National Film Awards 2024: ആട്ടം മികച്ച സിനിമ, റിഷഭ് ഷെട്ടി നടന്‍, നിത്യയും മാന്‍സിയും നടിമാര്‍
ന്യൂഡല്‍ഹി: 70-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാള ചിത്രം ആട്ടം മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. കാന്താരയിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിമാരായി നിത്യ മേനോനും മാന്‍സി പാരേഖും തിരഞ്ഞെടുക്കപ്പെട്ടു. സൗദി വെള്ളക്കയാണ് മികച്ച മലയാളം ചിത്രം. മികച്ച തമിഴ് ചിത്രത്തിനുളള പുരസ്‌ക്കാരം പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1ന് ലഭിച്ചു.
നോണ്‍ഫീച്ചര്‍ കാറ്റഗറിയില്‍ മികച്ച തിരക്കഥ മോണോ നോ അവെയ്ര് എന്ന സിനിമക്ക് ലഭിച്ചു. മികച്ച സിനിമാ ഗ്രന്ഥത്തിനുളള പുരസ്‌ക്കാരം മലയാളിയായ കിഷോര്‍ കുമാറിനാണ്. മഴവില്‍ കണ്ണിലൂടെ മലയാളം സിനിമ എന്ന ഗ്രന്ഥത്തിനാണ് പുരസ്‌ക്കാരം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും കിഷോര്‍ കുമാറിന് ഈ ഗ്രന്ഥത്തിന് അവാര്‍ഡ് ലഭിച്ചിരുന്നു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായികയായി മലയാളിയായ മറിയം ചാണ്ടിയെ തിരഞ്ഞെടുത്തു.

മനോജ് ബാജ്പേയിക്കും സഞ്ജയ് സലിം ചൗധരിക്കും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. കെജിഎഫ് ചാപ്റ്റര്‍ 2 ആണ് മികച്ച കന്നട ചിത്രം. മികച്ച ഹിന്ദി ചിത്രം ഗുല്‍മോഹര്‍ ആണ്. മികച്ച സംഗീത സംവിധായകന്‍ പ്രീതം (ബ്രഹ്‌മാസ്ത്ര). മികച്ച സംവിധായകനായി സൂരജ് ആര്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രിയ ചിത്രം കാന്താരയാണ്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ഫോജയിലൂടെ പ്രമോദ് കുമാര്‍ നേടി.
ആട്ടത്തിലൂടെ ആനന്ദ് ഏകര്‍ഷി മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടി. കാര്‍ത്തികേയ 2 ആണ് തെലുങ്ക് ചിത്രം. പൊന്നിയിന്‍ സെല്‍വന്‍ ആണ് മികച്ച തമിഴ് ചിത്രം. സംഘട്ടനസംവിധാനത്തിന് അന്‍ബറിവ് (കെ.ജി.എഫ് 2), നൃത്തസംവിധാനത്തിന് ജാനി, സതീഷ് (തിരുച്ചിത്രാമ്പലം), ഗാനരചനയ്ക്ക് നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ), പശ്ചാത്തല സംഗീതത്തിന് എആര്‍ റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1), വസ്ത്രാലങ്കാരത്തിന് നിഖില്‍ ജോഷി എന്നിവരാണ് പുരസ്‌കാരം നേടിയത്.
എഡിറ്റിംഗില്‍ ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദിനും പുരസ്‌കാരം ലഭിച്ചു. മികച്ച ഗായിക - ബോംബെ ജയശ്രീയും (സൗദി വെള്ളക്ക) ഗായകന്‍ - അരിജിത് സിംഗുമാണ് (ബ്രഹ്‌മാസ്ത്ര). മാളികപ്പുറത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ശ്രീപഥിന് ലഭിച്ചു. പൊന്നിയിന്‍ സെല്‍വന്‍ 1 ലൂടെ ആനന്ദ് കൃഷ്ണമൂര്‍ത്തി സൗണ്ട് ഡിസൈനിംഗിനും രവി വര്‍മനും ക്യാമറയ്ക്കുമുള്ള പുരസ്‌കാരം ലഭിച്ചു.
നീന ഗുപ്തയാണ് സഹനടി (ഊഞ്ചായി). പവന്‍ രാജ് മല്‍ഹോത്ര (ഫൗജ) സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ഗുല്‍മോഹറിലെ അഭിനയത്തിന് നടന്‍ മനോജ് ബാജ്‌പേയിക്കും കാഥികനിലെ സംഗീതത്തിന് സഞ്ജയ് സലില്‍ ചൗധരിക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. 2022 ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളായിരുന്നു. അവസാന റൗണ്ടിലുണ്ടായിരുന്നത്.












Click it and Unblock the Notifications