ ഉന്നയിച്ച ആരോപണങ്ങൾ ഇനി മാറ്റി പറയാനും കഴിയില്ല.
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ നെവിൻ കാണിച്ച ഈ പക്വതയും, ഉത്തരവാദിത്വവും മികച്ച രീതിയാണ്. ഒരു പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു നെവിൻ സ്വീകരിച്ച രീതി. ബിഗ് ബോസ് ഹൗസിനുള്ളിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും, അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കാനും നെവിന്റെ ഈ ഇടപെടൽ സഹായിച്ചു എന്നുതന്നെ പറയാം. നെവിന്റെ ഈ നീക്കം ബിഗ് ബോസ് പ്രേക്ഷകർക്ക് മുന്നിൽ അദ്ദേഹത്തിന്റെ ക്യാപ്റ്റൻ എന്ന കഴിവ് തെളിയിച്ചു. കൃത്യസമയത്ത്, ശരിയായ രീതിയിൽ പ്രശ്നങ്ങളെ സമീപിച്ചുകൊണ്ട് നെവിൻ ഒരു മികച്ച ക്യാപ്റ്റനും മത്സരാർത്ഥിയുമാണെന്ന് തെളിയിച്ചു.''












Click it and Unblock the Notifications