Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ കൊണ്ട് മാത്രം സാധിക്കുന്നത്: എമ്പുരാനില്‍ കിട്ടാത്തത് തുടരും തന്നു; കൈയ്യടി

തിയേറ്ററുകളിലും ഒടിടിയിലും ഒരുപോലെ ഓടുന്ന അപൂർവ്വ നേട്ടമാണ് മോഹന്‍ലാല്‍-തരുണ്‍ മൂർത്തി ചിത്രമായ തുടരുമിന് ലഭിച്ചിരിക്കുന്നത്. മെയ് 30 ന് ഒടടിയിലും എത്തിയെങ്കിലും തിയേറ്ററുകളില്‍ ഇന്നും ചിത്രത്തിന് ആളുണ്ട് എന്നതാണ് പ്രത്യേകത. എമ്പുരാന്‍ എന്ന വന്‍ ഹിറ്റിന് ശേഷമാണ് തുടരും എത്തിയതെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ ഏറെ മികച്ച് നില്‍ക്കുന്നത് തരുണ്‍ മൂർത്തി ചിത്രത്തിലാണെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

'തുടരും കണ്ടു കഴിഞ്ഞപ്പോൾ വളരെ സന്തോഷമാണ് തോന്നിയത്. മോഹൻലാൽ എന്ന നടൻ ഇനിയും നമ്മുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന ഒരു തിരിച്ചറിവ്. എമ്പുരാൻ കണ്ടപ്പോൾ പോലും ലാലേട്ടന്റെ തിരിച്ചു വരവ് എന്ന് തോയിരുന്നില്ല. പക്ഷെ തുടരും, ലാലേട്ടന്റെ ഒരു അസാധ്യ തിരിച്ചു വരവ് തന്നെയാണ്.' എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രമുഖ സിനിമ ആസ്വാദകരുടെ കൂട്ടായ്മയായ സിനിഫൈലില്‍ ശരന്ത് ശാന്തിനിയെന്ന ആരാധിക കുറിച്ചിരിക്കുന്നത്.

thudarum-mohanlal

സിനിമയിലേക്ക് വന്നാൽ, കണ്ടവർ പലരും ദൃശ്യവുമായി കമ്പയർ ചെയ്തു പറഞ്ഞിരുന്നു. ബട്ട്, രണ്ടും രണ്ട് തട്ടിൽ ആണെന്നാണ് കണ്ടപ്പോൾ തോന്നിയത്. ദൃശ്യം ട്വിസ്റ്റുകളും ടെണുകളും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ചപ്പോൾ, ആൾമോസ്റ്റ് സ്ട്രൈറ്റ് ആയ ഒരു സ്റ്റോറിയെ അഭിനയമികവ് കൊണ്ട് മറ്റൊരു ലെവലിലേക്ക് ഷിഫ്റ്റ്‌ ചെയ്തുകൊണ്ടാണ് തുടരും പ്രേക്ഷകരെ അത്ഭുത പെടുത്തിയത്.

അഭിനയിച്ചവർ എല്ലാവരും തന്നെ മികച്ച പെർഫോമൻസ് ആണ് കാഴ്ചവച്ചത്. പ്രത്യേകിച്ച് പ്രകാശ് വർമ. ആ സൈക്കോ കഥാപാത്രത്തെ നമ്മുടെ ഷമ്മി യുടെ ലെവലിലേക്ക് എത്തിച്ചു. ഷമ്മിയും ജോർജും ഇപ്പോ കട്ടക്ക് കട്ടക്ക് ആണ് നിൽക്കുന്നത്. പിന്നെ ലാലേട്ടൻ, ഇത്തരം റോളുകളിൽ അയാളിൽ നിന്നും വരുന്ന ഈസിനെസ്സ് ഇൻ ഡിസ്പ്ലേ. ആകെ ഒരു പന്തികേട് തോന്നിയത് ശോഭനയുടെ ഡയലോഗ് ഡെലിവെറിയിലാണെന്നും അവർ തുറന്ന് പറയുന്നു.

അതേസമയം അജ്മല്‍ എന്ന മറ്റൊരു ആരാധകന്‍ എഴുതുന്നത്
'തുടരും സിനിമയിലെ മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുമ്പോൾ എല്ലാവർക്കും സംസാരിക്കാനുണ്ടാവുക ബാത്ത്റൂം സീനിനെ കുറിച്ചായിരിക്കും. എന്നാൽ എനിക്ക് വ്യക്തിപരമായി കൂടുതൽ ഇഷ്ടപ്പെട്ട രംഗം തന്റെ മാസ്റ്ററെ അവസാനമായി കണ്ട് മടങ്ങിയ ശേഷമുള്ള ട്രെയിനിൽ നിന്നുള്ള ലാലേട്ടന്റെ ഇമോഷണൽ രംഗമാണ്.' എന്നാണ്.

മാസ്റ്റർ മരണപ്പെട്ടു എന്നുള്ള ഫോൺ കോൾ വന്നത് മുതൽ അതുവരെയുള്ള ബെൻസിനെയല്ല പിന്നീട് നമ്മൾ കാണുന്നത്. ആ വിയോഗ വാർത്ത പൂർണമായും ബെൻസിനെ തളർത്തുന്നുണ്ട്. മാസ്റ്ററുടെ വിയോഗം സൃഷ്ടിച്ച ആഘാതം മാത്രമല്ല ഇവിടെ ബെൻസിനുണ്ടാകേണ്ട വികാരം. മരണപ്പെടുന്നതിന് മുമ്പ് മാസ്റ്റർ ബെൻസിനെ വിളിക്കുകയും ബെൻസിനെ കാണാനും സംസാരിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബെൻസിന് തന്റെ മാസ്റ്ററുടെ ആഗ്രഹം സഫലീകരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല.

അത് അത്ര ഗൗരവത്തിൽ ബെൻസ് എടുത്തതുമില്ല. പിന്നീട് മരണ വാർത്ത അറിയുമ്പോൾ ബെൻസിനെ ഏറ്റവും അലട്ടുന്നതും അദ്ദേഹത്തിന് തന്നെ അവസാനമായി കാണാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിയാതിരുന്നതിലുള്ള മനോവിഷമം ആണ്. നമ്മളിൽ പലർക്കും ജീവിതത്തിൽ എപ്പോളെങ്കിലും റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു സിറ്റുവേഷൻ ആയിരിക്കും ഇത്. അനുഭവിച്ചവർക്ക് മാത്രമേ അതുണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് മനസിലാകുകയുള്ളൂ. ഒരു പക്ഷെ നമ്മുടെ ജീവിതകാലം മുഴുവൻ ഈ സംഭവം മനസിന്റെ ഒരു കോണിൽ ഉറങ്ങാത്ത മുറിവ് പോലെ നിലനിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം കുറിക്കുന്നു.

മാസ്റ്റർ മരണപ്പെട്ടു എന്നതിലുപരി ഈയൊരു കുറ്റബോധം കൂടി ബെൻസിൽ ഉണ്ടാകുന്നത് കൊണ്ട് കൂടിയാണ് സിനിമയിലെ ഈ രംഗങ്ങൾക്ക് പ്രാധാന്യമേറുന്നത്.
ഇവിടെ മാസ്റ്റർ മരണപ്പെട്ടു എന്നുള്ളത് പ്രേക്ഷകനെ ഇമോഷണലി ബാധിക്കുന്ന വിഷയമല്ല. ആ മരണം ബെൻസിലുണ്ടാക്കുന്ന മാനസികാഘാതമാണ് പ്രേക്ഷകനെ സ്പർശിക്കേണ്ടത്. അതിലൂടെയാണ് ബെൻസും മാസ്റ്ററും തമ്മിലുള്ള വൈകാരിക അടുപ്പത്തെ കുറിച്ച് പ്രേക്ഷകനും ഒരു രൂപം ഉണ്ടാകുന്നത്.

പറഞ്ഞു വരുന്നത് ഈ ഇമോഷണൽ രംഗങ്ങളിലൂടെ മാസ്റ്ററുടെ മരണം ഉണ്ടാക്കുന്ന വിടവ്, ബെൻസിൽ അത് സൃഷ്ടിക്കുന്ന ആഘാതം, അവസാനം കാണണമെന്ന് പറഞ്ഞിട്ടും കാണാൻ പോകാതിരുന്നതിലുള്ള കുറ്റബോധം, ബെൻസിന്റെ ജീവിതത്തിൽ മാസ്റ്ററിനുള്ള പ്രാധാന്യം, അവർ തമ്മിലുള്ള തീവ്ര വൈകാരിക ബന്ധത്തിന്റെ ആഴം. ഇത്രയും കാര്യങ്ങൾ പ്രേക്ഷകന് ബോധ്യപ്പെടുത്തി കൊടുക്കണം. അതിനുള്ള ഒരേയൊരു വഴി മോഹൻലാലിന്റെ പെർഫോമൻസ് മാത്രവുമാണ്. പെർഫോമൻസിൽ എവിടെയെങ്കിലും പാളി പോയാൽ ഈ കാര്യങ്ങളൊന്നും പ്രേക്ഷകനിൽ വർക്ക് ചെയ്യില്ല. ഏതൊരു നടനെ സംബന്ധിച്ചും വെല്ലുവിളിയായ ഒരു സിറ്റുവേഷൻ. എന്നാൽ മോഹൻലാൽ എത്ര അനായാസമാണ് ഇത് അവതരിപ്പിക്കുന്നത്- എന്നും അജ്മല്‍ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+