തെലങ്കാനയില്‍ 16 സീറ്റില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി സിപിഎം: ഒരിടത്ത് തിരിച്ച് പിന്തുണയ്ക്കണം
ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ 17 സീറ്റുകളിലേയും രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാനത്ത് ഒരിടത്തും പാർട്ടി മത്സരിക്കാത്ത സാഹചര്യത്തില്‍ 16 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനാണ് തീരുമാനം. ഭോംഗിർ മണ്ഡലത്തില്‍ ആരെ പിന്തുണയ്ക്കണം എന്നത് സംബന്ധിച്ച് പാർട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
പാർട്ടി സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തിൻ്റെ നേതൃത്വത്തിലുള്ള സി പി എംി നേതാക്കളുടെ സംഘം ശനിയാഴ്ച മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ എ രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. ഭോംഗിർ സീറ്റിൽ സിപിഎം മത്സരിക്കാന്‍ തീരുമാനിച്ചിരുിന്നുി. അവിടെ മത്സരത്തിൽ നിന്ന് പാർട്ടി പിന്മാറണമെന്നും കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും വീരഭദ്രം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭോങ്കിറിൽ തൻ്റെ പാർട്ടി കോൺഗ്രസിൻ്റെ പിന്തുണ തേടിയെന്നും വീരഭദ്രം പറഞ്ഞു. ചില രാഷ്ട്രീയ നിർദേശങ്ങൾ ഉണ്ടായെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭോംഗീറിൽ മത്സരരംഗത്ത് തുടരാനാണ് സി പി എം തീരുമാനിച്ചതെന്നും ഏത് നിലപാട് മാറ്റവും പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും തീരുമാനമെടുത്ത ശേഷം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഭോങ്കിറുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെങ്കിലും, ബാക്കിയുള്ള 16 സീറ്റുകളിൽ സി പി എം കോൺഗ്രസിനെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതേസമയം, എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരമാണ് ചർച്ചകൾ നടന്നതെന്നും ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ സി പി എം വിശാലാടിസ്ഥാനത്തിലാണ് തീരുമാനിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
തെലങ്കാനയിൽ ആകെ 17 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ കോൺഗ്രസ് 3 സീറ്റുകൾ നേടിയപ്പോൾ ഭരണകക്ഷിയായ ബി ആർ എസ് 9 സീറ്റുകൾ നേടി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 19.65 ശതമാനം വോട്ടുകൾ നേടിയ ബി ജെ പി 4 സീറ്റുകൾ നേടാനും സാധിച്ചു. സി പി എം തനിച്ച് മത്സരിച്ചെങ്കിലും വോട്ടുവിഹിതം ഒരു ശതമാനം കടത്താന്‍ സാധിക്കാത്തതിനാല്‍ സി പി എമ്മിന് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ആകെ 82191 വോട്ടുകൾ മാത്രമായിരുന്നു സി പി എമ്മിന് നേടാന്‍ സാധിച്ചത്.
ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വന്‍ ഭൂരിപക്ഷത്തോടെ പാർട്ടിക്ക് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വർധിപ്പക്കുന്നത്. മറുവശത്ത് ബി ജെ പിയാകട്ടെ കർണാടക കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് തെലങ്കാന.












Click it and Unblock the Notifications