Get Updates
Get notified of breaking news, exclusive insights, and must-see stories!

വിറ്റത് 1.5 ലക്ഷം ടിക്കറ്റുകള്‍, അഡ്വാന്‍സില്‍ പറപ്പിച്ച് സലാര്‍; പ്രഭാസിന്റെ പ്രതിഫലം ഇത്ര?

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമാണ് പ്രഭാസ്. ബാഹുബലിക്ക് ശേഷം പ്രഭാസിന് അത്ര നല്ല കാലമല്ല. സാഹോ മുതല്‍ ആദിപുരുഷ് വരെയുള്ള ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടിയിട്ടില്ല. എന്നാല്‍ സലാറിലൂടെ പ്രഭാസ് തിരിച്ചുവരുമെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തെളിയിക്കുന്നത് വലിയ റെക്കോര്‍ഡാണ് കാത്തിരിക്കുന്നതെന്നാണ്.

യുഎസ്സില്‍ റിലീസിന് ഒരു മാസം ബാക്കി നില്‍ക്കെ വമ്പന്‍ റെക്കോര്‍ഡാണ് തേടി വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഒന്നര ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. റിലീസിന് ഇനി കൃത്യമായി പറഞ്ഞാല്‍ 36 ദിവസം ബാക്കിയുണ്ട്. അതിന് മുമ്പാണ് ഈ നേട്ടമുണ്ടായിരിക്കുന്നത്. പ്രഭാസ് കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ആദിപുരുഷില്‍ പോലും പ്രഭാസിന്റെ താരമികവ് ബംപര്‍ അഡ്വാന്‍സാണ് ചിത്രത്തിന് സമ്മാനിച്ചത്. അതും നെഗറ്റീവ് റിവ്യൂ വന്നിട്ടും മികച്ച തുടക്കം ലഭിച്ചിരുന്നു.

prabhas-salaar

എന്നാല്‍ അതിനെയെല്ലാം മറികടക്കുന്ന അഡ്വാന്‍സാണ് സലാറിന് ലഭിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാനുമായി അഡ്വാന്‍സിന്റെ കാര്യത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. ബോക്‌സോഫീസ് ട്രാക്കറായ നിഷിത് ഷാ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇതിനോടകം 1.55 ലക്ഷം ടിക്കറ്റുകളാണ് യുഎസ്സില്‍ വിറ്റുപോയത്. ഇത് ഓഗസ്റ്റ് 23 വരെയുള്ള കണക്കുകളാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം ഷാരൂഖ് ഖാന്റെ ജവാനും ഒന്നര ലക്ഷം ടിക്കറ്റിന് മുകളില്‍ വിറ്റുപോയിട്ടുണ്ട്. 12 കോടി രൂപയുടെ ടിക്കറ്റുകളാണ് വിദേശത്ത് നിന്ന് ഇതുവരെ വിറ്റുപോയത്. 367 സ്‌ക്രീനുകളിലായി 1600 ഷോകളാണ് യഎസ്സില്‍ ഉണ്ടാവുക. ചിത്രത്തിന്റെ വാരാന്ത്യ ഓപ്പണിംഗ് നൂറ് കോടി മുകളിലുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ബോളിവുഡില്‍ നൂറ് കോടി രൂപ ആദ്യ ദിനം ലഭിച്ചാല്‍ അത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ സൂപ്പര്‍ താരമായും ഷാരൂഖ് ഖാന്‍ മാറും.

താരത്തിന്റെ തന്നെ പഠാന്‍ 543 കോടിയാണ് കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ലോകത്താകമാനം ആയിരം കോടിക്ക് മുകളില്‍ ചിത്ര നേടിയിരുന്നു. ഡല്ലാസിലാണ് ഏറ്റവും വേഗത്തില്‍ സലാറിന്റെ ടിക്കറ്റുകള്‍ വിറ്റുപോവുന്നത്. 200 കോടിയില്‍ അധികം ബജറ്റാണ് ചിത്രത്തിനുള്ളത്. നേരത്തെ കണ്ടിരുന്ന ബജറ്റിനേക്കാള്‍ 40 കോടി രൂപയാണ് വര്‍ധിച്ചത്. പ്രഭാസിന് ഈ ചിത്രത്തിലൂടെ 100 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.

ലാഭത്തിന്റെ 10 ശതമാനവും അദ്ദേഹത്തിന് ലഭിക്കും. ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്പന്‍ കരാറാണിത്. അതേസമയം ചിത്രത്തിലെ നായികയായ ശ്രുതി ഹാസ്സന് ലഭിക്കുന്നത് എട്ട് കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൃഥ്വിരാജിന് നാല് കോടിയും പ്രതിഫലമായി ലഭിക്കും. വരദരാജ മാന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+