'ഈ മെറ്റീരിയൽ ഞാൻ ഇടില്ലെന്ന് അറിയില്ലേ, മമ്മൂട്ടി ദേഷ്യപ്പെട്ടു.. 20 ഷർട്ട് വാങ്ങിച്ചു'; കോസ്റ്റ്യൂമർ നാഗരാജ
കൊച്ചി: സിനിമയിൽ വസ്ത്രം മുതൽ പ്രോപ്പർട്ടി വരെയുള്ള കാര്യങ്ങളിൽ പല നിർബന്ധങ്ങളും വെച്ച് പുലർത്തുന്ന ആളാണ് മമ്മൂട്ടിയെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിൽ അദ്ദേഹം അതിൽ ദേഷ്യപ്പെടാറുണ്ടെന്നും ചില സിനിമ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം പറയുകയാണ് കോസ്റ്റ്യൂമർ നാഗരാജ്. വസ്ത്രം കൃത്യമല്ലെങ്കിൽ അദ്ദേഹം അതിൽ അനിഷ്ടം പ്രകടിപ്പിക്കാറുണ്ടെന്ന് നാഗരാജ് പറഞ്ഞു.
'തനിയാവർത്തനത്തിൽ മമ്മൂട്ടിക്ക് വേണ്ടി അധ്യാപകന്റെ വേഷങ്ങളാണ് വേണ്ടത്. ആർട്ട് ഡയറക്ടർ വന്ന് ആദ്യമേ തന്നെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തൂ. ഞാൻ അപ്പോഴേ പറഞ്ഞു അദ്ദേഹം ഇത് ഇടില്ലെന്ന്.അങ്ങനെ മമ്മൂട്ടിക്ക് വസ്ത്രം കൊടുത്തപ്പോൾ അദ്ദേഹം ചോദിച്ചു ഇത് ഞാൻ ഇടില്ലെന്ന് നാഗരാജിന് അറിയില്ലേ ചോദിച്ചു. കൃഷ്ണൻകുട്ടിയാണ് സെലക്ട് ചെയ്തത് എന്ന് പറഞ്ഞപ്പോൾ അവരെ വിളിച്ച് നീ നിന്റെ ജോലി ചെയ്താമതിയെന്ന് പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും പോയി പുതിയ ഡ്രസ് മെറ്റീരിയൽ തിരഞ്ഞെടുത്തു. പോളിസ്റ്റർ ആകുമ്പോ ലൈറ്റ് ഇടുമ്പോൾ ചൂട് കൂടും. അതാണ് അദ്ദേഹം നോക്കുന്നത്. അവസാനം ഞാൻ വാങ്ങിയ വസ്ത്രമാണ് അദ്ദേഹം ഉപയോഗിച്ചത്.

ചില സമയത്ത് അദ്ദേഹത്തിന് നല്ല കളർഫുൾ ഡ്രസ് വേണം. അത് എനിക്ക് അറിയാം. അസിസ്റ്റൻസ് അത് മാറി കൊണ്ടുകൊടുത്താൽ അദ്ദേഹം ചൂടാകും. എന്നിട്ട് നമ്മളെ വിളിക്കും. നീ എന്തെ പറഞ്ഞ് കൊടുക്കാത്തേയെന്ന് ചോദിക്കും.
കളിക്കളം സിനിമയിൽ അദ്ദേഹം കുറെ ടീഷർട്ടൊക്കെ ഉപയോഗിച്ചിരുന്നു. ആ വസ്ത്രങ്ങളൊക്കെ പ്രൊഡ്യൂസറാണ് കൊണ്ടുപോയത്. അല്ലാതെ മമ്മൂക്ക അതൊന്നും കൊണ്ടുപോകില്ല. ഫിറ്റായ വസ്ത്രമേ അദ്ദേഹം ഉപയോഗിക്കുള്ളൂ. ചെറിയ മിസ്റ്റേക്ക് ഉണ്ടായാൽ അദ്ദേഹം അത് ഉപയോഗിക്കില്ല. ഡ്രസിന്റെ കാര്യത്തിൽ കൃത്യം നോക്കിയിട്ടേ ഇടൂ.
ഉത്തരം എന്ന സിനിമയ്ക്ക് വേണ്ടി മദ്രാസിൽ പോയി ഡ്രസ് എടുത്തു. വളരെ കുറച്ച് വസ്ത്രം മാത്രം മതിയെന്ന് സംവിധായകൻ പറഞ്ഞു. ഷൂട്ടിങിന് ആദ്യ ദിവസം മമ്മൂട്ടി വന്ന് വസ്ത്രങ്ങൾ ചോദിച്ചു. ഇത്രയേ ഉള്ളൂവെന്ന് ചോദിച്ച ശേഷം എന്നാൽ ഡയറക്ടറെ കാണാൻ പോകാമെന്ന് പറഞ്ഞു. കുളിച്ച് തയ്യാറായി നേരെ ലൊക്കേഷൻ പോയി സംവിധായകനോട് ഡ്രസിനെ കുറിച്ച് ചോദിച്ചു. ഇഷ്ടം പോലെ ഡ്രസ് എടുക്കാൻ പറഞ്ഞിരുന്നല്ലോയെന്ന് അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞു. എന്നാൽ എന്റെ കൈയ്യിൽ സംവിധായകൻ തന്ന ലിസ്റ്റ് ഞാൻ കാണിച്ചുകൊടുത്തു. ഇതോടെ മമ്മൂട്ടി പറഞ്ഞ് ഒരു പത്ത് പാന്റും 20 ഷർട്ടുമൊക്കെ വാങ്ങി വരാൻ. അന്ന് പ്രൊഡ്യൂസർക്ക് വളരെ ടൈറ്റായിരുന്നു.
കളിക്കളം എന്ന സിനിമയിൽ കോട്ടൻ ഷർട്ടും പാന്റുമാണ് ആവശ്യം. എന്നാൽ എറണാകുളത്ത് ആ മെറ്റീരിയൽ കിട്ടിയില്ല. തിളങ്ങുന്നൊരു മെറ്റീരിയൽ ഉണ്ട്. അത് വാങ്ങി തിരിച്ചടിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടമായി', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications