രേണു സുധി കുന്തളിച്ച്, അഴിഞ്ഞാടി നടക്കുകയാണത്രേ: അക്കൗണ്ടില്‍ ആകെയുള്ളത് 940 രൂപ; രേണു
കുടുംബത്തിലേയും കുഞ്ഞുങ്ങളുടേയും കാര്യങ്ങള്‍ നടന്നുപോകാന്‍ വേണ്ടിയാണ് താന്‍ റീല്‍ ചെയ്യുന്നതും അഭിനയിക്കുന്നതുമെന്ന് രേണു സുധി. അതില്‍ നിന്ന് കിട്ടുന്ന പണം കൊണ്ട് സ്വന്തമായി എന്തെങ്കിലും വാങ്ങുന്നതിനേക്കാള്‍ പ്രാധ്യനം കൊടുക്കുന്നത് മക്കളുടെ കാര്യത്തിനാണ്. അല്ലാതെ എനിക്കായിട്ട് എന്തെങ്കിലും ആഭരണങ്ങള്‍ വാങ്ങുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആഡംബരം കാണിക്കുകയോ ചെയ്യുന്നില്ലെന്നും രേണു സുധി പറയുന്നു.
ഒരോരുത്തർക്കും പൈസ കിട്ടുമ്പോള്‍ അവർ അവരുടേതായ കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ ഞാന്‍ എന്റേതായ ഒരു സാധനവും ഇതുവരെ വാങ്ങിച്ചിട്ടില്ല. ഇപ്പോള്‍ ഇട്ടിരിക്കുന്ന ആ വസ്ത്രം വരെ വർഷങ്ങള്‍ക്ക് മുമ്പ് എനിക്ക് എന്റെ ഒരു സുഹൃത്ത് തന്നതാണ്. അതായത് സുധിച്ചേട്ടനുള്ള സമയത്ത് തന്ന വസ്ത്രമാണ്. കൂട്ടുകാരി അവർക്ക് ചെറുതായത് കൊണ്ടായിരുന്നു എനിക്ക് തന്നത്. അന്നും ഇന്നും ദാരിദ്രം അനുഭവിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു വസ്ത്രം വാങ്ങിക്കുമ്പോള്‍ ഞാന്‍ കുഞ്ഞുങ്ങളുടെ ഒരു നേരത്തെ ആഹാരത്തെക്കുറിച്ചാണ് ചിന്തിക്കുക.

ഇവരൊക്കെ പറയുന്നത് ഞാന്‍ ഈ പൈസക്ക് കുന്തളിച്ച് നടക്കുകയാണ്, അഴിഞ്ഞാടി നടക്കുകയാണ് എന്നാണല്ലോ. എന്റെ ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുന്നതില്‍ എനിക്ക് ഒരു മടിയും ഇല്ല. ജീവനോടെ ഉണ്ടെങ്കില്‍ ഒരു പത്ത് വർഷം കൂടെ ഈ വസ്ത്രം തന്നെ ഇടും. എനിക്ക് വേറെ ഇല്ല, ആരും തരാനുമില്ല. ചില സുഹൃത്തുക്കളൊക്കെ വസ്ത്രം തരും. പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതില്‍ എനിക്കൊരു നാണക്കേടുമില്ല.
എന്റെ ഫോണ്‍ പൊട്ടിയിട്ട് വർഷങ്ങളാണ്. പുതിയൊരു ഫോണ്‍ വാങ്ങിച്ച് തരാന്‍ പോലും ആരുമില്ല. കിച്ചുവിന് എന്തായാലും വിദേശത്തുള്ള ഒരു പുള്ളിക്കാരി നല്ല ഫോണ്‍ വാങ്ങിച്ചുകൊടുത്തിരുന്നു. അതില്‍ വലിയ സന്തോഷമുണ്ട്. എനിക്ക് അതുപോലും വാങ്ങിച്ച് തരാന്‍ ആളില്ല. പിന്നെ ഈ പറയുന്നവരൊക്കെ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ലെന്നും രേണു സുധി പറയുന്നു. മെയിന്‍സ്ട്രീം മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
എല്ലാരുടേയും വിചാരം ഞാന്‍ അഴിഞ്ഞാടുന്നു, കോടികള്‍ ഉണ്ടാക്കുന്നു, സ്വത്തുക്കള്‍ ഉണ്ടാക്കുന്നു എന്നൊക്കെയാണ്. ആകെ കിട്ടുന്ന വരുമാനം ആല്‍ബത്തിലൂടെയും അഭിമുഖങ്ങളിലൂടെയും ലഭിക്കുന്ന ചെറിയ വരുമാനമാണ്. പിന്നെ വിധവ പെന്‍ഷനും ലഭിക്കുന്നുണ്ട്. അക്കൌണ്ടില്‍ ആകെയുള്ളത് 951 രൂപയോളമാണ്. എന്നിട്ടാണ് സുധിച്ചേട്ടനെ വിറ്റ് കാശുണ്ടാക്കുന്നു എന്ന് പറയുന്നത്. ഇന്നലേയും കൂടെ ഒരാള്‍ വിളിച്ച് ചോദിച്ചത് രേണു നല്ല രീതിയില്‍ പ്രതിഫലം വാങ്ങിക്കുന്നുവെന്നാണല്ലോ. ഇതൊക്കെ കേട്ട് കേട്ട് മടുത്തുവെന്നും രേണു സുധി വ്യക്തമാക്കുന്നു.
അതേസമയം, തനിക്ക് പുതിയ വിവാഹ ആലോചനകള്‍ വരുന്നുണ്ടെന്നും അഭിമുഖത്തില്‍ രേണു സുധി പറയുന്നുണ്ട്. 'നിരവധി വിവാഹാലോചനകൾ വരുന്നുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ടെത്തി, വിവാഹമോചിതനായ അദ്ദേഹം എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. എന്നാൽ, ഞാൻ ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. മറ്റൊരു ദുബായ് സ്വദേശി, എന്നെ നന്നായി നോക്കാമെന്ന് വാഗ്ദാനം ചെയ്ത് വന്നു. സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങൾ തനിക്ക് വിഷയമല്ല, പണം ധാരാളമുണ്ട്, രേണു സമ്മതിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.' രേണു സുധി പറയുന്നു.
ഇതുപോലെ നാലോ അഞ്ചോ വിവാഹാലോചനകൾ വന്നിട്ടുണ്ട്. സുധി ചേട്ടൻ എന്നെ എപ്പോഴും മകളെപ്പോലെയാണ് കണ്ടിരുന്നത്. ഞാൻ പറഞ്ഞിട്ടുണ്ട്, "ചേട്ടാ, ചിലപ്പോഴെങ്കിലും എന്നെ ഭാര്യയായി കാണൂ." അപ്പോൾ അവർ പറയും, "വാവൂട്ടാ, എനിക്കത് പറ്റില്ല, നീ എന്റെ മോളാണ്." ഈ വിഷയത്തിൽ ഞങ്ങൾ വഴക്കിടാറുണ്ടായിരുന്നു. 'വാവൂട്ടാ' എന്ന വിളിയിൽ തന്നെ ആ സ്നേഹം അടങ്ങിയിരുന്നു. മരണം വരെ അങ്ങനെയായിരുന്നുവെന്നും രേണു സുധി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications