Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാംതമ്പുരാന്‍ ഹിറ്റായപ്പോള്‍ മമ്മൂട്ടിയെ ഒഴിവാക്കി; വീണ്ടും മോഹന്‍ലാലിന്റെ ഹിറ്റ്: നിർമ്മാതാവ് പറയുന്നു

മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് വല്യേട്ടന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത 'വല്യേട്ടന്‍' ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു. ചിത്രം 4K ഫോർമാറ്റിൽ വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്ന് നിർമാതാവായ ബൈജു അമ്പലക്കുളങ്ങര അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വല്യേട്ടനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുകയാണ് ബൈജു അമ്പലക്കര.

കിലുക്കാംപെട്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒരുപാട് കഴിഞ്ഞാണ് വല്യേട്ടന്‍ നിർമ്മിക്കുന്നത്. ഇതിനിടയിലാണ് അച്ഛന്‍ മരിക്കുന്നതും കുടുംബ ബിസിനസ് ചേട്ടനുമായി ചേർന്ന് നോക്കി നടത്തുന്നതും. ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് ഒരു സിനിമ കൂടി എടുക്കണമെന്ന് തോന്നിയത്. രഞ്ജി പണിക്കർ, രഞ്ജിത്, സായികുമാർ എന്നിവരോടൊക്കെ ഈ സമയത്ത് നല്ല ബന്ധമുണ്ടായിരുന്നുവെന്നും മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറയുന്നു.

 mohanlal-mammooty-

ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടില്‍ ഈ സമയത്ത് ഒരുപാട് ഹിറ്റ് സിനിമകള്‍ വന്നിരുന്നു. പിന്നീട് രഞ്ജി പണിക്കർ ജോഷിയുടെ അടുത്തേക്ക് പോയി. അപ്പോഴാണ് ഷാജിയുടെ അടുത്തേക്ക് രഞ്ജിത്ത് വരുന്നത്. ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രമാണ് ആറാം തമ്പുരാന്‍. മേനക സുരേഷായിരുന്നു നിർമ്മാതാവ്.

ആ സമയത്ത് തന്നെയാണ് അടുത്ത പടം ചെയ്യാനുള്ള ആലോചന എനിക്കും ഉണ്ടാവുന്നത്. ഷാജി കൈലാസുമായി വളരെ അടുത്ത ബന്ധമാണ്. കലയോടുള്ള താല്‍പര്യത്തിന്റെ പുറത്താണ് സിനിമ എടുക്കുന്നത്. ചേട്ടനുമായി ചേർന്നാണ് നിർമ്മാണം. ഷാജി സമ്മതിച്ചു, രഞ്ജിത്തായിരുന്നു തിരക്കഥ എഴുതാന്‍ തീരുമാനിച്ചത്. ഇതിനോടകം തന്നെ മമ്മൂട്ടിയുമായും പരിചയപ്പെട്ടിരുന്നുവെന്നും നിർമ്മാതാവ് പറയുന്നു.

മമ്മൂക്കയെ നായകനാക്കിക്കൊണ്ടുള്ള സിനിമയ്ക്ക് രഞ്ജിത്തിനും ഷാജിക്കും അഡ്വാന്‍സ് കൊടുത്തു. മമ്മുട്ടിക്ക് ചെന്നൈയില്‍ നേരിട്ട് പോയാണ് അഞ്ച് ലക്ഷം അഡ്വാന്‍സ് നല്‍കുന്നത്. പിന്നീട് കഥയെന്തായി എന്ന് ചോദിക്കുമ്പോള്‍ ആകുന്നു.. ആകുന്നു എന്ന് പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. അങ്ങനെയാണ് എനിക്ക് എന്തോ സംശയം തോന്നുന്നത്.

പിന്നീടാണ് ഞാന്‍ ഒരു രഹസ്യ വിവരം അറിയുന്നത്. ആറാം തമ്പുരാന് ശേഷം അടുത്തൊരു സിനിമ അതേ കുട്ടുകെട്ടില്‍ വീണ്ടും ചെയ്യാന്‍ പോകുകയാണ്. ആറാം തമ്പുരാന്‍ വലിയ ഹിറ്റായി നില്‍കുന്ന സമയത്ത് മറ്റൊരു സിനിമ കൂടി മോഹന്‍ലാലിനെ വെച്ച് ചെയ്യുകയാണ്. അതിന് വേണ്ടി എന്റെ മമ്മൂട്ടി സിനിമ മാറ്റിവെച്ചു. അങ്ങനെ ഉണ്ടാകില്ലെന്ന് ഞാന്‍ വിചാരിച്ചെങ്കിലും പിന്നീട് ഷാജി വിളിച്ച് കാര്യം പറഞ്ഞുവെന്നും ബൈജു വ്യക്തമാക്കുന്നു.

നരസിംഹമാണ് അവർ അടുത്തതായി ചെയ്യാന്‍ പോകുന്നത്. എന്റെ വിഷമം ഞാന്‍ ഷാജിയെ അറിയിച്ചെങ്കിലും ഉടക്കിയില്ല. ആ പടവും ഹിറ്റായതിന് ശേഷമാണ് വല്യേട്ടനിലേക്ക് ഉഷാറായി കടക്കുന്നത്. പക്ഷെ കഥ എത്ര എഴുതിയിട്ടും രഞ്ജിത്തിന് ഒന്നും തൃപ്തിയാകുന്നില്ല. നരസിംഹവും ആറാംതമ്പുരാനും വലിയ ഹിറ്റാണ്. പോരാത്തതിന് അടുത്തത്ത് മമ്മൂട്ടി പടവും . അതിന്റെ ടെന്‍ഷനാണ്.

അങ്ങനെയാണ് എന്റെ കുടുംബത്തിന്റെ കഥ ഷാജി രഞ്ജിത്തിനോട് പറയുന്നത്. ജയകുമാർ എന്ന് പറയുന്ന ഒരു വല്യേട്ടനുണ്ട്. ബിസിനസുകാരനാണെങ്കിലും കോളേജിലൊക്കെ പഠിക്കുന്ന സമയത്ത് എസ് എഫ് ഐ എന്നും പറഞ്ഞുകൊണ്ട് മുണ്ടും മടക്കി കുത്തി എന്തിനും തയ്യാറാവുന്ന സ്വഭാവമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കഥാപാത്രം വെച്ചുകൊണ്ടാണ് വല്യേട്ടന്‍ എന്ന കഥയുണ്ടാകുന്നത്. ത്രെഡ്ഡ് മാത്രമാണ് അത്, സിനിമ വേറെയാണെന്നും ബൈജു അമ്പലക്കുളങ്ങര കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+