അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് മകളോട് പറഞ്ഞു; ഉര്‍വശിയെക്കുറിച്ച് വിതുമ്പലോടെ മനോജ് കെ ജയന്‍: കാരണം അവര്‍...
സിനിമയിലെ നിത്യഹരിത താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. തൊണ്ണൂറുകളിലെ സിനിമകളില്‍ ഇരുവരുടെയും കോമ്പോയും വലിയ ഹിറ്റായി മാറിയിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഈ കോമ്പോ ഹിറ്റാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. ആരാധകര്‍ക്ക് ഏറെ നിരാശ ഉണ്ടാക്കിയ വാര്‍ത്തയായിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹമോചനം. ഇരുവരും വീണ്ടും വിവാഹിതരാവുകയും ചെയ്തു.
ഇപ്പോഴിതാ ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സുന്ദരിയായവള്‍ സ്റ്റെല്ല എന്ന ചിത്രത്തിലാണ് തേജലക്ഷ്മി നായികയായി അഭിനയിച്ചത്. ഈ ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉര്‍വശിയെ കുറിച്ച് പറഞ്ഞപ്പോള്‍ മനോജ് കെ ജയന്‍ വികാരഭരിതനായി. കണ്ണുകള്‍ നിറയുകയും വാക്കുകള്‍ കിട്ടാതെ അദ്ദേഹം അല്‍പം നേരം നിശബ്ദനായിരിക്കുകയും ചെയ്തു.

മനോജ് കെ ജയന്റെ വാക്കുകള്‍. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിത്. ഏഴാം വയസില്‍ മകളെയും കൊണ്ട് ചെന്നൈയില്‍ നിന്ന് വരുമ്പോള്‍ ഇങ്ങനെ ഒരു കാര്യം ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവളെ നന്നായി പഠിപ്പിക്കുക നല്ല ജോലി കിട്ടി വിവാഹം കഴിപ്പിക്കുക ഇതു മാത്രമായിരുന്നു ലക്ഷ്യം. എന്റെ കരിയറില്‍ ഒരുപാട് ഗ്യാപ്പ് വന്നതിന്റെ കാരണം മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്.
പഠിത്തം കഴിഞ്ഞ് ചില കമ്പനികളില്‍ ജോലിയും നോക്കിയ ശേഷമാണ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കുഞ്ഞാറ്റ പറയുന്നത്. ഇക്കാര്യം ആദ്യം പറയുന്നത് ആശയോടാണ്. ആശ അവള്‍ക്ക് അമ്മ മാത്രമല്ല. അടുത്ത സുഹൃത്ത് കൂടിയാണ്. അച്ഛനോട് നേരിട്ട് പറയൂ എന്ന് ആശ പറഞ്ഞു. അങ്ങനെ ഇക്കാര്യം എന്നോടും പറയുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് സിനിമാ മോഹം അവള്‍ എന്നോട് ആദ്യം പറയുന്നത്. സിനിമയില്‍ അവസരം വന്നപ്പോള്‍ ആദ്യം അമ്മയെ അറിയിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനു വേണ്ടി ചെന്നൈയില്‍ പോയാലും കുഴപ്പമില്ല. അവരുടെ അനുഗ്രഹം ആദ്യം വാങ്ങണം. കാരണം ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയാണ് അവര്‍. അങ്ങനെ ഒരാളുടെ മകളാണ് കുഞ്ഞാറ്റ - മനോജ് കെ ജയന്റെ വാക്കുകള്‍ ഇടറി. ഉര്‍വശിയെ കുറിച്ച് പറഞ്ഞപ്പോള്‍ വിതുമ്പിയ മനോജ് കെ തോളില്‍ തട്ടി മകള്‍ ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം
മകളുടെ കാര്യങ്ങള്‍ വരുമ്പോള്‍ ഞാന്‍ ഇമോഷണല്‍ ആകും. മകള്‍ ചെന്നൈയില്‍ പോയി. അവളുടെ അമ്മ വളരെ സന്തോഷത്തോടെ അനുഗ്രഹിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സേതുവും അലക്‌സും ആണ് ഈ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
കഥ കേള്‍ക്കാമോ എന്ന് എന്നോട് അവര്‍ ചോദിച്ചപ്പോള്‍ ആദ്യം ഉര്‍വശിയെ കഥ കേള്‍പ്പിക്കാനാണ് ഞാന്‍ പറഞ്ഞത്. അവരാണ് തീരുമാനിക്കേണ്ടത്. അവരുടെ അത്രയും എക്‌സ്പീരിയന്‍സ് ഒരു ക്യാരക്ടര്‍ ചൂസ് ചെയ്യാന്‍ എനിക്കില്ല. കഥ കേട്ട് ഉര്‍വശിക്ക് വളരെ തൃപ്തിയായി. എനിക്കും ഒരുപാട് ഇഷ്ടപ്പെട്ടു മോള്‍ക്ക് അതിലേറെ ഇഷ്ടപ്പെട്ടു. ഒരു തുടക്കക്കാരിക്ക് കിട്ടാവുന്ന ഏറ്റവും നല്ല അവസരമാണ് - മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.
തലയണമന്ത്രവും അനന്തഭദ്രവും ഇഷ്ടചിത്രങ്ങള്‍
അമ്മയുടെ ചിത്രങ്ങളില്‍ വ്യക്തിപരമായി ഇഷ്ടപ്പെട്ടത് തലയണമന്ത്രം, മിഥുനം, കളിപ്പാട്ടം,
മുന്താണൈ മുടിച്ച് എന്നീ ചിത്രങ്ങളാണ്. കുഞ്ഞിലേ ഞാന്‍ കണ്ടു വളര്‍ന്ന ചിത്രങ്ങളാണിത്. എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണിത്. അച്ഛന്റെ ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടം അനന്തഭദ്രമാണ്. ഒരേ പോലെ പേടിപ്പിച്ചതും അച്ഛനാണ് അതുകൊണ്ട് കുഴപ്പമില്ല എന്ന് തോന്നിപ്പിക്കുകയും ചെയ്ത ചിത്രമാണിത്.
സല്ലാപം, സീനിയേഴ്‌സ്, ചമയം, നേരം ഇതൊക്കെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. അവരുടെ ഏതു സിനിമ കണ്ടാലും ഞാന്‍ ഇന്‍സ്പയേഡ് ആകാറുണ്ട്.












Click it and Unblock the Notifications