ആദ്യം വിളിച്ചപ്പോൾ അച്ഛന് എന്തോ പറ്റിയെന്ന് മനസ്സിലായി, അനൂപേട്ടനെ വിളിച്ചോണ്ടിരുന്നു; കിച്ചു പറയുന്നു
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സുധിയുടെ മരണശേഷം രേണു റീൽസും അഭിനയവുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് അധിക്ഷേപം ഉയർന്നത്. മകനെ വീട്ടിൽ നിന്ന് പുറത്താക്കി എന്നുൾപ്പെടെയുള്ള ആരോപണങ്ങൾ രേണുവിനെതിരെ വന്നിരുന്നു. ഇപ്പോൾ സുധിയുടെ മകൻ കിച്ചു മനസ്സ് തുറക്കുകയാണ്. ഓൺലൈൻ മലയാളി എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കിച്ചു മനസ്സുതുറക്കുന്നത്.
അച്ഛന്റെ മരണ വാർത്ത് അറിഞ്ഞപ്പോൾ ആദ്യം ഒന്നും കയ്യിൽ നിൽക്കില്ലെന്ന അവസ്ഥയിലായിരുന്നു താനെന്നും പിന്നീട് ഫ്‌ളവേഴ്‌സിലുള്ളവർ വന്നപ്പോൾ ഓക്കെയായെന്നും അവരെല്ലാവരും കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ സമാധാനമായെന്നും കിച്ചു പറയുന്നു. പഠനത്തിന്റെ ഫീസും കാര്യങ്ങളും ഫ്‌ലവേഴ്‌സാണ് നോക്കുന്നതെന്നും മൂന്ന് വർഷത്തെ കോഴ്‌സാണ് ചെയ്യുന്നതെന്നും കിച്ചു പറയുന്നു. അച്ഛൻ കാറുമായി ചങ്ങനാശ്ശേരിയിൽ കൂട്ടാൻ ചെല്ലണമെന്ന് പറഞ്ഞിരുന്നുവെന്നും, പുലർച്ചെ വിളിച്ചപ്പോൾ എടുത്തില്ലെന്നും കിച്ചു പറയുന്നു. ഉറങ്ങുകയായരിക്കും എന്നാണ് വിചാരിച്ചതെന്നും കിച്ചു പറയുന്നു.

ആദ്യം വിളിച്ചപ്പോൾ അച്ഛന് എന്തോ പറ്റിയെന്ന് മനസ്സിലായി. അനൂപ് ഏട്ടനെ വിളിച്ചോണ്ടിരുന്നു. അവസാനമാണ് പറഞ്ഞത് ആക്‌സിഡന്റായി രക്ഷിക്കാൻ പറ്റിയില്ലെന്ന്. അപ്പോഴാണ് അറിയുന്നു. എന്നോടാണ് ആദ്യം പറയുന്നത്. അത് കഴിഞ്ഞാണ് അമ്മയോടൊക്കെ പറഞ്ഞത്. പിന്നീട് ആശുപത്രിയിലേക്ക് പോയി കിച്ചു പറയുന്നു.
രാത്രി വിളിച്ച് രാവിലെ 4 മണിക്ക് കാറെടുത്ത് ചങ്ങനാശ്ശേരിക്ക് വരണമെന്ന് പറഞ്ഞിരുന്നു. 4 മണിക്ക് വിളിച്ചപ്പോൾ എടുത്തില്ല. ഉറക്കമാണെന്ന് വിചാരിച്ചു. രാവിലെ ഏഴ് മണിക്ക് അമ്മ ഇങ്ങനെ പെട്ടെന്ന് വിളിക്കുന്നത്, കിച്ചു പറയുന്നു. വീടും കാറും വേണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും കാർ വാങ്ങിയിരുന്നെന്നും കിച്ചു പറയുന്നു.
കിച്ചു ഇപ്പോൾ കൊല്ലാത്താണ് നിൽക്കുന്നത്. കോട്ടയത്തെ വീട് തന്റെയും വീട് റിതുവിന്റെയും പേരിലാണെന്ന് കിച്ചു പറയുന്നു. അമ്മയുടെയും അനിയന്റെയും കംഫർട്ട് നോക്കിയാണ് കോട്ടയത്ത് വീട് വെച്ചാൽ മതിയെന്ന് താൻ പറഞ്ഞതെന്ന് കിച്ചു പറയുന്നു. അമ്മയ്ക്ക് വിവാഹം കഴിക്കണമെങ്കിൽ കഴിക്കാം അതിന് താൻ എതിര് നിൽക്കില്ലെന്ന് കിച്ചു പറയുന്നു.
നെഗറ്റീവ് കമന്റ്‌സിനെക്കുറിച്ച് താൻ ഒന്നും പറയാറില്ലെന്നും നെഗറ്റീവ് കമന്റൊക്കെ അമ്മയും കാണുന്നുണ്ടല്ലോ, എന്നിട്ട് തന്നെയല്ലേ അമ്മ വീണ്ടും ചെയ്യുന്നത്. അപ്പോൾ അമ്മയ്ക്ക് അറിയാമായിരിക്കും. അമ്മയുടെ ഇഷ്ടം അതുപോലെ പോകട്ടെ, കിച്ചു പറയുന്നു. അച്ഛന്റെ കലാപരമായ പാരമ്പ്യം പിന്തുടരാൻ ഇതുവരെ തോന്നിയിട്ടില്ലെന്നും കിച്ചു പറയുന്നു.
അതേ സമയം രേണു രണ്ടാം വിവാഹം കഴിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്ന് കിച്ചു പറഞ്ഞിരുന്നു. അത് അമ്മയുടെ ഇഷ്ടമാണെന്നും അതിൽ തനിക്കൊരു അഭിപ്രായവും ഇല്ലെന്നാണ് കിച്ചു പറഞ്ഞത്. അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ട്, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ടെങ്കിൽ ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ലെങ്കിൽ വിവാഹം കഴിക്കണമെന്നാണെങ്കിൽ കുഴപ്പമില്ല, അമ്മയ്ക്ക് വിവാഹം കഴിക്കാം, ഞാനായിട്ട് അതിന് എതിര് നിൽക്കില്ല എന്നാണ് കിച്ചു പറഞ്ഞത്.
അതേ സമയം താൻ അഭിനയിക്കുന്നതിൽ മക്കൾക്ക് കുഴപ്പമില്ലെന്ന് രേമു നേരത്തെ പറഞ്ഞിരുന്നു. കുട്ടികൾക്ക് അതൊന്നും വിഷയമല്ല. മൂത്ത മോൻ അതാെന്നും മൈൻഡ് പോലും ചെയ്യാറില്ല. അമ്മ എന്തിനാണ് ഈ കമന്റൊക്കെ വായിക്കുന്നത് എന്ന് നേരത്തെ ചോദിച്ചിട്ടുണ്ട്. അമ്മയ്ക്ക് എന്നെയും എനിക്ക് അമ്മയേയും അറിയാം, എന്നാണ് പറഞ്ഞതെന്ന് രേണു പറയുന്നു. കിച്ചു അധികം സംസാരിക്കാത്ത ആളാണെന്നും രേണു നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications