Get Updates
Get notified of breaking news, exclusive insights, and must-see stories!

'മണി ഒരു ദിവസം കുടിച്ചത് 12-13 കുപ്പി ബിയര്‍, രക്തത്തില്‍ വിഷാംശം..!'; അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

കലാഭവന്‍ മണിയുടെ മരണം കേരളക്കരയാകെ ഞെട്ടിയ ഒരു സംഭവമായിരുന്നു. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്ന് വന്ന് ഉയര്‍ന്ന് വന്ന തെന്നിന്ത്യന്‍ സിനിമാലോകത്താകെ തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്ന കലാകാരനായിരുന്നു കലാഭവന്‍ മണി. മമിക്രി ആര്‍ട്ടിസ്റ്റ്, ഗായകന്‍ എന്നീ നിലകളിലും കലാഭവന്‍ മണി ശ്രദ്ധേയമായ സ്ഥാനമായിരുന്നു ജനഹൃദയങ്ങളില്‍ നേടിയെടുത്തത്.

അതുകൊണ്ട് തന്നെ മണിയുടെ മരണം എല്ലാവരിലും വലിയ ഞെട്ടലുളവാക്കിയിരുന്നു. ഇപ്പോഴിതാ മണിയുടെ മരണം അന്വേഷിച്ചിരുന്ന പൊലീസ് സംഘത്തിലെ അംഗമായിരുന്ന ഉണ്ണിരാജന്‍ ഐപിഎസ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചയാകുന്നത്. ഉണ്ണിരാജന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

KALABHAVAN MANI

'അറിയപ്പെടുന്ന സെലിബ്രിറ്റി എന്ന നിലക്ക് മണിയുടെ മരണത്തില്‍ പലരും സംശയം ഉന്നയിച്ചിരുന്നു. മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അറിയിച്ചില്ല എന്നൊക്കെ പറഞ്ഞിരുന്നു. ഡോക്ടറും മണിയുടെ ശരീരത്തില്‍ വിഷവസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് പൊലീസ് അസാധാരണ മരണത്തിനുള്ള കേസ് എടുക്കുന്നത്.

മണിയുടെ ആന്തരികാവയങ്ങള്‍ കെമിക്കല്‍ അനാലിസിസിന് വേണ്ടി അയച്ചു. ഫോറന്‍സിക് പരിശോധനക്കും അയച്ചു. പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ആ ടീമിനെ അസിസ്റ്റ് ചെയ്യാന്‍ വേണ്ടി ഒരു മെഡിക്കല്‍ ടീമിനേയും സജ്ജീകരിച്ചിരുന്നു. മണിയെ ചികിത്സിച്ച അമൃതയിലെ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു. ഫോറന്‍സിക് സര്‍ജന്‍ ഉമാദത്തന്റെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു.

ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി പാഡി നമ്മള്‍ പലവട്ടം പരിശോധിച്ചിരുന്നു. അതിന്റെ പരിസരത്തുണ്ടായിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കയും ചെയ്തിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ഇടുക്കി ജാഫര്‍, തരികിട സാബു അടക്കം എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. മണിയുടെ രക്തസാംപിളില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. സാധാരണ മദ്യപിക്കുമ്പോല്‍ ഈഥെയ്ല്‍ ആല്‍ക്കഹോളാണ് ഉണ്ടാകേണ്ടത്.

ടര്‍പന്റൈന്‍, പെയ്ന്റ് റിമൂവര്‍, സര്‍ജിക്കല്‍ സ്പിരിറ്റ് ഇതിലൊക്കെ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടാകും. മീഥെയ്ല്‍ ആല്‍ക്കഹോള്‍ കണ്‍സംപ്ഷന് ഉപയോഗിക്കാത്തതാണ്. 90 ശതമാനവും നമ്മള്‍ ഉപയോഗിക്കുന്നത് ഈഥെയ്ല്‍ ആല്‍ക്കഹോളാണ്. 9.5 മീഥെയ്ലുണ്ട്. 0.5 മാത്രമെ പോയിസനാസായിട്ടുള്ള സബ്സ്റ്റാന്‍സ് ഉള്ളൂ. മീഥെയ്ല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചാല്‍ അത് നമ്മളെ വല്ലാതെ ബാധിക്കും.

100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാമില്‍ കൂടുതല്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെങ്കില്‍ അത് വളരെ അപകടമാണ്. സാധാരണ നമ്മള്‍ മദ്യപിക്കുമ്പോള്‍ നമ്മള്‍ കഴിക്കുന്നത് ഈഥെയ്ല്‍ ആല്‍ക്കഹോളാണ്. ചാരായം വാറ്റി കഴിക്കുമ്പോള്‍ ധാരാളം വസ്തുക്കള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. അതില്‍ ചിലപ്പോള്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടാകും.

KALABHAVAN MANI

വൈപ്പിന്‍ മദ്യ ദുരന്തം ഉണ്ടാകുന്നത് അതില്‍ ഉപയോഗിച്ചിരുന്ന മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ ക്വാണ്ടിറ്റി ടെസ്റ്റ് ചെയ്യുമ്പോള്‍ തെറ്റി പോയതാണ്. അല്ലെങ്കില്‍ അന്ന് അവര്‍ കടത്തി കൊണ്ടുപോന്ന സ്പിരിറ്റില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരിക്കാം. മണിയുടെ രക്തസാംപിളില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശം കിട്ടിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചില പെസ്റ്റിസൈഡ്സും കിട്ടിയിട്ടുണ്ട്.

അപ്പോള്‍ മണി അടുത്തകാലത്തെങ്ങാനും ചാരായം കുടിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ അങ്ങനെ ഒരു വിവരവും ഇല്ല. മൂന്ന് മാസം മുന്‍പാണ് ഏതോ സുഹൃത്ത് വാറ്റി കൊണ്ടുവന്ന നല്ല ചാരായം കുറച്ച് കുടിക്കുന്നത്. പിന്നെ മണി മൂന്നാറിലാണ് പോയത്. അവിടെ മണിക്ക് ഒരു വീടുണ്ട്. അവിടെ പോയി കമ്പനി കൂടി വല്ലതും കഴിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചപ്പോഴും ഒന്നും കണ്ടെത്താനായില്ല.

മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ രക്തത്തില്‍ എങ്ങനെ വന്നു എന്നുള്ളത് അന്വേഷിച്ച് കണ്ടുപിടിക്കുക എന്നൊരു ബാധ്യത പൊലീസിന് വന്നു. സാധാരണ മീഥെയ്ല്‍ ആല്‍ക്കഹോള്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ച പോകും. മീഥെയ്ല്‍ ആല്‍ക്കഹോള്‍ കഴിച്ചാല്‍ അതിന്റെ ഒരു മെഡിസിനായിട്ട് കഴിക്കുന്നത് ഈഥെയ്ല്‍ ആല്‍ക്കഹോളാണ്, ന്യൂടലൈസ് ചെയ്യാന്‍ വേണ്ടിയാണ് അത്.

ഡിഫ്രന്‍സ് ഓഫ് ഒപ്പീനിയന്‍ പലപ്പോഴും ഇതില്‍ വന്നിട്ടുണ്ട്. പക്ഷെ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ ശതമാനം വളരെ കുറവാണ്. ഞങ്ങളുടെ ടീമിലുണ്ടായിരുന്ന ഡിവൈഎസ്പി സുദര്‍ശനന്‍ മണി കുടിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന ബിയറിന്റെ കുപ്പി എല്ലാം കളക്ട് ചെയ്തിരുന്നു. ഇത് കെമിക്കല്‍ ടെസ്റ്റിനായി അയച്ചിരുന്നു. ഇതില്‍ എന്തൊക്കെയാണ് അടങ്ങിയിരുന്നത് എന്നായിരുന്നു അറിയേണ്ടിയിരുന്നത്.

മണി സാധാരണ പച്ചക്കറിയും മറ്റുമൊക്കെ ഉപയോഗിക്കുന്നത് കൊണ്ട് അവയൊക്കെ പച്ചക്ക് തന്നെ കഴിക്കും. ഈ പച്ചക്കറികളിലൊക്കെ കീടനാശിനി തളിക്കുന്നുണ്ടല്ലോ. അങ്ങനെ വല്ലതും മണിയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ചു. പക്ഷെ അന്ന് മണി ഇവരുടെ കൂടെ ഇറച്ചി കഴിച്ചതായിട്ടോ പുറത്ത് നിന്ന് വാറ്റി കൊണ്ട് വന്ന് എന്തെങ്കിലും വസ്തുക്കള്‍ കഴിച്ചതായിട്ടോ ഒരു വിവരവുമില്ല.

മണി സമീപകാലത്തായിട്ട് ബിയര്‍ മാത്രമാണ് കഴിക്കുന്നത്. അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മണി ഡയബറ്റിക് രോഗിയാണ് എന്ന് അറിയാന്‍ കഴിഞ്ഞു. മണി ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ട്. ആ ടാബ്ലറ്റ് കഴിച്ചാല്‍ അതിന്റെ കൂടെ മദ്യപിക്കാന്‍ പാടില്ല. വളരെ കാലം മുന്‍പ് മണിക്ക് എഴുതി കൊടുത്തിരുന്ന ടാബ്ലറ്റാണ് ഇത്. അതുകൂടി കഴിച്ചിട്ടാണ് മണി അന്ന് ഹോസ്പിറ്റലിലേക്ക് പോകുന്നത്.

ശാരീരികമായിട്ട് മണി വീക്കായി തുടങ്ങിയിരുന്നു. മണി ചെര്‍പ്പുളശ്ശേരി വെച്ചാണ് അവസാനമായി ഒരു പ്രോഗ്രാം നടത്തിയത് എന്നാണ് ഓര്‍മ. മണി ആരോഗ്യം വീക്കായപ്പോള്‍ സ്വെറ്റര്‍ പോലെ ഒന്ന് രണ്ട് ബനിയനൊക്കെ ഉള്ളിലിട്ടാണ്
പോകുന്നത്. എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യങ്കെിലും മണി ചെര്‍പ്പുളശ്ശേരിയിലെ പ്രോഗ്രാമില്‍ മൂന്ന് മണിക്കൂറോളം പാടിയിട്ടുണ്ട്. അന്ന് തിരിച്ച് വരുമ്പോഴേക്കും മണി നന്നായി വീക്കായിരുന്നു.

പ്രമേഹം മണിയെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. പക്ഷെ മണി പുറത്താരോടും ഇത് പറഞ്ഞിരുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് നാദിര്‍ഷ, ഇടുക്കി ജാഫര്‍, തരികിട സാബു എന്നിവരെയൊക്കെ ചോദ്യം ചെയ്തു.
ഇവരൊക്കെ പറഞ്ഞത് മണി ബിയര്‍ കുടിച്ചു എന്നല്ലാതെ മറ്റൊന്നും കുടിച്ചിട്ടില്ല എന്നാണ്. അങ്ങനെ ബിയറില്‍ എന്തൊക്കെയാണ് അടങ്ങിയിട്ടുള്ളത് എന്നറിയാന്‍ പരിശോധനക്ക് അയച്ച സാംപിളുകളുടെ ഫലം വേഗത്തില്‍ വേണം എന്ന് പറഞ്ഞു.

അങ്ങനെ അതിന്റെ ഫലം വന്നു. ബിയറില്‍ മീഥെയ്ല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ട് എന്ന് വ്യക്തമാകുന്നത് അങ്ങനെയാണ്. അതുവരെ ഇത് നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ബിയറില്‍ മിഥലൈറ്റ് സ്പിരിറ്റ് ഉണ്ട് എന്നത് നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് ഇതിന്റെ ബോര്‍ഡ് കൂടി. മണിയുടെ മരണകാരണം കുറിച്ച് വിശദമായി തന്നെ ചര്‍ച്ച ചെയ്തു. മണി തന്റെ അസുഖം അവഗണിച്ചു എന്നാണ് നമുക്ക് പലപ്പോഴും മനസിലാകുന്നത്.

മണിയുടെ കൂടെയുണ്ടായിരുന്ന സന്തതസഹചാരിയായിരുന്ന മാനേജര്‍ എന്ന് പറയുന്ന ആള്‍ക്ക് ഈ അസുഖം ഉണ്ടായിരുന്നപ്പോള്‍ 10 ലക്ഷം രൂപ നല്‍കി സഹായിച്ച ആളാണ് മണി. പക്ഷെ സ്വന്തം കാര്യത്തില്‍ ആ മണി ശ്രദ്ധ കൊടുത്തില്ല.
ഞങ്ങള്‍ ഈ നിഗമനത്തില്‍ എത്തിയപ്പോള്‍ മണിയുടെ ബ്രദര്‍ ചില പരാതികള്‍ പറഞ്ഞു. കേസ് സിബിഐക്ക് വിട്ടു. സിബിഐയും ഈ നിഗമനത്തിലാണ് എത്തിയത് എന്നാണ് എന്റെ അറിവ്.

മണി ഒരു ലിവര്‍ സിറോസിസ് പേഷ്യന്റ് ആയിരുന്നു. മണിക്ക് പലപ്പോഴും കഴുത്തിലുള്ള നെര്‍വ്സ് ഒക്കെ ബാന്‍ഡിംഗ് നടത്തേണ്ടി വന്നിട്ടുണ്ട്. മണി പലപ്പോഴും ഇത് ശ്രദ്ധിച്ചിരുന്നില്ല. രക്തം ഛര്‍ദ്ദിച്ചാലും ഹോട്ട് ഡ്രിങ്ക്സ് ഒഴിവാക്കി ബിയര്‍ ഒരുപാട് കഴിക്കുമായിരുന്നു. മണി ഒരു ദിവസം ഉപയോഗിച്ചിരുന്നത് 12-13 കുപ്പി ബിയറാണ്. ബിയറില്‍ ചെറിയ അംശം മീഥെയ്ല്‍ ആല്‍ക്കഹോളുണ്ടാകും എന്നത് വസ്തുതയാണ്. എന്നാല്‍ ബിയര്‍ ഒരുപാട് കഴിക്കുമ്പോള്‍ ഇത് ശരീരത്തില്‍ എത്തുന്നതിന്റെ അളവും കൂടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+