മോഹൻലാലിന് ഒരു പെണ്ണിനെ എടുത്ത് പൊക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം, ശോഭന ആകുമ്പോൾ പ്രത്യേകിച്ച്'; വിപിൻ മോഹൻ
മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. മോഹൻലാലും ശ്രീനിവാസനും തിലകനുമടക്കമുള്ള താരങ്ങൾ മത്സരിച്ച് അഭിനയിച്ച ചിത്രം. സിനിമയിലെ ഓരോ രംഗങ്ങളും ഡയലോഗുകളുമെല്ലാം ഇപ്പോഴും മലയാളികൾക്ക് മനപ്പാഠമാണ്. ചിത്രത്തിലെ ഹൈലൈറ്റ് എന്നത് തന്നെ മോഹൻലാൽ-ശ്രീനിവാസ് കോമ്പോ ആയിരുന്നു. അങ്ങനെയൊരു കോമ്പോ ഇനിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകരിൽ ഏറെയും.
ഇപ്പോഴിതാ ഇരുവരുടേയും ആ കോമ്പോ തീർത്ത രസകരമായ മുഹൂർത്തങ്ങളെ കുറിച്ച് പറയുകയാണ് ഛായാഗ്രഹകൻ വിപിൻ മോഹൻ. അന്ന് ഇരുവരുടേയും പ്രകടനം കണ്ട് ചിരിയടക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നും പലപ്പോഴും ഇതിന്റെ പേരിൽ സിനിമയുടെ സംവിധായകനായ സത്യൻ അന്തിക്കാടിൽ നിന്നും വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും വിപിൻ മോഹൻ പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മോഹൻലാലിനെ കുറിച്ചും അദ്ദേഹം ക്യാമറ ചലിപ്പിച്ച മലയാളത്തിലെ മറ്റ് ഹിറ്റ് ചിത്രങ്ങളെ കുറിച്ചും അഭിമുഖത്തിൽ വിപിൻ മോഹൻ സംസാരിച്ചു. വിപിന്റെ വാക്കുകളിലേക്ക്

'ഇന്നലേയും ഇന്നും എന്നും മലയാള സിനിമയിൽ ഏറ്റവും നല്ല കോർഡിനേഷനുള്ള രണ്ട് നടൻമാരാണ് മോഹൻലാലും ശ്രീനിവാസനും. ഇവർ പടത്തിൽ കാണിക്കുന്ന കോമഡിക്ക് അപ്പുറത്ത് പുറത്ത് കാണിക്കുന്ന കോമഡി കണ്ട് ചിരിച്ച് ഞാൻ ക്യാമറയൊക്കെ തട്ടി വീണ് സത്യന്റെ കൈയ്യിൽ നിന്നും ഒരുപാട് തെറി വാങ്ങിക്കൂട്ടിയിട്ടുണ്ട്. അതുപോലെ മോഹൻലാൽ കംപ്ലീറ്റ് ആക്ടറാണ്. അതുല്യനടൻ. അദ്ദേഹം എന്താണ് അഭിനയിക്കുകയെന്നത് ഷോട്ടിന്റെ സമയത്തേ വരൂ. ഷോട്ട് കണ്ടിട്ട് ഞാൻ കരഞ്ഞ സമയം ഉണ്ടായിട്ടുണ്ട്. സത്യൻ ഒകെയാണോയെന്ന് ചോദിക്കുമ്പോൾ എനിക്ക് കരഞ്ഞിട്ട് അതിന് മറുപടി കൊടുക്കാൻ കഴിയാതെ വരാറുണ്ട്.
എന്നെ എക്കാലത്തും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത നടൻ മോഹൻലാൽ തന്നെയാണ്. അദ്ദേഹം എന്താണ് അഭിനയിക്കാൻ പോകുന്നതെന്ന് നമ്മുക്ക് മനസിലാകില്ല. സ്ക്രിപ്റ്റ് നോക്കും, ഡയലോഗ് വായിക്കും, ഈ സീൻ ഇങ്ങനെ ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കും. തിലകൻ ചേട്ടനും ഇങ്ങനെ തന്നെയാണ്.
ലാലിന് തുല്യനായൊരാൾ മലയാള സിനിമയിൽ ഇല്ല. ലാൽ ലാൽ ആണ്. കോമഡിയായാലും സീരിയസ് ആയാലുമൊക്കെ ഒരു പ്രത്യേക തരത്തിലാണ് പുള്ളി അഭിനയിക്കുക. ദൈവം പുള്ളിക്ക് കൊടുത്തൊരു അനുഗ്രഹമാണ്. മോഹൻലാൽ തന്നെയാണ് മലയാള സിനിമയിലെ ഒന്നും രണ്ടും.
മോഹൻലാൽ അഭിനയിക്കുകയല്ല,ബിഹേവ് ചെയ്യുകയാണ്, ദൈവം അനുഗ്രഹിച്ച നടനാണ് മോഹൻലാൽ. ആ അനുഗ്രഹം ഇപ്പോഴത്തെ നടൻമാർക്ക് കിട്ടിയോ എന്ന് എനിക്ക് അറിയില്ല. ഇല്ലെന്നാണ് എന്റെ വിശ്വാസം. ഇപ്പോഴത്തെ സിനിമയിലെ ജനറേഷന് ഇമോഷൻസ് കുറവാണ്. അവരുടെ അഭിനയം കണ്ട് ഇപ്പോൾ ഏതെങ്കിലും ക്യാമറാമാൻ കരഞ്ഞതായി എനിക്ക് അറിയില്ല.
മമോഹൻലാലിനെ സംബന്ധിച്ച് ഒരു പെണ്ണിനെ പൊക്കിയെടുക്കുകയെന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്. പ്രത്യേകിച്ച് ശോഭനയാകുമ്പോൾ. ശോഭനയാണെങ്കിൽ പൂത്ത് പന്തലിച്ച് നിൽക്കുന്ന സമയമാണല്ലോ. ആ സമയത്ത് മോഹൻലാൽ അദ്ദേഹത്തിന്റെ നടുവേദനയൊക്കെ മറന്നുകാണും. അതിപ്പോൾ ഞാനായാലും മറക്കും.
നാടോടിക്കാറ്റ് സിനിമ തുടങ്ങിയത് മുതൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും. അഞ്ചാമത്തെ ഷെഡ്യൂൾ നടക്കുന്ന സമയത്ത് തിലകൻ ചേട്ടന് ഒരു അപകടം ഉണ്ടായി. അവസാന സീൻ എടുക്കേണ്ട ദിവസമാണ് അപകടം സംഭവിക്കുന്നത് . എന്തുവന്നാലും ആ ഷോട്ട് എടുത്തേ പറ്റൂ. ഫുൾ ടീം തയ്യാറായി ഇരിക്കുകയായിരുന്നു. തിലകൻ ചേട്ടൻ ഇല്ലാതെയാണെങ്കിൽ എടുക്കാനും പറ്റില്ല. എന്ത് ചെയ്യുമെന്ന് സത്യൻ ചോദിച്ചു, ഭാഗ്യത്തിന് നമ്മുടെ ക്യാമറാമാന്റെ ശരീരവും തിലകൻ ചേട്ടന്റെ ശരീരവും ഒരുപോലെയാണ്. അങ്ങനെ അയാളെ വെച്ച് ആണ് അവസാന സീൻ എടുത്ത്. ആദ്യം തന്നെ അടികൊണ്ട് തിലകൻ ചേട്ടന്റെ കഥാപാത്രത്തിന്റെ തലയിൽ ഡ്രം വീഴുന്ന സീനാണ്. അതിന് ശേഷം ഡ്രം തലയിലിട്ടാണ് പുള്ളി അഭിനയിക്കുക.അതുകൊണ്ട് രക്ഷപ്പെട്ടു. ക്യാമറാമാനാണ് അത് ചെയ്തത്', അദ്ദേഹം പറഞ്ഞു.
സന്ദേശം സിനിമയിലെ അനുഭവത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. 'സിനിമയ്ക്കെതിരെ രാഷ്ട്രീയക്കാർ രംഗത്തെത്തിയിരുന്നു. തല്ലുമെന്നൊക്കെ പറഞ്ഞു. മനുഷ്യരെ വടിയാക്കുന്ന പരിപാടി എന്നൊക്കെ പറഞ്ഞു. അവരുടെ ജീവിത്തതെ തൊട്ട് കളിച്ച പടമാണല്ലോ. രണ്ട് പാർട്ടിക്കാരും മോശമല്ലല്ലോ. പിന്നെ എല്ലാവരേയും കളിയാക്കുന്നുണ്ട്. സിനിമയിലെ എല്ലാവരുടേയും പെർഫോമൻസ് ഗംഭീരമായിരുന്നു. യശ്വന്ത് സഹായിയായി അഭിനയിച്ച ഇന്നസെന്റൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്', വിപിൻ മോഹൻ പറഞ്ഞു.
വിപിൻ സംവിധാനം ചെയ്ത ഏക പടമായിരുന്നു പട്ടണത്തിൽ സുന്ദരൻ. ആ സിനിമ കഴിഞ്ഞ് തന്നെ ആരും ഡയറക്ട് ചെയ്യാനോ ഛായാഗ്രഹണം ചെയ്യാനോ വിളിച്ചില്ലെന്നും വിപിൻ പറഞ്ഞു. . 'എന്റെ സുഹൃത്തായ സിന്ധുരാജ് ആണ് ഈ സിനിമയുടെ കഥ പറയുന്നത്. ഇത് ഞാൻ ചെയ്താൽ ശരിയാവില്ല, സത്യൻ അന്തിക്കാട് ചെയ്യുന്നതാകും നല്ലതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ സത്യനെ കാണാൻ പോയി, കഥ പറഞ്ഞു. എന്നാൽ ഞാൻ ഇത് ചെയ്യുന്നതിനേക്കാൾ നല്ലത് മറ്റൊരു പുതിയ ആൾ ചെയ്യുന്നതാകുമെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയിലെ നായകൻ ദിലീപായിരുന്നു. പല പേരുകളും പറഞ്ഞെങ്കിലും അവരൊന്നും ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞു, എന്നാൽ ചേട്ടൻ തന്നെ ചെയ്യൂവെന്ന് ദിലീപാണ് പറഞ്ഞത്. ഞാൻ അതിന് തയ്യാറായിരുന്നില്ല, കാരണം ഞാൻ പഴുത്തില്ലായിരുന്നല്ലോ, ഞെക്കി പിഴിഞ്ഞ് ചെയ്തതായിരുന്നു. ആ സിനിമയ്ക്ക് ശേഷം മറ്റൊരു സിനിമ ഡയറക്ട് ചെയ്യാൻ എനിക്ക് സാധിച്ചില്ല. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ആരും എന്നെ വിളിച്ചില്ല. ഞാൻ സിനിമാറ്റോഗ്രാഫി ചെയ്തിട്ട് വർഷങ്ങളായി. ഞാൻ ഔട്ട് ഓഫ് ഡേറ്റായോ എന്ന് അറിയില്ല. ആരും എന്നെ വിളിക്കാറില്ല. അന്ന് ദിലീപ് പറഞ്ഞത് പോലെ ചേട്ടൻ സിനിമയെടുക്കൂവെന്ന് ഒരാൾ പറയുന്നില്ല. എന്റെ കൈയ്യിൽ നിരവധി സ്ക്രിപ്റ്റുണ്ട്, കഥകളുണ്ട്, പക്ഷെ പ്രൊഡ്യൂസർമാരും നടനുമില്ല', വിപിൻ മോഹൻ പറഞ്ഞു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ












Click it and Unblock the Notifications