110 വര്‍ഷത്തിനിടെ ആദ്യം; ജയിലര്‍ മുതല്‍ ഗദര്‍ 2 വരെ, 3 ദിവസം,4 പടങ്ങള്‍ കീശയിലാക്കിയത് ഇത്ര കോടികള്‍
മുംബൈ: ഓഗസ്റ്റ് 10 മുതല്‍ വിവിധ ഭാഷകളായി ഇന്ത്യയില്‍ നാല് വമ്പന്‍ സിനിമകളാണ് റിലീസ് ചെയ്തത്. എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞത് ഇത് ഗുണം ചെയ്യില്ലെന്നാണ്. വിതരണക്കാര്‍ അടക്കം കളക്ഷനെ ഇത് ബാധിക്കുമെന്ന് വരെ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വിനോദ വ്യവസായ മേഖലയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത കളക്ഷനാണ് നാല് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയിരിക്കുന്നത്.
പ്രൊഡ്യൂസേഴ്‌സ് ഗിള്‍ഡ് ഓഫ് ഇന്ത്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനൊരു നേട്ടം അവര്‍ നേരിട്ട് പ്രഖ്യാപിക്കുന്നതും അമ്പരപ്പിക്കുന്നതായിരുന്നു. തമിഴില്‍ നിന്ന് രജനീകാന്തിന്റെ ജയിലര്‍, തെലുങ്കില്‍ ചിരഞ്ജീവിയുടെ ബോലാ ഭങ്കര്‍, ഹിന്ദിയില്‍ ഗദര്‍ 2, ഓ മൈ ഗോഡ് 2 എന്നീ ചിത്രങ്ങളാണ് വ്യാഴവും വെള്ളിയുമായി റിലീസ് ചെയ്തത്.

110 വര്‍ഷത്തില്‍ ആദ്യം
ഓഗസ്റ്റ് 11 മുതല്‍ 13 വരെയുള്ള വാരാന്ത്യത്തില്‍ കോടികളാണ് ഈ ചിത്രങ്ങള്‍ നേടിയത്. 110 വര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യമാണ് ഇത് എന്നാണ് പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ കാണുന്ന തിരക്ക് ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഉണ്ടാവുന്നത് എന്ന് നിര്‍മാതാക്കള്‍ തന്നെ സ്ഥിരീകരിക്കുകയാണ്.
ഗദര്‍ 2, ഓ മൈ ഗോഡ് 2, ഭോലാ ശങ്കര്‍, ജയിലര്‍ എന്നീ ചിത്രങ്ങള്‍ ചര്‍ന്ന് 390 കോടിയില്‍ അധികമാണ് കളക്ട് ചെയ്തത്. തിങ്കളാഴ്ച്ചയോടെ കളക്ഷന്‍ 400 കോടി പിന്നിട്ടുണ്ട്. 2 മുതല്‍ പത്ത് കോടിയില്‍ അധികം ആളുകളാണ് ഈ ചിത്രം ഇതുവരെ കണ്ടിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തിയ സമയമാണിത്.
തമിഴ്‌നാട്ടില്‍ രജനി തരംഗം
ജയിലറിലൂടെ രജനികാന്ത് ബോക്‌സോഫീസ് കിംഗ് താനാണെന്ന് തെളിയിരിക്കുകയാണ്. ഇതിനോടകം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസറായി ജയിലര്‍ മാറിയിരിക്കുകയാണ്. 350 കോടിയാണ് ചിത്രം ലോകവ്യാപകമായി കളക്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസര്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 ആയിരുന്നു.
അതിനെയാണ് ജയിലര്‍ മറികടന്നത്. നിലവില്‍ ഷാരൂഖ് ഖാന്റെ പത്താന്‍, പ്രഭാസിന്റെ ആദിപുരുഷ് എന്നിവയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ജയിലര്‍ മൂന്നാം സ്ഥാനത്താണ്. തമിഴില്‍ 139 കോടിയാണ് ജയിലര്‍ കളക്ട് ചെയ്തത്.
കൊടുങ്കാറ്റായി ഗദര്‍ 2
ഗദര്‍ 2 ബോക്‌സോഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. 4 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 171 കോടിയാണ് ചിത്രം നേടിയത്. തിങ്കളാഴ്ച്ച മാത്രം 38.50 കോടിയാണ് ചിത്രം നേടിയത്. പല ഗ്രാമീണ സിംഗിള്‍ സ്‌ക്രീനുകളിലും അപൂര്‍വമായി കാണുന്ന വമ്പന്‍ തിരക്കാണ് ഗദറില്‍ അനുഭവപ്പെട്ടത്. 2001ല്‍ ഇറങ്ങിയ ഗദര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ആദ്യ ചിത്രവും ഇതുപോലെ ചരിത്രമെഴുതിയിരുന്നു. രണ്ടായിരത്തോളം പേര്‍ തിയേറ്ററില്‍ ചിത്രം കാണുകയും, അത്രയും പേര്‍ ടിക്കറ്റ് കിട്ടാതെ പുറത്ത് കാത്തുനില്‍ക്കുന്നതുമായ അപൂര്‍വമായ കാര്യമാണ് ഗദ്ദര്‍ രണ്ടാം ഭാഗത്തില്‍ സംഭവിച്ചിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് വരെ വലിയ വിജയം നേടുമെന്ന് പ്രതീക്ഷയില്ലാത്തതായിരുന്നു.
ഓ മൈ ഗോഡ് സര്‍പ്രൈസ്
ഓ മൈ ഗോഡ് 2 ബോക്‌സോഫീസില്‍ സര്‍പ്രൈസായിരിക്കുകയാണ്. 50 കോടിയാണ് നാല് ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. അക്ഷയ് കുമാറിന്റെ ബോക്‌സോഫീസിലെ തിരിച്ചുവരവായി ചിത്രം മാറിയിരിക്കുകയാണ്. മികച്ച അഡ്വാന്‍സും ഇനിയുള്ള ദിവസങ്ങളില്‍ ഓ മൈ ഗോഡ് രണ്ടിനുണ്ട.
ഡിസാസ്റ്ററായി ബോലാ ശങ്കര്‍
ചിരഞ്ജീവി ചിത്രം ഭോലാ ശങ്കര്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് കളക്ഷന്‍ താഴോട്ട് പോവുകയായിരുന്നു. 20 കോടിയായിരുന്നു ആദ്യ ദിനം ചിത്രം നേടിയത്. രണ്ടാം ദിനം ഇത് 16.25 കോടിയായി കുറഞ്ഞു. നാലാം ദിനം 5.1 കോടിയായി ഇത് വീണിരിക്കുകയാണ്.
33 കോടിയാണ് ചിത്രം ആകെ നേടിയത്. 80 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ഡിസാസ്റ്ററായി ചിത്രം മാറിയിരിക്കുകയാണ്. ചിരഞ്ജീവി ആരാധകര്‍ക്കും ഇത് നിരാശ സമ്മാനിക്കുന്നതാണ്.












Click it and Unblock the Notifications