ആ സിനിമയില്‍ മമ്മൂട്ടി ഉപയോഗിച്ച വസ്ത്രം കണ്ണൂർ സ്ക്വാഡില്‍ മറ്റൊരു താരത്തിന്: സംഭവിച്ചതെന്ത് ?
നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ നിർമ്മാണ രംഗത്തേക്ക് കടയക്കുന്നത്. നന്‍പകല്‍ നേരത്ത് മനയക്കത്തിന് ശേഷം എണ്ണം പറഞ്ഞ ഏതാനും ചിത്രങ്ങള്‍ കൂടി 'മമ്മൂട്ടി കമ്പനി' എന്ന നിർമ്മാണ കമ്പനിയില്‍ നിന്നും പുറത്ത് വന്നു. റോഷാക്ക്, കാതല്‍, കണ്ണൂർ സ്ക്വാഡ് തുടങ്ങിയവയാണ് മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ പുറത്ത് വന്ന ചിത്രങ്ങള്‍.
ടർബോയാണ് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രങ്ങള്‍. കലാമൂല്യവും അതുപോലെ തന്നെ ജനപ്രീതിയുമുള്ള ചിത്രങ്ങള്‍ ഒരു പോലെ സൃഷ്ടിക്കുന്നുവെന്നാണ് മമ്മൂട്ടി കമ്പനിയുടെ പ്രത്യേകതയായി ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ ഒരോ കമ്പനി ആയതുകൊണ്ട് തന്നെ ഒരു സിനിമയില്‍ ഉപയോഗിച്ച കോസ്റ്റ്യൂം മറ്റ് സിനിമകളിലും ഉപോയിഗിക്കുന്നതായും ആരാധകർ കണ്ടെത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തില്‍ മമ്മൂട്ടി ധരിച്ച കള്ളി മുണ്ടാണ് കണ്ണൂർ സ്ക്വാഡിലെ ഒരു താരം ധരിച്ചതെന്നാണ് ഒരു സിനിമാ പ്രേക്ഷകന്റെ കണ്ടെത്തല്‍. ഇതോക്കുറിച്ച് വലിയ ചർച്ചകളും അവകാശ വാദങ്ങളും സോഷ്യല്‍ മീഡിയിയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വർഷങ്ങളായി മമ്മൂട്ടിയുടെ പേർസണൽ കോസ്റ്റ്യൂം ഡിസൈനറായ അഭിജിത്ത് തന്നെ പ്രതികരിക്കുകയാണ്.
കണ്ണൂർ സ്ക്വാഡ് സിനിമയിലെ ഒരു കഥാപാത്രം നൻപകൽ നേരത്തു മയക്കത്തിലെ മമ്മൂക്കയുടെ കോസ്റ്റ്യൂം ഇട്ടെന്ന് പറഞ്ഞുള്ള ചർച്ചകള്‍ കണ്ടിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അഭിജിത്ത് പറയുന്നത്. ഇക്കാര്യം ശരിയാണ്. രണ്ട് സിനിമകളും നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയാണ്. ആദ്യ സിനിമ കഴിഞ്ഞ് കോസ്റ്റ്യൂസ് പ്രൊഡക്ഷൻ ടീമിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു സിനിമയില്‍ ഉപയോഗിച്ച കോസ്റ്റ്യൂം മറ്റ് സിനിമകളില്‍ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കാമെങ്കില്‍ ഉപയോഗിക്കാം. അങ്ങനെയാണ് കണ്ണൂർ സ്ക്വാഡിൽ വീണ്ടും അതേ ഷർട്ടും മുണ്ടും കാണുന്നത്. പ്രേക്ഷകർ അത്രത്തോളം മമ്മൂട്ടിയുടെ വസ്ത്രങ്ങള്‍ അത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്.
സിനിമകളിലും മറ്റും ഉപയോഗിച്ച ഷർട്ടുകള്‍ മമ്മൂക്ക പിന്നീട് എന്താണ് ചെയ്യുന്നതെന്ന് ഒരുപാട് ആളുകള്‍ ചോദിക്കാറുണ്ട്. ചിലതൊക്കെ അദ്ദേഹം സൂക്ഷിച്ച് വെക്കും. ചിലത് ആർക്കെങ്കിലുമൊക്കെ കൊടുക്കും. കാലങ്ങളായി അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ഷർട്ടുകളുമുണ്ട്. 20-25 വർഷമായി സൂക്ഷിക്കുന്ന ചിലതുണ്ട്. ഇഷ്ടപ്പെടുന്ന ഷർട്ടുകള്‍ അദ്ദേഹം വീണ്ടും ഇടാറുമുണ്ടെന്നും അഭിജിത് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications