'പ്രണവ് മോഹൻലാൽ അന്ന് ആദ്യമായാണ് പവർകട്ട് കണ്ടത്, അവൻ ആ രാത്രി ചെയ്തത്..'; മേജർ രവി പറയുന്നു
കൊച്ചി: പ്രണവ് മോഹൻലാലിന്റെ ആദ്യ സിനിമയെ കുറിച്ച് സംവിധായകൻ മേജർ രവി. പുനർജനി എന്ന സിനിമയിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. 11ാം വയസിൽ എങ്ങനെ പ്രണവ് സിനിമയിൽ എത്തിയെന്നാണ് മേജർ രവി പറയുന്നത്. അന്ന് തന്റെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നതെന്നും അവൻ എത്ര ധൈര്യമുള്ള കുട്ടിയാണെന്ന് അന്ന് തനിക്ക് മനസിലായെന്നും മേജർ രവി വിശദീകരിച്ചു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'പ്രണവ് മോഹൻലാലിന്റെ സിനിമയിലേക്ക് വന്നത് ഞാനും ലാലും തമ്മിലുള്ള ബന്ധം അറിഞ്ഞ് രാജേഷ് അമനക്കാര എന്ന സംവിധായകൻ എന്നെ സമീപിക്കുകയായിരുന്നു,അദ്ദേഹത്തിന് അപ്പുവിനെ സിനിമയിൽ അഭിനയിപ്പിക്കണം. അങ്ങനെ ഞാൻ ലാലിനെ വിളിച്ച് പറഞ്ഞു. അദ്ദേഹം പറഞ്ഞത് വീട്ടിൽ പോയി കഥപറയാനാണ്. താൻ വീട്ടിൽ ഇല്ലെന്നും സുചി ഉണ്ടാകുമെന്നും അറിയിച്ചു. പോയപ്പോൾ അപ്പു അഭനയിക്കുമോയെന്ന് അറിയില്ലെന്നും സംസാരിച്ച് നോക്കാനുമാണ് സുചി പറഞ്ഞത്.രാജേഷ് പറഞ്ഞ കഥ ഞാനാണ് പ്രണവിനോട് പറഞ്ഞത്. കേട്ടപ്പോൾ ചെയ്ത് നോക്കാം എന്ന് അപ്പു സമ്മതിച്ചു. അങ്ങനെയാണ് പുനർജനിയിൽ പ്രണവ് അഭിനയിക്കുന്നത്.

ആറിലോ ഏഴിലോ ആണ് പ്രണവ് പഠിക്കുന്നത്. പട്ടാമ്പിയിൽ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ്. അവൻ എന്റെ കുടുംബത്തിനൊപ്പം പട്ടാമ്പിയിലെ വീട്ടിലാണ് താമസിച്ചത്. അപ്പു എന്ന് പറയുന്ന കുട്ടി എസിയിൽ മാത്രം ജീവിച്ച കുട്ടിയാണ്. രാത്രി ഏഴരമണിയായപ്പോൾ കറന്റ് പോയി. അവൻ അവന്റെ ചെന്നൈ വീട്ടിൽ പവർകട്ട് കണ്ടിട്ടില്ല. കാരണം അവിടെ ഓട്ടോമാറ്റിക് ജനറേറ്റർ ആണ്. കറന്റ് ഓഫായപ്പോൾ അവൻ ഭയങ്കര എക്സൈറ്റഡ് ആയി. അരമണിക്കൂർ അവൻ ഇരിട്ടിലായിരുന്നു. അവൻ എന്റെ മാതാപിതാക്കളെ പേടിപ്പിക്കുക, അങ്ങനെ രസകരമായി കളിക്കുകയാണ്. ആദ്യമായാണ് ഒരുകുട്ടി പവർകട്ട് കണ്ട് സന്തോഷിക്കുന്നത് കണ്ടത്.
ഫ്രീ ആയപ്പോൾ ഒരു ദിവസം ഞാൻ പറഞ്ഞു നമ്മുക്ക് കുളത്തിൽ പോയി കുളിക്കാമെന്ന്. അങ്ങനെ വലിയൊരു പഞ്ചായത്ത് കിണറുണ്ട്. അവിടെ പോയി കുളിച്ചു.അവന്റെ എക്സൈറ്റ്മെന്റ് അപാരമായിരുന്നു. അവൻ അതിലേക്ക് എടുത്ത് ചാടി കുളിച്ചു. അന്ന് അറിയാമായിരുന്നു അപ്പുവിന്റെ ധൈര്യം. ആദ്യ പടം കണ്ടാൽ അറിയാം അവൻ കരാട്ടെയൊക്കെ ചെയ്യുന്നത്. അവൻ ഒന്നിനേയും മൈന്റ് ചെയ്യില്ല, അവന് അതൊക്കെ ചെയ്യാനുള്ള ധൈര്യമുണ്ടെന്ന് എനിക്ക് അറിയാം. അവൻ പക്ഷേ വളരെ കാം ആന്റ് ക്വയറ്റ് ആയ വ്യക്തിയാണ്. അവന് സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയല്ല. പക്ഷേ ഒരു നോട്ടത്തിലറിയാം, അവൻ നമ്മളെ പരിഗണിക്കുന്നത് എങ്ങനെയെന്ന്.
അന്ന് ആ സിനിമയിൽ അഭിനയിക്കുമ്പോൾ തോർത്തും ചുറ്റി അവൻ പുളിമരത്തിൽ കയറി കളിക്കുവാണ്. അവൻ ആ 10 ദിവസം തകർക്കുകയായിരുന്നു. അവന്റെ സന്തോഷം കാണാമായിരുന്നു. അവന്റെ ഡാഡി അറിഞ്ഞിരുന്നെങ്കിൽ വഴക്ക് കിട്ടിയേനെ.
അപ്പുവിന് ആ സിനിമയിൽ അവാർഡ് കിട്ടി. ജൂറി മെൻഷൻ ചെയ്ത ഒരു സീൻ ഉണ്ട്. 7 വയസുകാരൻ നാടുവിട്ട് പോയി കഷ്ടപ്പൊടുകൾ അഭിമുഖീകരിക്കുമ്പോൾ തിരികെ വീട്ടിലേക്ക് മടങ്ങുകയും മടങ്ങിയെത്തുമ്പോൾ അമ്മയുടെ ചിത കാണുന്നതുമാണ്. അവനോട് ഗ്ലിസറിൻ ഇല്ലാതെ അഭിനയിക്കാൻ പറഞ്ഞു. അവന് പക്ഷേ കരച്ചിൽ വരുന്നില്ല. അങ്ങനെ ഞാനൊരു കടുംകൈ ചെയ്തു. എല്ലാവരോടും ലൊക്കേഷനിൽ തയ്യാറായി ഇരിക്കാൻ പറഞ്ഞു. കാമറാമാനോടും ഞാൻ നിർദ്ദേശം തരുമ്പോൾ ഷോട്ട് എടുക്കാൻ പറഞ്ഞു. അവന്റെ അടുത്ത് പോയി ഞാൻ പറഞ്ഞു നീ ഇങ്ങനെ സുചിയെ കണ്ടാൽ നീ എന്ത് ചെയ്യും എന്ന് പറഞ്ഞപ്പോഴേക്കും അവൻ വൈകാരികമായി. അങ്ങനെയാണ് ആ ഷോട്ട് എടുത്തത്. അത് ഇപ്പോഴും കണ്ടാൽ നമ്മൾ കരഞ്ഞ് പോകും', മേജർ രവി പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications