'മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു,..ആദ്യം വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞു, പിന്നെ കഴിച്ചോയെന്നും';രേണു
കൊച്ചി: കഴിഞ്ഞ ജൂണിലായിരുന്നു ഒരു വാഹനാപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. വടകരയിൽ നിന്നും ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. സഹപ്രവർത്തകരെല്ലാം പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സുധി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
താരം വിടപറഞ്ഞ് 9 മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും അത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് പറയുകയാണ് നടന്റെ ഭാര്യ രേണു. മരിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് മരണത്തെ കുറിച്ച് തന്നെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നുവെന്നും രേണു പറയുന്നു. മൈൽസ്റ്റോൺ മേയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'മൃതദേഹം കൊണ്ടുവരുന്നവരെ ഞാൻ വീഴാതെ പിടിച്ചുനിന്നു. എനിക്ക് കാണാൻ പറ്റുന്നില്ലാർന്നു. അതിന് വരെ ആൾക്കാർ പറഞ്ഞു, അവൾക്ക് സുധിയെ കാണേണ്ടെന്ന് പറഞ്ഞു, അവൾ ഓടി അപ്പുറത്ത് പോകുകയാണെന്ന്. നമ്മുടെ ഒപ്പം തലേന്ന് കിടന്ന് എണീറ്റ് പോയ മനുഷ്യൻ ജീവനില്ലാതെ വന്ന് കിടക്കുമ്പോൾ നമ്മുക്ക് കാണാൻ പറ്റുവോ , ഞാൻ ഓടി അപ്പുറത്തേക്ക് പോകുകയായിരുന്നു. എന്റെ കൂട്ടുകാരിയുണ്ട്, അവളുടെ ഭർത്താവ് അപകടത്തിൽ മരിച്ച് പോയതാണ്. അവളാണ് പറഞ്ഞത് നീ സുധിച്ചേട്ടനെ അവസാനമായി കാണണമെന്ന്. അവളുടെ വാക്കിന് പുറത്താണ് കണ്ടത്. ഉറങ്ങിക്കിടക്കുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയത്. ആംബുലൻസിൽ ഞാനും മകൻ കിച്ചുവുമായിരുന്നു. മൃതദേഹത്തിൽ നിന്നും ഞങ്ങൾ കൂർക്കം വലി കേട്ടു, ഞങ്ങടെ മനസിന്റെയാകും. ചിലപ്പോൾ ബോഡിയിൽ നിന്നും വരുന്ന ശബ്ദമായിരിക്കും. ഞങ്ങളുടെ തോന്നലായിരിക്കും.
മരിക്കുന്നതിന് ഒരാഴ്ച മുൻപായിരുന്നു ഇന്നസെന്റ് മരിക്കുന്നത്. ആ വീഡിയോ കണ്ടശേഷം എന്നോട് വന്ന് ചോദിച്ചു ഞാൻ മരിച്ചാൽ നീ വേറെ വിവാഹം കഴിക്കുമോയെന്ന്. കല്ല്യാണം കഴിക്കേണ്ട കേട്ടോ, ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാകും എന്ന് പറഞ്ഞു. പിന്നീട് വാവൂട്ടൻ കല്ല്യാണം കഴിച്ചോ ചെറുപ്പമല്ലേയെന്ന് പറഞ്ഞു. ഞാൻ ഓടിച്ച് വിട്ടു.
മെയ് 15 നായിരുന്നു പിറന്നാൾ, ജൂൺ 5 നായിരുന്നു മരിച്ചത്. മരണത്തെ കുറിച്ച് തന്നെയാണ് പറഞ്ഞോണ്ടിരുന്നത്. അപകടത്തിലൊന്നും മരിക്കരുതെന്ന് പറഞ്ഞോണ്ടിരുന്നു. നാല് വർഷം മുൻപ് ഷൂട്ടിന് പോയി തിരിച്ചുവരുമ്പോൾ വാഹനാപകടത്തിൽ സുധിച്ചേട്ടൻ മരിക്കുന്നത് സ്വപ്നം കണ്ടിരുന്നു ഞാൻ. ഇത് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു. ആ സമയത്തായിരുന്നു ബാലഭാസ്കർ ചേട്ടൻ മരിച്ചത്. ആ വാർത്ത കണ്ടിട്ടാണോ അങ്ങനെയൊരു സ്വപ്നം കണ്ടതെന്നും അറിയില്ല. അങ്ങനെയൊന്നും ഉണ്ടാകല്ലേയെന്ന് ആഗ്രഹിച്ചിരുന്നു.
മരിക്കുവാണെങ്കിൽ നിങ്ങൾക്ക് വീടും ജീവിക്കാനുള്ളതൊക്കെ തന്നിട്ടേ ഞാൻ പോകുകയുള്ളൂവെന്ന് എന്നോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications