ആരും കേള്‍ക്കാനില്ലാത്ത അവസ്ഥ; മല്ലു ട്രാവലറിന് രോഗമല്ല; ഫോളോവേഴ്‌സിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍
സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ട്രാവല്‍ വ്‌ളോഗറാണ് മല്ലു ട്രാവലര്‍. കോവിഡ് കാലമാണ് മല്ലു ട്രാവലറിന് റീച്ച് കൂടാന്‍ സഹായിച്ചത്. യൂട്യൂബില്‍ ഏകദേശം 27 ലക്ഷത്തോളം ആളുകളാണ് മല്ലു ട്രാവലറിനെ പിന്തുടരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള ട്രാവല്‍ വ്‌ളോഗര്‍ കൂടിയാണ് ഇദ്ദേഹം. ഷാക്കിര്‍ സുബ്ഹാന്‍ എന്നാണ് യഥാര്‍ത്ഥ പേര്.
ഏന്നാല്‍ ഫോളോവേഴ്‌സിനെ ആശങ്കയില്‍ ആയിട്ട് കഴിഞ്ഞ ദിവസം മല്ലു ട്രാവലര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. 'ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് തല്‍ക്കാലം മാറിനില്‍ക്കുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയുണ്ടാകണം. താന്‍ ഇല്ല എന്നതുകൊണ്ട് 'വെയ്കോ പെര്‍ഫ്യൂംസി'നെ സപ്പോര്‍ട്ട് ചെയ്യാതിരിക്കരുത്. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബം ജീവിക്കുന്നത് അതുവഴി മാത്രമായിരിക്കും. തിരിച്ചുവന്നാല്‍ കാണാം....' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിച്ചത്.
ഈ കുറിപ്പ് വലിയ ആശയക്കുഴപ്പങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരുന്നു. മല്ലു ട്രാവലറിന് ഗുരുതര രോഗമാണെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് തന്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ മറുപടി നല്‍കുകയാണ് ഇദ്ദേഹം.

അന്ന് ആ കുറിപ്പെഴുതാനിടയായ സാഹചര്യമാണ് പുതിയ വീഡിയോയില്‍ ഷാക്കിര്‍ വീഡിയോയില്‍ പറയുന്നത്. ഒരു ഘടത്തില്‍ എല്ലാം മടുത്ത് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതായി ഷാക്കിര്‍ സുബ്ഹാന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ജീവിതത്തിന്റെ പ്രധാനപ്പെട്ട പല ഘട്ടങ്ങളിലും താന്‍ ഒറ്റയ്ക്കായിരുന്നു. തനിച്ചുള്ള ജീവിതത്തില്‍ മറ്റൊരാളോട് സംസാരിക്കാനുള്ള ഒരേയൊരു കൂട്ട് കാമറയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി താനേറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഫോളോവേഴ്സിനോടാണ്.
നിരന്തരമായ വ്ളോഗിങ്ങിലൂടെ വീണ്ടും ഏകാന്തതയിലേക്ക് വീണു. അകം വല്ലാതെ ശൂന്യമായി. പലതും സംസാരിക്കാനുണ്ടെങ്കിലും കേള്‍ക്കാന്‍ ആളില്ലാത്ത അവസ്ഥ. പതിയെ മാനസികമായി തളര്‍ന്നു. തളര്‍ച്ചയും തകര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ പരമാവധി പിടിച്ചു നിന്നു. അങ്ങനെയാണ് ഒരു ബ്രേക്കെടുത്താലോ എന്ന ചിന്ത മനസ്സിലേക്ക് വരുന്നത്. ശാരീരികാസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത് അങ്ങനെയാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ മല്ലു ട്രാവലര്‍ പറയുന്നു.
ആ സമയങ്ങളെയും അതിജീവിക്കുന്നത് യാത്രകളിലൂടെയാണ്. സൗത്ത് ഏഷ്യയിലെ പല രാജ്യങ്ങളിലൂടെയും കറങ്ങിനടന്നു. മാനസികമായി പ്രയാസങ്ങളുണ്ടായതിനാല്‍ അത്ര സുഖകരമായിരുന്നില്ല ആ നാളുകളിലെ യാത്രകളൊന്നും. തിരികെ വീണ്ടും ഏകാന്ത ജീവിതത്തിലേക്ക്. ജീവിതത്തിലെ പല സംഭവങ്ങളും പങ്കുവെക്കാന്‍ കൂട്ടിനൊരാളില്ലാത്തതാണ് തന്റെ പ്രധാന പ്രശ്നമെന്നും ഷാക്കിര്‍ പറയുന്നു. മാനസികാരോഗ്യ വിദഗ്ദനെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കാര്യങ്ങള്‍ പിന്നെയും കൈവിട്ട് പോകുമെന്ന ഘട്ടമെത്തിയപ്പോള്‍ എല്ലാം മടുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
ആത്മഹത്യാ ശ്രമത്തിനും പത്ത് ദിവസത്തെ സോഷ്യല്‍ മീഡിയാ വനവാസത്തിനുമൊടുവില്‍ ഇന്നാണ് ഫോണ്‍ കയ്യിലെടുക്കുന്നത്. തിരിച്ചുവരവിന്റെ പാതയില്‍ പലപ്പോഴും തനിക്ക് തുണയായത് രണ്ട് ജെന്‍സി പിള്ളേരാണെന്നും മല്ലു കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ പണം കൊടുത്താല്‍ എന്തും നേടാമെന്നത് വെറും മിഥ്യാധാരണയാണെന്നും സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായ സൗഹൃദം നിലനിര്‍ത്തുകയെന്നതാണ് ജീവിതം പകര്‍ന്നുനല്‍കിയ പാഠമെന്ന് ഷാക്കിര്‍ അഭിപ്രായപ്പെടുന്നു. ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഒരു തെറ്റുപറ്റി. തനിക്കാരുമില്ലായെന്നാണ് കരുതിയത്, എന്നാല്‍ തന്നെ ഒരുപാടാളുകള്‍ തിരക്കിയെന്നെറിഞ്ഞപ്പോള്‍ സന്തോഷമായെന്നും ഇനിയും ഇവിടെത്തന്നെ കാണുമെന്നും അയാള്‍ വീഡിയോയില്‍ പറഞ്ഞു.












Click it and Unblock the Notifications