'ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി', തുറന്ന കത്തുമായി മേക്കപ്പ് ആർട്ടിസ്റ്റ്
ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിക്കെതിരെ തുറന്നടിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ രംഗത്ത്. ഹേമ കമ്മീഷന് മുന്നിൽ മൊഴി കൊടുത്ത സ്ത്രീകളെ ഭാഗ്യലക്ഷ്മി ഫെഫ്ക വിളിച്ച് ചേർത്ത യോഗത്തിൽ അപമാനിച്ച് സംസാരിച്ചുവെന്ന് ശിവപ്രിയ മനീഷ്യ ആരോപിക്കുന്നു. പുതിയ വനിതാ സംഘടന രൂപീകരിച്ചപ്പോൾ അതിനെ ഇല്ലാതാക്കിയത് ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ആണെന്നും ഇവർ ആരോപിക്കുന്നു. മുഖ്യമന്ത്രിക്കുളള തുറന്ന കത്തായാണ് ശിവപ്രിയ മനീഷ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മേക്കപ്പ് ഡിസൈനർ മിറ്റ ആന്റണിക്കെതിരെയും ശിവപ്രിയ ആരോപണം ഉന്നയിക്കുന്നുണ്ട്. 'സ്ത്രീകൾക്ക് സുരക്ഷിത്വം ഉണ്ടാകും എന്ന് ഉറപ്പ് നൽകിയതിന്റെ പേരിൽ മിതയ്ക്കൊപ്പം ഊട്ടിയിൽ വർക്കിന് പോയി. 65 ദിവസം വർക്കുണ്ട്, അഡ്ജസ്റ്റ്മെന്‍റ് വേണമെന്ന് ആവശ്യപ്പെട്ടു. ആർക്കാണെന്ന് ചോദിക്കുകയും അതിനെ എതിർക്കുകയും ചെയ്തപ്പോൾ എന്നെ വർക്കിൽ നിന്ന് പറഞ്ഞുവിട്ടു'.
'ഇവരും ഇവരുടെ കൂട്ടാളികളും ചേർന്ന് എന്റെ ജോലി നഷ്ടപ്പെടുത്തിയതിനെ തുടർന്ന് ഞാൻ ഫേസ്ബുക്കിൽ ഒരു റൈറ്റ് അപ്പ് ചെയ്തു. എന്നെ അറിയാവുന്ന എന്റെ നാട്ടുകാരും എന്റെ സഹപ്രവർത്തകരും നല്ല കമന്റുകൾ ഇട്ടു. ഭൂരിഭാഗം പേരും പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ആവശ്യപ്പെട്ടു .ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേനെ ഒരു പ്രഹസനം ഉണ്ടാക്കി. ഒറ്റ ദിവസം കൊണ്ട് തന്നെ വനിതാ സംഘടനയുടെ ജനനവും മരണവും സംഭവിച്ചു. ഇതിന് കാരണം ഭാഗ്യലക്ഷ്മി എന്നു പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. ഇതു തകർത്തത് അവരുടെ അധികാരമോഹമാണ്. ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി കളഞ്ഞു. സിനിമ സംഘടനയിലുള്ള സ്ത്രീകൾക്ക് വീണ്ടും നിരാശ മാത്രം', ശിവപ്രിയ മനീഷ്യ പറയുന്നു.

'ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകൾ പ്രതിസന്ധിയിലാണ് ജോലി ചെയ്യുന്നത് എന്ന് ഗവണ്മെന്റ് മനസ്സിലാക്കി ഹേമ കമ്മീഷൻ രൂപീകരിച്ചു. ചലച്ചിത്ര മേഖലയിലെ വിവിധ ഡിപ്പാർട്ട്മെൻറിൽ ഉള്ള സ്ത്രീകൾ കമ്മീഷന്റെ മുമ്പാകെ തുറന്നുപറച്ചിലുകളും പരാതികളും നൽകി. പ്രതീക്ഷയോടെ അഞ്ചുവർഷത്തെ കാത്തിരിപ്പ്. 2024ൽ റിപ്പോർട്ട് പുറത്തുവിട്ടു. മരുഭൂമിയിലെ മഴത്തുള്ളികൾ പോലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകൾക്ക് വീണ്ടും ഒരു ആശ്വാസം. വീണ്ടും അവർ ധൈര്യത്തോടെ കൂടി മാധ്യമങ്ങളുടെ മുമ്പിൽ വരികയും തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു'.
'തുടർന്ന് ഈ പ്രശ്നം ഫെഫ്കക്കുള്ളിൽ നിൽക്കില്ല എന്ന് മനസ്സിലാക്കിയ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സോഹൻലാലും വീണ്ടും ഫെഫ്കയുടെ വനിതകളുടെ കൂട്ടായ്മയെ വിളിച്ചുവരുത്തി. ഫെഫ്കയ്ക്ക് അണ്ടറിലുള്ള 21 യൂണിയനിലെ സെക്രട്ടറിമാരെയും പ്രസിഡണ്ടിനെയും ഉൾപ്പെടുത്തി. ( സെക്രട്ടറിയും പ്രസിഡണ്ടും പുരുഷന്മാരായിട്ടുള്ളവരാണ്) ഇവരെ വീണ്ടും അപമാനിച്ചു. ഇതിൽ ശ്രീ ബി ഉണ്ണികൃഷ്ണൻ പ്രസംഗിച്ച കാര്യങ്ങൾ വളരെ ചപലമായ കാര്യങ്ങളായിരുന്നു. ഹേമ കമ്മീഷന്റെ കാര്യങ്ങളോ ഇരകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളോ അല്ല ചർച്ച ചെയ്തത്. ഇവരുടെ വീര സാഹസിക കഥകൾ ആയിരുന്നു'.
'ആ പ്രസംഗത്തിൽ സഹപ്രവർത്തകയായ സ്ര്തീകൾ അസഹിഷ്ണുത പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രസംഗം നിർത്തിവയ്ക്കേണ്ടി വന്നു. അതിനുശേഷം ഭാഗ്യലക്ഷ്മി എന്ന് പറയുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് സംസാരിക്കുവാൻ തുടങ്ങി. പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. അവർ ഒരു വാക്ക് (മലർന്നു കിടന്ന് തുപ്പരുത് )എന്ന് പറഞ്ഞതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടായി. അവരെ പ്രസംഗിക്കാൻ അനുവദിക്കാതെ ആ മീറ്റിംഗ് അവിടെ അലസി പിരിഞ്ഞു'.
'രണ്ടു ദിവസത്തിനു ശേഷം ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുന്ന രണ്ടുമൂന്നു സ്ത്രീകൾക്ക് ക്ലാസ്സ് കൊടുത്ത്പത്രസമ്മേളനം നടത്തി. വീണ്ടും അതിജീവിതകളെ അധിക്ഷേപിക്കുകയും അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുകയും അവരെ ആത്മഹത്യയുടെ വക്കിലേക്ക് നയിക്കുകയും ചെയ്തു. അതിജീവിതകളായിട്ടുള്ള വ്യക്തികളുടെ കാര്യങ്ങൾ തിരക്കുകയോ അവർക്ക് മാനസികമായി പിന്തുണ കൊടുക്കുകയോ ചെയ്യാതെ അവരെ മാനസിക സമ്മർദ്ദത്തിൽ ആക്കി ഒറ്റപ്പെടുത്തിയ ഈ ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടുള്ള ഭാഗ്യലക്ഷ്മിയെ എങ്ങനെയാണ് നമ്മുടെ നേതൃസ്ഥാനത്ത് കാണുന്നത്'.
'പുതിയ വനിതാ സംഘടന രൂപീകരിച്ചത് ഇവിടെയുള്ള പെർമനന്റ് മെമ്പർ ആയിട്ടുള്ള ഒരു സ്ത്രീകളും അറിഞ്ഞിട്ടില്ല. അവരുടെ എല്ലാവിധ തോന്നിവാസത്തിനും കൂട്ടുനിൽക്കുന്ന കുറച്ച് സ്ത്രീകളെ മാത്രം അറിയിച്ചുകൊണ്ട് രൂപീകരിച്ചതാണ് ഈ സംഘടന. മേക്കപ്പ് യൂണിയനിൽ റേഡിയോ പോലെ കേൾക്കാൻ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അതിനാൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തത് കൊണ്ട്മറ്റൊരു മേക്കപ്പ് മാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഇതിൽ പല കാര്യങ്ങളും ചർച്ച ചെയ്യുകയും ഇതിൽ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള വ്യക്തികൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു'.
'ഇതിനെ തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ഒരു കാര്യത്തെ കൂട്ടുപിടിച്ച് സെക്രട്ടറി എന്നെ പുറത്താക്കുകയും എന്റെ തൊഴിൽ നിഷേധിക്കുകയും എന്നെ തൊഴിൽ ചെയ്യാൻ സമ്മതിക്കാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ആണ് ഈ മേക്കപ്പ് യൂണിയൻ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്. പരാതിക്കാരികളായ വ്യക്തികളെ പുറത്താക്കുകയും പ്രതികളായിട്ടുള്ള വ്യക്തികളെ സംരക്ഷിച്ചുകൊണ്ട് അവർക്ക് തൊഴിൽ കൊടുത്തു കൊണ്ടും സംഘടനാ വിരുദ്ധ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്'.
'തെളിവുകളോട് കൂടിയുള്ള പരാതികളാണ് ഈ സ്ത്രീകൾ കൊടുത്തിട്ടുള്ളത്. നമ്മളുടെ ഗവൺമെൻറ് ഒരുവശത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകളെ വളരെ വലിയ രീതിക്ക് അപമാനിക്കുകയാണ് ഇവിടുത്തെസംഘടനാ മേധാവികൾ. ജോയിൻ സെക്രട്ടറി ആയിട്ടുള്ളസുബ്രമണ്യൻ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തെ ഇതുവരെ പുറത്താക്കിയിട്ടില്ല. എന്താണ് സ്ത്രീ സുരക്ഷിതത്വം എന്ന് ഇവർ വിചാരിക്കുന്നത്? പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാൻ കഴിയുന്നത്. സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ്. എല്ലാവരും ഇത് ഷെയർ ചെയ്യണം. ദാരിദ്രത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കീലും ആണ്'- എന്നാണ് ശിവപ്രിയ മനീഷ്യ പങ്കുവെച്ചിരിക്കുന്ന തുറന്ന കത്തിൽ പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications