ഒരു മണിക്കുറോളം ഫോണിൽ കരച്ചിലായിരുന്നു, അതോട് കൂടി ഞാൻ ആകെ ടെൻഷനിലായി; ആ ദിവസത്തെക്കുറിച്ച് ജി പി
ജി പിയുടെയും ഗോപികയുടേയും വിവാഹനമിശ്ചയ വാർത്ത വളരെ സന്തോഷത്തോടെയാണ് രണ്ട് പേരുടേയും കേട്ടത് നടനും അവതാരകരനുമായ ജി പിയെ പ്രേക്ഷകർ നേരത്തെ തന്നെ മനസ്സിലേറ്റയതാണ്. സാന്ത്വനം എന്ന സീരിയയിലൂടെയാണ് ഗോപിക ശ്രദ്ധേയായ ആയത്.
ഗോപികയുടെ വിവാഹനിശ്ചയത്തിന്റെ ദിവസങ്ങൾക്ക് മുമ്പായിരുന്നു സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരണപ്പെട്ടത്. ഗോപിക ഉൾപ്പെടെ ഉള്ള താരങ്ങളെ ഇത് വല്ലാതെ തളർത്തിയിരുന്നു. ഇപ്പോൾ എങ്ങനെയാണ് ആ സങ്കടത്തെ ഗോപിക അതിജീവിച്ചതെന്ന് പറയുകയാണ് ജി പി.

വിവാഹനിശ്ചയത്തിന്റെ നാല് ദിവസം മുമ്പായിരുന്നു സാന്ത്വനത്തിന്റെ സംവിധായകൻ അന്തരിക്കുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. എനിക്കും വലിയ ഷോക്കായിരുന്നു. എൻഗേജ്‌മെന്റ് മാറ്റണോ എന്നായിരുന്നു ഞാൻ ചോദിച്ചത്. എന്നാൽ എന്റെ വീട്ടുകാർക്കും ഗോപികയുടെ വീട്ടിലും സംസാരിക്കുമ്പോൾ അവർക്ക് അതിന്റെ ലാജ്ഞന പോലുമില്ല, കാരണം അവർക്കത് ആലോചിക്കാൻ പോലും വയ്യ.
കുറെ കാരണവന്മാരെ ഒക്കെ ക്ഷണിച്ചിരുന്നു. പല ആൾക്കാരും ഇതിന് വേണ്ടി മാത്രം വന്നതാ.. അവരോടൊക്കെ എന്ത് പറയും അവർക്ക് ഇത് മനസ്സിലാകുമോ. ഇത് മുന്നോട്ട് കൊണ്ടുപോകുക എന്നത് മാത്രമായിരുന്നു എന്റെ മുന്നിലെ ചാലഞ്ച്. കണ്ടുവന്നുകഴിഞ്ഞാൽ ഒകെയാകുമെന്നായിരുന്നു വിചാരിച്ചത് എന്നാൽ കണ്ടുവന്ന ദിവസം ഒരു മണിക്കുറോളം ഫോണിൽ കരച്ചിലായിരുന്നു.
അതോട് കൂടി ഞാൻ ആകെ ടെൻഷനിലായി. അടുത്ത ദിവസം രാവിലെ വിളിച്ചപ്പോഴും മൂഡ് മാറിയിട്ടി,ല്ല. പിന്നെ ആകെയുള്ള പ്രതീക്ഷ സുഹൃത്തുക്കളായിരുന്നു. 20ാം തിയതി എല്ലാവരും ഇവളുടെ വീട്ടിൽ പോയി. 21ാം ഫോൺ ചെയ്തപ്പോഴാണ് എന്റെ ശ്വാസം വീണത്, ജി പി പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജി പി ഇക്കാര്യം പറഞ്ഞത്.
ഗോപികയും താനും എങ്ങനെ കണ്ടുമുട്ടിയതെന്നും വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
ചേട്ടന്റെ അച്ഛന്റെ സഹോദരിയും എന്റെ അച്ഛന്റെ ചേച്ചിയും 15 വർഷത്തെ ഫ്രണ്ട്‌സാണ്. അവരാണ് അങ്ങോട്ടുമിങ്ങോട്ടും ആലോചിച്ചാലോ എന്ന് പറഞ്ഞത് ഗോപിക പറഞ്ഞു.
എന്റെയടുത്ത് മേമ വന്ന് ഗോപികയോട് സംസാരിക്കണമെന്ന് പറഞ്ഞു. അതിന് മുമ്പ് ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടായിരുന്നില്ല. ഞാനത് ഒരു മാസം മാസം ഒന്നരമാസം വലിപ്പിച്ചോണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി മേമ വളരെ സീരിയസാണെന്ന്. അവസാനം ഞാൻ വിളിച്ചു. അപ്പോഴാണ് ഞാൻ ആ കാര്യം മനസ്സിലാക്കുന്നത് എന്റെയടുത്ത് ഒന്നരമാസം മുമ്പ് പറഞ്ഞെങ്കിലും ഇയാളടുത്ത് ഒരാഴ്ച മുമ്പാണ് പറഞ്ഞത്
ചെന്നൈയിലെ കബാലീശ്വര ക്ഷേത്രത്തിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി തമ്മിൽ കാണുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഗോപിയെ കാണാമനായി പോകുമ്പോൾ ഗോപികയെ കണ്ടു മേമെ പിന്നീട് നോക്കാം എന്നൊക്കെയാണ് പറയാൻ വിചാരിച്ചിരുന്നത്. പക്ഷേ ഗോപികയുടെ അഞ്ച് മണിക്കൂർ സംസാരം ആണ് അത് മാറ്റിയതെന്നാണ് ജി പി പറയുന്നു.












Click it and Unblock the Notifications