കോടിക്കിലുക്കത്തിൽ മുന്നിൽ ആര്? മോഹൻലാലോ ടോവിനോ തോമസോ? ഭീഷ്മപർവം ഇടംനേടിയോ?
സിനിമ എക്കാലവും ഒരു ആവേശമാണ്. തിയറ്ററിൽ ചെന്ന് സിനിമ കാണുന്ന ആ ഒരു അനുഭവം ഒ ടി ടിയിൽ കിട്ടാൻ സാധ്യത കുറവാണ്. മുമ്പത്തെ പോലെയല്ല ഒരു സിനിമ തിയറ്ററിൽ 100 ദിവസം തികയ്ക്കുക എന്ന് പറയുന്നത് അത്ര നിസ്സാര കാര്യമല്ല. അടുത്തിടെ തിയറ്ററുകളിൽ ഓളം ഉണ്ടാക്കാതെ കടന്നുപോയ എത്രയോ മലയാള സിനിമകൾ ഉണ്ടായിട്ടുണ്ട്. സിനിമയുടെ പ്രതാപ കാലത്തിന് മങ്ങലേറ്റ സമയം.
എന്നാൽ മലയാള സിനിമയ്ക്ക് ഇപ്പോൾ ഉണർവ് വന്നിരിക്കുകയാണ്. ബോക്സ് ഓഫീസിന് ചലനം ഉണ്ടായിരിക്കുകയാണ്. കോടിക്കിലുക്കം വീണ്ടും എത്തി. സൂപ്പർ സ്റ്റാർ പടങ്ങൾ മാത്രമല്ല യുവനടൻമാരുടെ സിനിമകളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

2018 എന്ന സിനിമ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ആരവങ്ങളില്ലാതെ തിയറ്റിൽ എത്തിയ സിനിമ പിന്നീട് ആവേശമായി മാറുകയായിരുന്നു. ഓണക്കാല റിലീസ് ആയി എത്തിയ ആർ ഡി എക്സും തിയറ്ററിനെ ഇളക്കി മറിച്ചു.
ബോക്സ് ഓഫീസ് കളക്ഷനിൽ കേരളത്തിൽ മുന്നിലുള്ള ഏഴ് സിനിമകളുടെ കണക്ക് എടുത്താൽ ഒന്നാമത് 2018 തന്നെയാണ്. കേരളത്തിൽ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷനിൽ മുന്നിൽ ടൊവിനോ തോമസ് നായകനായി എത്തിയ 2018: എവരിവൺ ഈസ് ഹീറോ എന്ന സിനിമയാണ്. 2018 ലോകമെമ്പാടുമായി 200 കോടി ക്ലബ്ലിൽ എത്തിയരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
രണ്ടാമത് മോഹൻലാൽ നായകനായ പുലിമുരുകൻ ആയിരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ സിനിമ എന്ന പ്രത്യേകതയും പുലിമുരുകന് ഉണ്ട്. പുലിമുരുകന്റെ കേരളത്തിലെ ഗ്രോസ് 85.15 കോടി രൂപയാണ്. ആ സമയത്ത് ഇത് റെക്കോർഡായിരുന്നു. ഉദയകൃഷ്ണ ആണ് തിരക്കഥ, വൈശാഖനാണ് സംവിധാനം ചെയ്തത്.
മൂന്നാം സ്ഥാനത്ത് മലയാളം സിനിമ അല്ല. ഗ്രോസിൽ മുന്നിൽ ബാഹുബലി രണ്ടാണ്. രാജമൗലി സംവിധാനം ചെയ്ത ബാഹബബലി 2: ദ കൺക്ലൂഷൻ കേരളത്തിൽ നിന്ന് മാത്രമായി നേടിയ ഗ്രോസ് കളക്ഷൻ 74.50 കോടിയും നാലാം സ്ഥാനത്തുള്ള കെ ജി എഫ് ചാപ്റ്റർ രണ്ട് 68.50 കോടി രൂപയുമാണ്. മോഹൻലാൽ നായകൻ ആയി എത്തിയ ലൂസിഫർ 66. 10 കോടിയാണ് നേടിയത്. ആർ ഡി എക്സ് ആറാം സ്ഥാനത്താണ് ഉള്ളത്. മമ്മൂട്ടിയുടെ ഭീഷ്മ പർവത്തിന് 50 കോടിയിൽ ഇടം നേടാൻ സാധിച്ചില്ല, (ചിത്രത്തിന് നേടാനായത് 47.10 കോടി) .












Click it and Unblock the Notifications