'അത് ശരിയല്ല ഗിരീഷ്, ദിലീപിൻറെ കരിയറിലെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമാണത്';മറുപടിയുമായി വിനയൻ
പ്രേമലൂ തിയറ്ററുകളിൽ നിറഞ്ഞ കാണികൾക്ക് മുന്നിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഗിരീഷ് എ ഡിയാണ് സിനിമ സംവിധാനം ചെയ്തത്. ചെയ്ത മൂന്ന് സിനിമകളും ഹിറ്റാക്കിയ സംവിധായകൻ ആണ് ഗിരീഷ്. ഇപ്പോൾ പ്രേമലുവിന്റെ റിലീസിനോട് അനുബന്ധിച്ച ഗിരീഷ് നടത്തിയ പരാമർശത്തിന് മറുപിടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
അധികം ആഘോഷിക്കപ്പെടാതെ പോയ ചില ചിത്രങ്ങൾ താൻ റിപ്പീറ്റ് വാച്ച് ചെയ്യുന്നവയാണെന്നും ശിപായി ലഹള, കല്യാണ സൗഗന്ധികം തുടങ്ങിയ ചിത്രങ്ങൾ ഉണ്ടെന്ന് ഗിരീഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗിരീഷിന് മറുപടിയുമായി വിനയൻ എത്തിയത്.

ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണൻകിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി അതു ശരിയല്ല, കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ്:
എൻറെ കരിയറിൻറെ തുടക്കകാലത്തു ചെയ്ത രണ്ടു സിനിമളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും പ്രേക്ഷകർ ഇഷ്ടപ്പെടുകയും തീയറ്ററുകളിൽ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒൻപതാം ക്ളാസുകാരി ആയ ദിവ്യ ഉണ്ണി സിനിമയിൽ നായിക ആവുന്നത്..
ദിലീപിൻറെ കരിയറിലെ വളർച്ചയ്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം. ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേൾക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണൻകിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകൻ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വായിക്കുകയുണ്ടായി.
അതു ശരിയല്ല ഗിരീഷ് ,അന്ന് കൊമേഴ്സ്യൽ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വർഷമായെൻകിലും ഇന്നും ഈ സിനിമകൾക്ക് ചാനലുകളിൽ പ്രേക്ഷകരുണ്ട് .. ടി വി യിൽ ഈ സിനിമകൾ വരുമ്പോൾ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്.
അന്നത്തെ കോമഡി സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്മെൻറ് ആയിരുന്നു ശിപായി ലഹളയുടേത്.
അക്കാലത്ത് ഓൺലൈൻ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകൾ റഫറു ചെയ്താൽ ഈ രണ്ടു സിനിമകളേം പറ്റിയുള്ള റിപ്പോർട്ടുകൾ ശ്രീ ഗിരീഷിനു മനസ്സിലാക്കാൻ കഴിയും .ഞാൻ ചെയ്ത കോമഡി സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ടു സിനിമകളും.












Click it and Unblock the Notifications