ട്രാഫിക്കില്‍ ആ വേഷം ചെയ്യേണ്ടിയിരുന്നത് പൃഥിരാജ്: പക്ഷെ സംഭവിച്ചത്, ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നു
മലയാള സിനിമയുടെ ഗതിമാറ്റത്തിന് തുടക്കം കുറിച്ച ചിത്രങ്ങളില്‍ ഒന്നാണ് ട്രാഫിക്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ആദ്യ ചിത്രത്തിന്റെ പരാജയത്തിന് ആറ് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ട്രാഫിക് വന്‍ വിജയമായതോടെ സംവിധായകന് രാജേഷ് പിള്ളയെ തേടി ഏറെ പ്രശംസകളും അഭിനന്ദനങ്ങളും എത്തി. മിലി, വേട്ട തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്ത രാജേഷ് പിള്ള ട്രാഫിക്കിന്റെ ഹിന്ദി റീമേക്കും അണിയിച്ചൊരുക്കിയിരുന്നു. എന്നാല്‍ 2016 ല്‍ രാജേഷ് പിള്ള മരണപ്പെട്ടതോടെ ട്രാഫിക്കിന്റെ ഹിന്ദി റീമേക്ക് പുറത്തിറങ്ങിയില്ല.
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിന് സ്റ്റീഫന്‍ നിർമ്മിച്ച ആദ്യ ചിത്രവമാണ് ട്രാഫിക്. നിർമ്മിച്ച ചലച്ചിത്രമാണിത്. ശ്രീനിവാസൻ, റഹ്മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ തുടങ്ങിയവരായിരുന്നു ട്രാഫിക്കിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു വേഷം ചെയ്യേണ്ടിയിരുന്നത് പൃഥിരാജ് ആയിരുന്നുവെന്നാണ് ലിസ്റ്റിന് സ്റ്റീഫന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.

പൃഥ്വിരാജ് നായകനായ ഒരുപിടി ചിത്രങ്ങള്‍ നിർമ്മിച്ച വ്യക്തിയാണ് ലിസ്റ്റിന് സ്റ്റീഫന്‍. തന്നെ സംബന്ധിച്ച് പൃഥിരാജിന് എന്നെ വലിയ വിശ്വാസമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നുവെച്ച് ഞങ്ങള്‍ തമ്മില്‍ ദിവസവും കോണ്ടാക്ട് ചെയ്യാറൊന്നുമില്ല. പക്ഷെ എന്തും പറയാനുള്ള സ്വാതന്ത്രം ഞങ്ങള്ക്കിടയിലുണെന്നും ലിസ്റ്റിന് പറുന്നു. ക്യൂ സ്റ്റൂഡിയോയില്‍ മനീഷ് നാരായണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനം എന്ന ചിത്രത്തിലൂടെയാണ് ഞങ്ങള്‍ തമ്മില്‍ ആദ്യമായി ഒന്നിക്കുന്നത്. അത് ഒരു വലിയ പരാജയമായിരുന്നു. ട്രാഫിക് ചെയ്യുമ്പോള്‍ റഹ്മാന് ചെയ്യേണ്ട റോളിനായി പൃഥ്വിരാജിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. വിമാനം എന്ന ചിത്രത്തിലൂടെ ഞാനും പൃഥ്വിരാജും തമ്മില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഉണ്ടായി.
ആ ചിത്രത്തിന്റെ പേയ്മെന്റിന്റെ ബാക്കി റിലീസ് കഴിഞ്ഞിട്ടാണ് കൊടുത്താണ്. ഞാന്‍ ഇത് ഇട്ടിട്ട് ഓടാന്‍ പോകുന്നില്ലെന്നും, പൈസ തരാനുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ കുടെ അടുത്ത പടം ചെയ്യാനുള്ളതാണെന്നും പറഞ്ഞു. വിമാനം പരാജയപ്പെട്ടെങ്കിലും പുള്ളിയുടെ മൊത്തം പൈസയും കൊടുത്തിരുന്നു. പക്ഷെ വിമാനത്തിന്റെ നഷ്ടം നികത്താന്‍ മറ്റൊരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. അതിന് അദ്ദേഹവും തയ്യാറായിരുന്നു.
സിനിമ നടക്കാതെ വന്നപ്പോഴാണ് പേട്ട, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍ ഒരുമിച്ച് എടുക്കുന്നത്. അങ്ങനെയിരിക്കെയാണ് ബ്രദേഴ്സ് ഡെ എന്ന ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറയുന്നത്. ആ ചിത്രം ഞങ്ങള്‍ ചെയ്തു. ആ സിനിമ ഒരു മഹത്തരമായ സിനിമയാണെന്ന് പറയുന്നില്ലെങ്കിലും വിമാനത്തിലൂടെ പോയ പൈസയുടെ ഒരു 70 ശതമാനം അതിലൂടെ തിരിച്ച് പിടിക്കാനായി.
ഡ്രൈവിങ് ലൈസന്‍സ് പൃഥ്വിരാജ് നിർമ്മിക്കാനിരുന്നതായിരുന്നു. പക്ഷെ പിന്നീട് അത് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് ചെയ്തു. അതിലൂടെ വലിയൊരു ലാഭം ഞങ്ങള്‍ക്ക് ഇരുവർക്കും ലഭിച്ചു. പിന്നീട് ജനഗണമന എന്ന ഒരു കഥ വന്നപ്പോള്‍ ഞാനാണ് പൃഥ്വിരാജിനെ വിളിക്കുന്നത്. അതുപോലെ കടുവ പുള്ളിയുടെ അടുത്ത് വന്ന കഥയാണ്. ചിലരൊക്കെ ഇപ്പോള്‍ ചോദിക്കുന്നു പൃഥിരാജുമായി സിനിമയൊന്നും കാണുന്നില്ലല്ലോ, തെറ്റിപ്പിരിഞ്ഞോയെന്ന്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications