Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടി ഫ്രോഡാണെന്ന് മനസിലായെന്നാണ് ഇയാൾ പറയുന്നത്, ദിലീപിന് ഒത്താശ ചെയ്തത്രേ'; വിമർശിച്ച് ശാന്തിവിള

ലണ്ടനിലെ സിപിഎം ഘടകത്തിലെ അംഗമായ രാജേഷ് കൃഷ്ണയ്ക്കെതിരേ ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് സിപിഎമ്മിന് കത്ത് നൽകിയ സംഭവത്തിൽ പരിഹാസവും വിമർശനവും ഉയർത്തി സംവിധായകൻ ശാന്തിവിള ദിനേശ്. കത്തിൽ ഷർഷാദിന്റെ മുൻഭാര്യ രത്തീനയെ കുറിച്ചും പുഴു സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളിൽ ശാന്തിവിള ദിനേശ് തുറന്നടിച്ചു. ലൈറ്റ് ആക്ഷൻ ക്യാമറ എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'മമ്മൂട്ടിയെ വല്യാപ്പ എന്നാണ് ഇയാൾ വിളിക്കുന്നത്. വല്യാപ്പക്ക് പണ്ടെത്തെ പോലെ പിന്തുണ ഇല്ലെന്നാണ് പറയുന്നത്. പാതി കുറഞ്ഞു, കുറച്ച് ഫാൻസുകാർ മാത്രം ഉണ്ട്, ബാക്കി ഉള്ളവർക്ക് മൂപ്പരുടെ സ്വാഭാവം മനസിലായത്രേ. മമ്മൂട്ടിയെന്നാൽ ഒരു ഇന്റർനാഷ്ണൽ ഫ്രോഡാണെന്ന് മലയാളികൾക്ക് മനസിലായി എന്നാണ് ഈ മഹാൻ പറയുന്നത്. അദ്ദേഹത്തിന്റെ അസുഖം മാറി എന്നറിഞ്ഞപ്പോൾ കേരളത്തിലെ മുഴുവൻ ജനങ്ങളും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു, ഭാഗവാനെ രക്ഷപ്പെട്ടല്ലോയെന്ന്. മദ്രാസിൽ തരികിട കളിച്ച് നടക്കുന്ന ഷെർഷാദിന് ഇതൊക്കെ എങ്ങനെയാണ് അറിയുക.

dileepmam

മമ്മൂട്ടിക്ക് ഭീഷണിയുടെ സ്വരാമാണെന്നാണ് അയാൾ പറയുന്നത്. അത് പറയാൻ കാര്യം സാന്ദ്ര തോമസ് തുറന്നടിച്ചുവെന്ന്. നട്ടാക്കുരുക്കാത്ത നുണകൾ പറയുന്ന മഞ്ഞപത്രത്തിന്റെ നിലവാരമുള്ള ചാനലുകളിലെ അവതാരകരുമായിട്ടാണ് ഇയാൾക്ക് കമ്പനി. അപ്പോൾ അവിടെ ചെന്ന് മുൻ ഭാര്യയേയും മമ്മൂട്ടിയേയും രാജേഷ് കൃഷ്ണയേയും കുറിച്ച് പരദൂഷണം പറഞ്ഞ് കൊടുത്താൽ അവർ കഥകളുണ്ടാക്കിക്കോളും. 5 മാസമായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന മമ്മൂട്ടി എയറിലാകുമെന്നാണ് അയാൾ പറയുന്നത്. എടോ വിഡ്ഢിക്കൂശ്മാണ്ഡമേ അതൊന്നും നടക്കില്ല.

മമ്മൂട്ടി ഒരു സ്ത്രീപക്ഷവാദിയാണെന്ന് മലയാളികൾക്കൊരു തോന്നലുണ്ട്, ഒരിക്കലുമല്ല. നടി ആക്രമിക്കപ്പെട്ടപ്പോൾ വേട്ടക്കാരന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്ത അപൂർവ്വ വ്യക്തിയാണ് മമ്മൂട്ടിയെന്നാണ് ഷെർഷാദ് ആരോപിക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിന്റെ അംഗത്വം കാൻസൽ ചെയ്യാൻ തീരുമാനിക്കുന്നത്. ഇതൊന്നും ഈ പൊട്ടന് അറിയില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണ ഇയാൾക്ക് കാണും, ആ ചങ്കൂറ്റം വെച്ചാണ് ഇയാൾ അടിക്കുന്നത്. അല്ലെങ്കിൽ ആലോചിച്ച് നോക്കൂ, ദിലീപിന് വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് മമ്മൂട്ടിയാണെന്നാണ് പറയുന്നത്. മമ്മൂട്ടിയെ തെറിവിളിച്ച പാർവ്വതി തിരുവോത്തിനോട് ദുൽഖർ സൽമാൻ ക്ഷുഭിതനായി സംസാരിച്ചുവെന്നാണ് ഇയാൾ പറയുന്നത്. ഇൻസൾട്ട് ചെയ്തത്രേ, ആ സമയത്ത് പാർവതി പൊട്ടിക്കരഞ്ഞത്രേ. പാർവതി ഇതൊന്നും എവിടേയും പറഞ്ഞിട്ടില്ല. ആ ഡാമേജ് തീർക്കാനാണത്രേ മമ്മൂട്ടി പാർവതിക്കൊപ്പം പുഴു ചെയ്തത്. ആ പോട്ടെ നിന്നെ ഞാൻ തെറിവിളിച്ചതിന് പകരം എന്റെ പടത്തിൽ അഭിനയിപ്പിക്കാമെന്ന് മമ്മൂട്ടി പറഞ്ഞത്രേ. അങ്ങനെ മമ്മൂട്ടി പറഞ്ഞാൽ അത് സ്വീകരിക്കാൻ വ്യക്തിത്വം ഇല്ലാത്ത ആളല്ല പാർവതി എന്ന് ഞാൻ പറയും.

പുഴുവിന്റെ എഴുത്തുകാരൻ ഹർഷാദ് സിമിയുടെ തീവ്ര പ്രവർത്തകൻ ആണെന്നും ഇയാൾ ആരോപിക്കുന്നു. പുഴു ചെയ്തതോടെ പാർവ്വതിക്കെതിരായ മമ്മൂട്ടി ഫാൻസിന്റെ സൈബർ ആക്രമണം ഇല്ലാതായത്രേ. സാന്ദ്ര പ്രശ്നം മമ്മൂട്ടിക്ക് മാധ്യമങ്ങളൊക്കെ എതിരായത്ര. എടോ മഹാനേ അദ്ദേഹത്തിന്റെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയെന്നറിഞ്ഞപ്പോൾ കേരളത്തിലെ എല്ലാ മാധ്യമങ്ങളും അദ്ദേഹത്തിനൊപ്പം നിന്നു. ദുൽഖറിന് ജൻമദിനാശംസ പടം സഹിതം അയച്ചുകൊടുത്തെന്നുമൊക്കെ ഇയാൾ പറയുന്നുണ്ട്. എന്ത് ചെയ്തിട്ടാണോ ഇയാൾ രാജേഷ് കൃഷ്മക്കെതിരെയൊക്കെ വന്നത്', ശാന്തിവിള വിമർശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+