Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നക്ഷത്ര സമ്മാനിച്ച സുധിയുടെ മണമുളള പെർഫ്യൂം രേണു എറിഞ്ഞ് പൊട്ടിച്ചോ? കണ്ണ് നിറഞ്ഞ് രേണു സുധി, മറുപടി

കൊല്ലം സുധിയുടെ മണമുളള പെർഫ്യൂം അവതാരക ലക്ഷ്മി നക്ഷത്ര രേണു സുധിക്ക് സമ്മാനിച്ചത് വലിയ വാർത്തയായിരുന്നു. മരണപ്പെടുന്ന സമയത്ത് സുധി ധരിച്ചിരുന്ന ഷർട്ടിൽ നിന്നാണ് മണം പെർഫ്യൂം രൂപത്തിലാക്കിയത്. ഈ പെർഫ്യൂമിന് നാറ്റമാണെന്ന തരത്തിൽ രേണു ഒരിക്കൽ പ്രതികരിച്ചതിന് വലിയ തോതിൽ സോഷ്യൽ മീഡിയ ആക്രമണം നേരിട്ടിരുന്നു. ഈ പെർഫ്യൂ രേണു സുധി എറിഞ്ഞ് പൊട്ടിച്ചതായും ചിലർ ആരോപിക്കുന്നു. ഇത്തരം ആരോപണങ്ങൾക്ക് മെയിൻസ്ട്രീം വൺ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു സുധി മറുപടി നൽകിയിരിക്കുകയാണ്.

ലക്ഷ്മി നക്ഷത്ര തന്ന സുധിയുടെ മണമുള്ള പെര്‍ഫ്യൂം താന്‍ എറിഞ്ഞ് പൊട്ടിച്ചു എന്നൊക്കെ ഏതവനാണ് പറയുന്നത് എന്ന് രേണു ചോദിക്കുന്നു. '' അത്തരം കമന്റുകള്‍ താനും കണ്ടിരുന്നു. എറിഞ്ഞ് പൊട്ടിച്ചു എന്ന് പറയുന്ന ആ പെര്‍ഫ്യൂം എടുത്ത് കാണിച്ച് തരാം. എന്തിനാണ് താനത് എറിഞ്ഞ് പൊട്ടിക്കുന്നത്. ലക്ഷ്മി നക്ഷത്ര അന്ന് തന്ന ആ പെര്‍ഫ്യൂം പവിത്രതയോട് കൂടി സൂക്ഷിക്കാന്‍ തന്റെ കയ്യിലേക്ക് തന്നതാണ്. കടലുകള്‍ താണ്ടി കൊണ്ട് വന്ന സാധനമാണ്. ഒരിക്കലും തിരിച്ച് കിട്ടാത്ത സാധനം.

renu sudhi

ആ പെര്‍മ്യൂമില്‍ സുധിച്ചേട്ടന്റെ മണമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളാണ്. യൂസഫ് ഭായ് ആണ് ഇത് ഗിഫ്റ്റ് ചെയ്തത്. ലക്ഷ്മിയാണ് അവിടെ പോയി അത്രയും കഷ്ടപ്പെട്ട് നമുക്ക് വേണ്ടി ഇത് ചെയ്ത് തന്നത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. താന്‍ ഒരിക്കലും ഇത് തല്ലിപ്പൊട്ടിച്ചിട്ടില്ല. അതില്‍ ഒരു തുളളി പോലും കുറഞ്ഞിട്ടില്ല.

കാരണം ഈ പെര്‍ഫ്യൂം ദേഹത്ത് അടിക്കാന്‍ പറ്റില്ല. സുധിച്ചേട്ടന്റെ മണം വേണം എന്ന് തോന്നുമ്പോള്‍ തങ്ങള്‍ എടുത്ത് മണക്കും. അപ്പോള്‍ ഞങ്ങള്‍ക്ക് അറിയാം സുധിച്ചേട്ടന്‍ ഇവിടെ എവിടെയോ ഉണ്ടെന്ന്. താന്‍ ഇതങ്ങനെ എടുത്ത് മണക്കാറില്ല. എത്രയൊക്കെ കരയില്ലെന്ന് പറഞ്ഞാലും വിഷമം വരും. ഏട്ടന്‍ ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും, രേണു കണ്ണ് നിറഞ്ഞ് പറയുന്നു.

ഈ മനുഷ്യര്‍ പറയുന്നത് പോലെ തനിക്കിത് അടിച്ച് കൊണ്ട് നടക്കാന്‍ പറ്റില്ല. അങ്ങനെ ഉളള ഒരു മണം അല്ല ഇത്. ഈ പെര്‍ഫ്യൂം തന്റെ മരണം വരെ സൂക്ഷിക്കും. നേരത്തെ അറിയാതെ വായില്‍ നിന്ന് വീണ രണ്ട് വാക്കുകളുടെ പേരില്‍ പലരും തന്നെ വലിച്ച് കീറി. മോശം നാറ്റമെന്ന് പറഞ്ഞു, അവള്‍ക്ക് ഇത്രയും നാള്‍ അത് വലുതായിരുന്നു എന്നൊക്കെ പറഞ്ഞ് തന്നെ കുറ്റപ്പെടുത്തി.

സ്‌ക്രീനിന് പുറകില്‍ ഇരുന്ന് തന്നെ കുറ്റം പറയുന്നവര്‍ നേരിട്ട് വന്നാല്‍ ഈ പെര്‍ഫ്യൂം മണക്കാന്‍ തരാം. സുധീലയത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. ആര് വന്നാലും കാണിച്ച് തരാം. ആരുടേയും കയ്യില്‍ തരില്ല. കാണിച്ച് തരാം, രേണു പറഞ്ഞു. എവിടെയെങ്കിലും പോകുമ്പോള്‍ സുധിച്ചേട്ടന്റെ ഫോട്ടോ എപ്പോഴും കയ്യില്‍ വെക്കും. തന്നെ സംബന്ധിച്ച് സുധിച്ചേട്ടനെ ഓര്‍ക്കാന്‍ ഇതൊന്നും ആവശ്യമില്ല. സുധിച്ചേട്ടന്‍ എന്നും മനസ്സിലുണ്ട്.

യാത്ര പോകുമ്പോള്‍ സുധിച്ചേട്ടന്റെ മണമുളള പെര്‍ഫ്യൂം കൊണ്ട് പോകാറില്ല. വീട്ടില്‍ തന്നെ സൂക്ഷിച്ച് വെക്കുകയാണ്. എങ്ങനെയെങ്കിലും അത് വീണ് പൊട്ടിപ്പോയാല്‍ തന്റെ മാനസികനില തന്നെ തകര്‍ന്ന് പോകും. ചില്ല് പാത്രമാണ്. യാത്രയില്‍ കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണ്. ഈ പെര്‍ഫ്യൂം ഉണ്ടാക്കാന്‍ വേണ്ടി കൊടുത്ത ഷര്‍ട്ടും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതിന്റെ കൈ മടക്ക് പോലും അഴിച്ചിട്ടില്ലെന്നും രേണു സുധി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+