Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനഞ്ചാം വയസ്സില്‍ മഞ്ജു വാര്യർ രക്തംകൊണ്ട് കത്തെഴുതിയ താരം: ഇന്നും അതേ ആരാധന, പക്ഷെ മലയാളിയല്ല

അഭിനയ രംഗത്തേക്കുള്ള തന്റെ രണ്ടാം വരവില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് മഞ്ജു വാര്യർ. ഒട്ടനവധി ആളുകള്‍ ആരാധിക്കുന്ന താരമാണ് മഞ്ജുവാര്യറെന്നത് സംശയമില്ലാത്ത കാര്യമാണ്. എന്നാല്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള താരങ്ങള്‍ക്കും തങ്ങളുടേതായ ആരാധമൂർത്തികളുണ്ടാകും. അത്തരത്തില്‍ മഞ്ജു വാര്യർ ആരാധിക്കുന്ന ഒരു താരമാണ് പ്രഭുദേവ.

തന്റെ ആരാധന മൂർത്തിയായ പ്രഭുദേവയ്ക്കൊപ്പം വേദി പങ്കിടാനുള്ള അവസരമാണ് കഴിഞ്ഞ ദിവസം മഞ്ജു വാര്യർക്ക് ലഭിച്ചത്. ഇത്തരമൊരു അവസരം ലഭിച്ചതില്‍ വളരെ സന്തോഷവതിയാണെന്ന് വ്യക്തമാക്കുന്ന താരം കുട്ടിക്കാലത്ത് താന്‍ പ്രഭുദേവയെ എങ്ങനെയെല്ലാം ആരാധിച്ചിരുന്നുവെന്നും പറയുന്നു. പത്തനംതിട്ട കോന്നി ബ്ലൂഹിൽ ഫൗണ്ടെഷകൻ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മഞ്ജു വാര്യരും പ്രഭുദേവയും ഒരുമിച്ച് എത്തിയത്.

manju-warrier-

അരാധകർ തന്നോട് കാണിക്കുന്ന സ്നേഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യർ സംസാരം തുടങ്ങിയത്. 'നിങ്ങളുടെ ഈ സ്നേഹമൊക്കെ അനുഭവിച്ച് അറിയാന്‍ സാധിക്കുന്നത് എനിക്ക് വലിയ ശക്തിയും ഊർജ്ജവുമാണ് നല്‍കുന്നത്. നിങ്ങളുടെ കയ്യടിയും പ്രോല്‍സാഹനവുമൊക്കെയാണ് എന്നെപ്പോലുള്ള ആളുകളെ മുന്നോട്ട് കൊണ്ടുപോകുന്നത്' മഞ്ജു വാര്യർ പറയുന്നു.

പലതരത്തിലുള്ള അവാർഡ് ദാന ചടങ്ങിലും ഉദ്ഘാടനത്തിലുമൊക്കെ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇങ്ങനേയുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിക്കാനും മറ്റുള്ളവർക്ക് വേണ്ടി നല്ലത് ചെയ്യാനും ഒന്ന് വിചാരിച്ചാല്‍ നമുക്ക് എല്ലാവർക്കും സാധിക്കും.

മരിച്ച് കഴിഞ്ഞാലും ആളുകള്‍ നല്ല രീതിയില്‍ ഓർമ്മിക്കപ്പെടുന്നത് പുണ്യജന്മങ്ങള്‍ക്ക് മാത്രമേ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സാമുൂവല്‍ വർഗീസ് എന്ന വ്യക്തി എങ്ങനെയാണ് ജീവിച്ചിരുന്നത്, ആളുകളില്‍ അദ്ദേഹം എങ്ങനെയാണ് സ്വാധീനം ചെലുത്തിയത് എന്ന് ഇവിടെ കൂടിയ ആളുകളില്‍ നിന്നും വ്യക്തമാണെന്നും താരം വ്യക്തമാക്കി.

കുട്ടിക്കാലം മുതല്‍ ഞാന്‍ ആരാധിക്കുന്ന ഒരു വ്യക്തിയാണ് പ്രഭുദേവ സർ. നിങ്ങള്‍ ഒരുപാട് പേർക്ക് അതേ ആരാധനയുണ്ടാകും. ഞാന്‍ പത്താംക്ലാസിലൊക്കെ പഠിക്കുന്നതിന് മുമ്പ് തന്നെ പ്രഭുദേവ സർ അഭിനയിച്ച പാട്ടുകളുടെ വീഡിയോ കാസറ്റുണ്ടാക്കി ഞാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. സാധാരണ എല്ലാവരും പത്താംക്ലാസ് പരീക്ഷയ്ക്കൊക്കെ പോകുക പൂജ മുറിയില്‍ കയറി പ്രാർത്ഥിച്ചിട്ടാണ്. എന്നാല്‍ ഞാന്‍ പരീക്ഷയ്ക്ക് പോയത് പ്രഭുദേവ സാറിന്റെ രണ്ട് പാട്ട് കേട്ടിട്ടാണ്ട്.

കുട്ടിക്കാലം മുതല്‍ തന്നെ അത്രയധികം ആരാധന എനിക്ക് പ്രഭുദേവ സാറിനോട് ഉണ്ടായിരുന്നു. അദ്ദേഹത്തിനോടൊപ്പം ഈ വേദിയില്‍ അവസരം ഉണ്ടാക്കി തന്നതില്‍ സന്തോഷമുണ്ട്. അതിന് കാരണക്കാരായ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നുവെന്നും മഞ്ജു വാര്യർ പറഞ്ഞു.

നേരത്തെ ആയിഷ എന്ന ചിത്രത്തില്‍ ട്രെയിലർ ലോഞ്ചില്‍ വെച്ചും പ്രഭുദേവയോടുള്ള തന്റെ ആരാധനയെക്കുറിച്ച് മഞ്ജു വാര്യർ തുറന്ന് പറഞ്ഞിരുന്നു. തന്റെ സ്കൂള്‍ പഠന കാലത്ത് സ്വന്തം രക്തത്തില്‍ എഴുതിയിരുന്നു. എനിക്ക് അദ്ദേഹത്തോട് അത്രയും ക്രെയിസ് ആയിരുന്നുവെന്നാണ് അന്ന് മഞ്ജു വാര്യർ പറഞ്ഞത്.

മലയാളത്തിന് പുറമെ തമിഴില്‍ കൂടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോള്‍. ധനുഷിനൊപ്പം അഭിനയിച്ച അസുരനായിരുന്നു ആദ്യ ചിത്രം. രജനീകാന്തിന്റെ വേട്ടയ്യാനാണ് മഞ്ജു വാര്യറുടേതായി വരാനിരിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രം. അതോടൊപ്പം തന്നെ വിടുതലൈ പാർട്ട്-2 വില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+