'ഞാൻ മോഹന്‍ലാലിന്റെ ചങ്കാണ്', മല്ലിക സുകുമാരന് മേജർ രവിയുടെ മറുപടി, എമ്പുരാൻ മോശമാണെന്ന് എപ്പോൾ പറഞ്ഞു?
എമ്പുരാൻ വിവാദത്തിൽ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന് മറുപടിയുമായി സംവിധായകൻ മേജർ രവി. എമ്പുരാൻ മോശം സിനിമ ആണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മേജർ രവി പറയുന്നു. എമ്പുരാൻ വിവാദത്തിലായതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ വന്ന മേജർ രവി ചിത്രം മോഹൻലാൽ റിലീസിന് മുൻപ് കണ്ടിട്ടില്ലെന്നതടക്കമുളള വാദങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരൻ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നത്.
''തനിക്കെതിരെ 2 ആരോപണങ്ങളാണ് ഉളളത്. ഒന്ന് മോഹന്‍ലാല്‍ പടം കണ്ടിട്ടില്ല എന്ന് താന്‍ നുണ പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ എന്താണ് പറഞ്ഞത്, അവരെല്ലാം കഥയൊക്കെ തീരുമാനിച്ചിട്ട്, എല്ലാം കണ്ടിട്ടാണ് എന്നാണ്. താനും ഒരു എഴുത്തുകാരനാണ്. താന്‍ എഴുതി കഴിഞ്ഞ് പലതും മാറ്റും. പടം കാണലാണ് മുഖ്യം. രണ്ടാമത് മല്ലിക ചേച്ചി പറഞ്ഞു, ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തി, പടം നന്നല്ല എന്ന് പറഞ്ഞു എന്ന്'', മേജർ രവി പറയുന്നു.

''താന്‍ എവിടെയാണ് പറഞ്ഞത്, പടം നന്നല്ല എന്ന്. പടം കണ്ട് ഇറങ്ങി വരുമ്പോള്‍ പറഞ്ഞത് ടെക്‌നിക്കലി അതൊരു ഗംഭീര സിനിമയാണ് എന്നാണ്. ഇപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു. രാജ്യദ്രോഹപരമായിട്ടുളള കാര്യങ്ങളുണ്ട് എന്നത് ഇപ്പോഴും അപ്പോഴും പറയുന്നു. ഒരുപടം കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ തന്നെ അത് പറഞ്ഞാല്‍ നെഗറ്റിവിറ്റി ആകും. അതിന് താനായിട്ട് തുടക്കം ഇടേണ്ട എന്ന് കരുതി. പക്ഷെ ജനം ഇളകിയപ്പോഴും താന്‍ കൂടുതലൊന്നും പറഞ്ഞിട്ടില്ല.
മോഹന്‍ലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ല. മോഹന്‍ലാലുമായുളളത് 1994 മാര്‍ച്ച് 13 തൊട്ടുളള ബന്ധമാണത്. പടം ചെയ്താലും ചെയ്തില്ലെങ്കിലും മരിക്കുന്നത് വരെ അതവിടെ നില്‍ക്കും. ലാല്‍ മരിക്കുന്നത് വരെ എനിക്കൊരു കടപ്പാടുണ്ട്. കീര്‍ത്തി ചക്ര എന്ന സിനിമ ചെയ്ത് തന്നെ മേജര്‍ രവിയാക്കിയത് മോഹന്‍ലാലാണ്. അത് നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരല്ല, ആര്‍ബി ചൗധരിയാണ്. അതുകൊണ്ട് തനിക്ക് ഈ രണ്ട് പേരോടേ കടപ്പാടുളളൂ. മറ്റുളളവര്‍ പറയുന്നത് കാര്യമാക്കുന്നില്ല'', മേജര്‍ രവി വ്യക്തമാക്കി.
''എമ്പുരാന്‍ സത്യാവസ്ഥകളെ പലതും മറച്ച് പിടിച്ച്, പലതും പകുതിക്ക് കൊണ്ട് വന്നിട്ട് ഭിന്നിപ്പ് ഉണ്ടാക്കി. അതിലുളള പ്രശ്‌നമാണ് പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്ന് പറഞ്ഞിട്ടില്ല. ചേച്ചി എന്റെ മകന്റെ പടം കൊള്ളില്ലെന്ന് മേജര്‍ രവി പറഞ്ഞു എന്ന് പറഞ്ഞ് കൊണ്ട് നടന്നോ. എവിടെ പറഞ്ഞു. അപ്പോള്‍ എന്തെങ്കിലും അങ്ങ് പറയരുത്. പടം പ്രിവ്യൂ ഉണ്ടായിരുന്നു എന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞിട്ടില്ല.
തന്നെ ആരും കുറ്റം പറയേണ്ടതില്ല. മോഹന്‍ലാലിനെ ആരെങ്കിലും ചെളി വാരിത്തേക്കുകയാണെങ്കില്‍ അതിന് മറുപടി പറയാന്‍ തനിക്ക് ആരുടേയും അനുമതി ആവശ്യമില്ല. മോഹന്‍ലാല്‍ ഫാന്‍സ് ചോദിക്കുന്നു, മേജര്‍ രവി ആരാണ് എന്ന്. മേജര്‍ രവി മോഹന്‍ലാലിന്റെ ചങ്കാണ്. മോഹന്‍ലാലിന് വേണമെങ്കിലും ഇല്ലെങ്കിലും. അത് താന്‍ അങ്ങനെ തന്നെ നില്‍ക്കും. ബുള്ളറ്റിനെ പേടിച്ചിട്ടില്ല, പിന്നെയാണ് സൈബര്‍ ആക്രമണം'' എന്നും മേജര്‍ രവി പറഞ്ഞു .
''പൃഥ്വിരാജിനെ താന്‍ ഒറ്റപ്പെടുത്തിയിട്ടില്ല, തനിക്ക് ഇഷ്ടവുമാണ്. അതൊരു അമ്മയുടെ വികാരമായി കാണുന്നു. പക്ഷേ അതിന് തന്റെ പേര് എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ല. ആരെങ്കിലും സര്‍ക്കാരിനോ രാജ്യത്തിനോ എതിരായി നിന്നാല്‍ അതിനെ എതിര്‍ക്കും. എമ്പുരാന്‍ സത്യത്തെ മറച്ച് വെച്ചു. ഗോദ്ര എന്താണ്? അത് തൊട്ട് തുടങ്ങ്. അതല്ലാതെ പകുതിക്ക് വെച്ച് ഹിന്ദുക്കള്‍ പോയി മുസ്ലീംങ്ങളെ കൊല്ലുന്നതായി കാണിച്ചാല്‍ ശരിയല്ല. ഇവിടെ ഹിന്ദുക്കളും മുസ്ലീംങ്ങളും മനസ്സമാധാനത്തില്‍ ജീവിക്കുകയാണ്. അതിനിടെ 20 വയസ്സുളള കുട്ടികളുടെ തലയിലേക്ക് ഇതൊക്കെയാണോ കയറ്റി വിടുന്നത്'' എന്നും മേജര്‍ രവി ചോദിച്ചു.












Click it and Unblock the Notifications