Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യം ആവര്‍ത്തിക്കുന്നു. നേര് സര്‍പ്രൈസ് സൂപ്പര്‍ ഹിറ്റിലേക്ക്; ആദ്യ ശനിയാഴ്ച്ച നേടിയത് ഇത്ര

മലയാളത്തെ ബോക്‌സോഫീസ് കിംഗ് ആരാണെന്ന ചോദ്യത്തിന് വീണ്ടും ഉത്തരം നല്‍കി മോഹന്‍ലാല്‍. പുതിയ ചിത്രമായ നേര് വിചാരിച്ചതിലും വലിയ ഹിറ്റിലേക്ക് നീങ്ങുകയാണ്. സലാര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതിനിടെയാണ് നേര് മുന്നേറുന്നത്. സലാര്‍ ആദ്യ ദിനത്തില്‍ തന്നെ അഞ്ചര കോടിയിലേറെ രൂപ കളക്ട് ചെയ്തിരുന്നു. രണ്ടാം ദിനത്തിലും സലാര്‍ മികച്ച കളക്ഷന്‍ നേടുന്നുണ്ട്.

എന്നാല്‍ താരതമ്യേന ചെറിയ ചിത്രമായ നേര് സലാറിനോട് പിടിച്ച് നിന്നിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് കേരളത്തില്‍ നിന്ന് നേര് മൂന്നാം ദിനത്തില്‍ നേടിയിരിക്കുന്നത്. 2013ല്‍ ദൃശ്യത്തിലൂടെ മലയാള സിനിമയില്‍ റെക്കോര്‍ഡിട്ട മോഹന്‍ലാല്‍ വീണ്ടും അത് ആവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

neru-mohanlal-movie

ആദ്യ ദിനത്തില്‍ 2.8 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇത് ഹൈപ്പ് ഒന്നുമില്ലാതെ വന്ന ചിത്രത്തിന് ലഭിച്ച മികച്ച കളക്ഷന്‍ തന്നെയായിരുന്നു. രണ്ടാം ദിനത്തില്‍ സലാര്‍ വന്നതോടെ കളക്ഷനില്‍ ഇടിവ് നേരിട്ടിരുന്നു. 2.1 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. എന്നാല്‍ ശനിയാഴ്ച്ച ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. 3 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയത്.

ഇതുവരെ 7.9 കോടിയാണ് നേര് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. ശനിയാഴ്ച്ച കളക്ഷന്‍ ഉയര്‍ന്നതോടെ ഞായറാഴ്ച്ച അതിലും ഉയരാനുള്ള സാധ്യതയും കൈവന്നിരിക്കുകയാണ്. 66.77 ശതമാനമാണ് ശനിയാഴ്ച്ച ഉണ്ടായിരുന്ന ഒക്കുപ്പെന്‍സി. ആദ്യ ദിനം കര്‍ണാടകയില്‍ നിന്ന് പന്ത്രണ്ട് ലക്ഷവും, രണ്ടാം ദിനം പതിമൂന്ന് ലക്ഷവും, മൂന്നാം ദിനം പതിനെട്ട് ലക്ഷവുമാണ് കളക്ട് ചെയ്തതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊത്തം 43 ലക്ഷം രൂപയാണ് മൂന്ന് ദിവസം കൊണ്ട് കര്‍ണാടകയില്‍ നിന്ന് മാത്രം നേര് നേടിയത്. അതേസമയം സലാര്‍ റിലീസ് ചെയ്തതിനാല്‍ ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളില്‍ കളക്ഷന്‍ കുറവാണ്. ഇതുവരെ ആറ് ലക്ഷം മാത്രമാണ് ചിത്രം നേടിയിരിക്കുന്നത്. തമിഴ്‌നാട്ടിലും കളക്ഷന്‍ കുറവാണ്. മുപ്പത് ലക്ഷമാണ് ഇതുവരെ നേടിയത്. കേരളത്തില്‍ ഇതുവരെ 8.3 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

മൊത്തം 9.3 കോടി ഇന്ത്യയില്‍ നിന്ന് നേടിയിട്ടുണ്ട്. ആഗോള തലത്തിലെ കളക്ഷന്‍ ചേര്‍ന്നാല്‍ പത്ത് കോടിയിലും അധികം ചിത്രം നേടിയിട്ടുണ്ട്. വേള്‍ഡ് വൈഡ് കളക്ഷന്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.അതേസമയം വൈകീട്ടത്തെയും രാത്രിയിലെയും ഷോകള്‍ക്കാണ് വലിയ ഒക്കുപ്പെന്‍സി ഉള്ളത്. 48.03 ആണ് മോണിംഗ് ഷോകളുടെ ഒക്കുപ്പെന്‍സി. വൈകീട്ടത്തെ ഷോകള്‍ക്ക് 76.45 ശതമാനവും, രാത്രി ഷോകള്‍ക്ക് 74.65 ശതമാനവുമാണ് ഒക്കുപ്പെന്‍സി.

ഒക്കുപ്പെന്‍സിയില്‍ മുന്നിലുള്ളത് കോട്ടയവും, കൊല്ലവുമാണ്. 89.25, 77.25 ശതമാനം എന്നിങ്ങനെയാണ് ഈ രണ്ടിടത്തെയും ഒക്കുപ്പെന്‍സി. കേരളത്തിലെ നഗരങ്ങളില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതലുള്ളത്. കൊച്ചിയില്‍ 73.25 ശതമാനമാണ് ഒക്കുപ്പെന്‍സി. കോഴിക്കോട് ഇത് 69 ശതമാനമാണ്. അതേസമയം തിരുവനന്തപുരത്ത് 61.25 ശതമാനമാണ് ഒക്കുപ്പെന്‍സി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+