Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ പറഞ്ഞത് മമ്മൂക്ക പറഞ്ഞതിന്റെ ബാക്കി, പക്ഷെ പ്രശ്നമായി: ഫഹദിനെ വിളിച്ചാല്‍ കിട്ടില്ലെന്നും ഇടവേള ബാബു

അമ്മ സംഘടനയിലെ വിഷയങ്ങളെ തുടർന്ന് കെബി ഗണേഷ് കുമാർ തനിക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ വിശദീകരണവുമായി ഇടവേള ബാബു. ഗണേഷ് കുമാർ അന്ന് തനിക്കെതിരെ നടത്തിയ പരാമർശങ്ങള്‍ രാഷ്ട്രീയപരമായിരിക്കാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷയമായിരിക്കാം എന്നാണ് ഇടവേള ബാബു പറയുന്നത്. ആദ്യം ആര് വന്ന് കാര്യം പറയുന്നോ അതിനോടൊപ്പം നില്‍ക്കുന്ന ഒരാളാണ് ഗണേഷ് കുമാറെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതെന്നും ഇടവേള ബാബു വ്യക്തമാക്കുന്നു.

ആ സമയത്ത് ഗണേഷ് കുമാറിന് എന്നെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കാമിയിരുന്നു. ഞങ്ങള്‍ തമ്മില്‍ അത്രയും അടുപ്പമുണ്ട്. പല കാര്യങ്ങളിലും ഉറച്ച് നിന്നിട്ടുമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ എന്നോട് സംസാരിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയാണ് ചെയ്ത്. അമ്മ ഒരു ക്ലബാണ് എന്ന എന്റെ പരാമർശം അത് സ്വാഭാവികമായും വന്ന് പോയ ഒരു കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാന്‍ചാനല്‍ മീഡിയക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇടവേള ബാബു.

 idavela-babu-

ചാരിറ്റബിള്‍ സംഘടനകള്‍ക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ കൊണ്ടു വരുന്ന സമയമാണ്. ആ സമയത്ത് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടു വന്നില്ലെങ്കില്‍ സംഘടന നിലനിന്ന് പോകുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ആ സാഹചര്യത്തില്‍ അംഗങ്ങള്‍ക്കും എന്തെങ്കിലും ഗുണം ലഭിക്കണമെങ്കില്‍ മാറ്റം വേണം. അന്ന് മമ്മൂക്ക പറഞ്ഞതിന്റെ ബാക്കി ഭാഗമാണ് ഞാന്‍ പറഞ്ഞത്.

ക്ലബ്ബ് ആണെന്ന പരാമർശം ഞാന്‍ പിന്നീട് തിരുത്തുകയും ഗണേഷിന്റെ തന്നെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ വളരെ ഷാർപ്പ് ആയിട്ട് പറയുന്ന വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ എനിക്ക് ഏറെ ഇഷ്ടവുമാണ്. അദ്ദേഹത്തിന് കീഴില്‍ കെ എഫ് സി ഡി സിയില്‍ വൈസ് ചെയർമാനായി വർക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിനിമ തിയേറ്ററുകളുടെ നവീകരണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ഗണേഷ് കുമാറെന്നും ഇടവേള ബാബു പറയുന്നു.

അതേസമയം, ദുല്‍ഖറും ഫഹദും അടക്കമുള്ള യുവതാരങ്ങള്‍ അമ്മയോട് സഹകരിക്കുന്നില്ലെന്ന് പറയാനാകില്ല. അമ്മയുടെ കെട്ടിട ഉദ്ഘാടനത്തിന് ഫഹദ് വന്നിരുന്നു. കഴിഞ്ഞ ഷോയ്ക്ക് ദുല്‍ഖറുമുണ്ടായിരുന്നു. അങ്ങനെ ഓരോരുത്തരും സഹകരിക്കുന്നുണ്ട്. പിന്നെ അവരെ ബന്ധപ്പെടുമ്പോള്‍ അവർ അന്യഭാഷകളിലൊക്കെ തിരിക്കിലായിരിക്കും. ഫഹദും പൃഥിരാജും ദുല്‍ഖറുമൊക്കെ പാന്‍ ഇന്ത്യന്‍ താരങ്ങളായി മാറി കഴിഞ്ഞു.

ഫഹദിനെ വിളിച്ചാല്‍ കിട്ടാറില്ലെന്നതാണ് സത്യം. കഴിഞ്ഞ ദിവസം ഫഹദിനെ കണ്ടപ്പോള്‍ വിളിച്ചിട്ട് കിട്ടില്ലെന്ന് പറഞ്ഞു. നമ്പർ മാറിയെന്നായിരുന്നു അവന്‍ പറഞ്ഞത്. പുതിയ നമ്പർ വാങ്ങിച്ച് വെച്ചിട്ട് എന്താണ് കാര്യം. അടുത്ത യോഗത്തിന് കാണുമ്പോള്‍ വേറെ നമ്പറായിരിക്കും. നിങ്ങളൊക്കെ അത് ഭംഗിയായി കൊണ്ടുപോകുന്നുണ്ടല്ലോ, പിന്നെ ഞങ്ങളെന്തിനാണ് അതിന് അകത്തേക്ക് കയറി വരുന്നത് എന്ന ആറ്റിറ്റ്യൂഡാണ് അവർക്കൊക്കെയുമെന്നും ഇടവേള ബാബു പറയുന്നു.

അതേസമയം, 'അമ്മ' സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്ന് അടക്കമുള്ള പരാമർശമായിരുന്നു നേരത്തെ ഗണേഷ് കുമാർ പറഞ്ഞത്. 'വാശിയോടെ ക്ലബ് ആണെന്ന പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനാണെന്നും ആർക്ക് വേണ്ടിയാണെന്നും ഇടവേള ബാബു വ്യക്തമാക്കണം. ക്ലബ്ബിന്റെ അർത്ഥം പഠിപ്പിക്കുന്നതിന് മുൻപ് അതിജീവിതയുടെ ചോദ്യങ്ങൾക്ക് ബാബു മറുപടി നൽകട്ടെ' എന്നും ഗണേഷ് കുമാർ പറഞ്ഞു.

വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച തർക്കമായിരുന്ന പരസ്യമായ വാദപ്രതിവാദങ്ങളിലേക്ക് നയിച്ചത്. 'ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സംഘടന സ്വീകരിക്കണം. വിജയ് ബാബു സ്വയം രാജിവെയ്ക്കണം, അല്ലെങ്കിൽ പ്രസിഡന്റ് മോഹൻലാൽ രാജി ആവശ്യപ്പെടണം എന്നാണ് താൻ ആവശ്യപ്പെട്ടത്' എന്നും ​ഇടവേള ബാബു പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+