Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വിറ്റ്സർലൻഡ് യാത്രയിൽ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ചിത്രങ്ങളുമായി ഗോപി സുന്ദർ; വീണ്ടും ചീത്ത വിളി,അധിക്ഷേപം

കൊച്ചി:സംഗീത സംവിധായകൻ ഗോപി സുന്ദറിനെതിരെ വീണ്ടും കടുത്ത സൈബർ ആക്രമണം. സ്വിറ്റ്സർലന്റ് യാത്രയിൽ ഗായിക പുണ്യ പ്രദീപിനൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾക്ക് താഴെയാണ് . ചിലർ അധിക്ഷേപ കമന്റുകൾ പങ്കിട്ടത്.

പുണ്യ പ്രദീപ് 'ബോസ്'എന്ന വരികളോടെ ഗോപി സുന്ദറിനെ ടാഗ് ചെയ്ത് ചിത്രം പങ്കിടുകയായിരുന്നു. എന്നാൽ ഇതാണോ ഗോപി സുന്ദറിന്റെ പുതിയ പ്രണയം എന്ന തരത്തിലുള്ള വളരെ മോശപ്പെട്ട കമന്റുകളാണ് ചിലർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.ഗോപിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഒരു പെൺകുട്ടി പോസ്റ്റ് ചെയ്താൽ എന്താണ് ഇത്രകണ്ട് കളിയാക്കാൻ ഇരിക്കുന്നത് എന്നും നെഗറ്റീവ് കമന്റോടെ മാത്രം എന്തിനാണ് ഇതിനെ കാണുന്നതെന്നുമാണ് ചിലർ ചോദിച്ചത്.

gopisun

'കൊച്ച് ഗോപി സുന്ദറിന്റെ കൂടെ ഫോട്ടോ എടുത്തതിന് എന്തിനാണാവോ ഇങ്ങനെ ബാഡ് കമന്റ്സ് ഇടുന്നത്. ഗോപി സുന്ദർ ഷോയിൽ പങ്കെടുക്കാൻ പോയതല്ലേ. ഗോപി സുന്ദർ അമൃത വിഷയം ഇതിൽ എന്തിനാ വലിച്ചിടുന്നത്. പുണ്യ എന്ന കുട്ടിയെ സംബദ്ധിച്ച് കുട്ടിയുടെ ഗുരു ആണെന്ന് മാത്രമേ പറയാൻ ഉള്ളൂ. എല്ലാത്തിനും നെഗറ്റീവ് ഇടാതെ ചിലതൊക്കെ നല്ല കണ്ണോടു കൂടി കാണു സുഹൃത്തുക്കളെ',ഒരാൾ പറഞ്ഞു.

നവംബര്‍ 4 നായിരുന്നു ഗോപി സുന്ദറിന്റെ 'ഗോപി സുന്ദർ ലൈവ് എന്‍സബ്ള്‍' എന്ന പരിപാടി സ്വിറ്റ്‌സര്‍ലാന്റില്‍ അരങ്ങേറിയത്. ഷോയ്ക്കിടയില്‍ എടുത്ത ചിത്രങ്ങളും, സ്വിറ്റ്‌സര്‍ലാന്റിലെ വിശേഷങ്ങളും എല്ലാം നേരത്തെ തന്നെ ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. ഗായിക പുണ്യയും നിരവധി ചിത്രങ്ങൾ പങ്കിട്ടിട്ടുണ്ട്.സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് പുണ്യ പ്രദീപ് പ്രേക്ഷകർക്ക് പരിചിതയായത്.

അതേസമയം ഗായിക അമൃത സുരേഷുമായുള്ള പ്രണയം ഗോപി സുന്ദർ അവസാനിപ്പിച്ചെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താരം പങ്കിടുന്ന പോസ്റ്റുകൾക്ക് താഴെയെല്ലാം കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്.കഴിഞ്ഞ ദിവസം മുഖവും പേരും വെളിപ്പെടുത്താതെ ഒരു പെൺകുട്ടിക്കൊപ്പം ഗോപി സുന്ദർ ഒരു ചിത്രം പങ്കിട്ടപ്പോഴം പരിഹാസവുമായി ചിലർ എത്തിയിരുന്നു.

എന്നാൽ ചുട്ടമറുപടി തന്നെ ഇതിന് ഗോപി സുന്ദർ നൽകിയിരുന്നു. 'ഈ ലോകത്ത് ഒരാളുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌താൽ അതിനെ പെണ്ണ് പിടി എന്ന ഒരു കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്. നമിച്ചു. അരി തീർന്നെങ്കിൽ അണ്ണന്മാർക്കു മാസം അരി ഞാൻ വാങ്ങിച്ചുതരാം' എന്നായിരുന്നു ഗോപിയുടെ പ്രതികരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+