'റിതപ്പൻ കിടക്കുന്ന മുറിയിൽ ചോരുന്നുണ്ട്, ബക്കറ്റും ചവിട്ടിയുമെല്ലാം ദാനമല്ലേടി എന്നൊക്കെ കേട്ടു'; രേണു സുധി
കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് വേണ്ടി വീട് നിർമ്മിച്ച് നൽകിയത്. വാടക വീട്ടിൽ കഴിയുകയായിരുന്ന സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കും വലിയ ആശ്വാസമായിരുന്നു സ്വന്തമായൊരു വീടെന്നത്. സുധിച്ചേട്ടന്റെ വലിയ സ്വപ്നമായിരുന്നു ഒരു വീടെന്നും വാടക കൊടുക്കാതെ കഴിയാൻ ഒരു വീട് കിട്ടിയെന്നത് വലിയ സമാധാനമാണെന്നും മുൻപ് രേണു തന്നെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ പുതിയ വീട്ടിൽ ചോർച്ചയാണെന്ന് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാടക വീട്ടിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പുതിയ വീഡിയോയിൽ രേണു പറയുന്നു. രേണുവിന്റെ വാക്കുകൾ ഇങ്ങനെ

' വലിയ വീട് തന്നെയാണ്, കയറി കിടക്കാലോ വാടകയൊന്നും കൊടുക്കാതെ. അവർ തന്ന വല്യ ഉപകാരം തന്നെയാണ്. പിന്നെ ഞങ്ങൾ നിൽക്കുന്നതിനാണോ അറിയില്ല, ആളുകളൊക്കെ എന്തൊക്കെയോ പറയുന്നു, ഞങ്ങൾ കേട്ട് കേട്ട് മടുത്തു. അതാണ് വാടക വീടിനെ കുറിച്ചൊക്കെ ആലോചിക്കുന്നത്. പിന്നെ വാടക കൊടുക്കാനുള്ള കാശൊന്നും എന്റെ കൈയ്യിൽ ഇല്ല.
ഞാൻ കിടക്കുന്നിടത്ത് ചോർച്ച ഇല്ല, റിതപ്പൻ കിടക്കുന്നിടത്താണ് ചോർച്ച. ഹാളിലും ലിവിങ് റൂമിലും നല്ല ചോർച്ച ഉണ്ട്. ഞാൻ ഇതിന്റെ ബിൽഡേഴ്സിനെ വിളിച്ചിട്ടില്ല. കാരണം എന്റെ കൈയ്യിൽ അവരുടെ കോൺടാക്ട് നമ്പർ ഒന്നും ഇല്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവരെ പപ്പയാണ് കോൺടാക്ട് ചെയ്യുന്നേ. അവർ ചെയ്തത് നല്ല കാര്യം തന്നെയാണ് , നെഗറ്റീവ് പറയുകയല്ല, പക്ഷെ ചോരുന്നുണ്ട്.
ചില്ലിട്ട ഭാഗമൊക്ക ചേരുന്നുണ്ട്. ദാനം തന്ന വീടല്ലേ എന്നൊക്കെ കമന്റ്സ് വരുന്നുണ്ട്. അതിനൊക്കെ ഒരുപാട് നന്ദി. മഴ പെയ്യുമ്പോൾ ചോരുന്നുണ്ട്, എന്തായാലും കുഴപ്പമില്ല, അത് പരിഹരിക്കാം. കേൾക്കാവുന്നതിന്റെ പരമാവധി കേട്ടു, ബക്കറ്റ് ധാനമല്ലേടി, ചവിട്ടി ധാനമല്ലേടി എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും കുറച്ച് പൈസയൊക്കെ ആയിട്ട് വാടകയ്ക്ക് താമസിക്കണമെന്നൊക്കെയുള്ള ചിന്തയുണ്ട്. മക്കളുടെ വീടാണ്, നമ്മുക്ക് താമസിക്കാം, എന്നാലും ആൾക്കാര് സത്യമറിയാതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. അതിന്റെയൊരു ചെറിയ വിഷമം ഉണ്ട്.
വീട് മാറുന്നത് ആലോചിക്കുന്നുവെന്നേ പറഞ്ഞുള്ളൂ, കാരണം കേട്ട് കേട്ട് മടുത്തു. കാരണം കിച്ചു കൊല്ലത്ത് പഠിക്കുകയാണ്. റിതപ്പനെ ഒറ്റക്ക് വീട്ടിൽ നിർത്താൻ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങൾ വീട്ടിൽ നിൽക്കുന്നത്', രേണു പറഞ്ഞു. അതേസമയം വീഡിയോക്ക് താഴെ പതിവ് പോലെ തന്നെ രേണുവിനെ വിമർശിച്ചും അനുകൂലിച്ചും കമന്റുകൾ നിറയുകയാണ്.
'നീ എവിടെയായാലും വാടകയ്ക്ക് പോയിട്ട് കുട്ടികളുടെ വീട് അവർക്ക് കൊടുക്ക് നല്ലവരായ ആൾക്കാർ കഷ്ടപ്പെട്ട് വീട് വെച്ച് തന്നപ്പോൾ അതിപ്പോ ചോരുന്നു വെള്ളമാണ് എന്തൊക്കെ കുറ്റം'. എന്നാണ് വിമർശിച്ച് ഒരാൾ കുറിച്ചത്. 'അഹങ്കാരി ആ വീട്ടിൽ ഉള്ള നിന്റെ ആൾക്കാരെ അടിച്ചു പുറത്തു കളയെടി , കുഞ്ഞുങ്ങൾക്ക് ഉള്ള വീട് ആണേലും ആ വീട്ടിൽ നിനക്കും സുധിയുടെ അമ്മയ്ക്കും താമസിക്കാം, പക്ഷേ ഞങ്ങളുടെ കിച്ചുവിന്റെ മുറി അവിടെ വേണം , പിന്നെ വാടകയ്ക്കു പോകാം പക്ഷേ എന്റെ കയ്യിൽ ക്യാഷ് ഇല്ല എന്ന് പറഞ്ഞത്കൊണ്ട് എല്ലാവരും ദാനം തരും എന്നാണോ വിചാരിച്ചത് , ഇത്രയ്ക്കും നന്ദികെട്ട നിനക്ക് ഇനി ആരും ഒരു കോപ്പും തരില്ല', 'സ്വന്തമായി income കിട്ടുന്നുണ്ടല്ലോ? അദ്ധ്വാനിച്ച് ജീവിക്ക് 'ഇനിയും നാട്ടുകാരെ നമ്പാതെ അന്തസ്സായി ജീവിക്കാൻ നോക്ക്', ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ. അതേസമയം രേണുവിനെ പിന്തുണച്ചും കമന്റുകൾ ഉണ്ട്.
'അവർ അത്രയും വിഷമം കൊണ്ടാ പറയുന്നതെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത കുറേ പാഴ് ജന്മങ്ങൾ. ഒരിക്കൽ ഏതോ അച്ഛനെ കൊണ്ടുവന്നു എന്തൊക്കെയോ പറയിപ്പിച്ചു. അത് കഴിഞ്ഞു ജോലിയുടെ കാര്യം പറഞ്ഞു കുറേ നടന്നു. അവരുടെ രൂപ്പത്തെ വച്ചു സാമൂഹിക മാധ്യമങ്ങളിൽ അവരെ വളരെ മോശമായി ചിത്രീകരിച്ചു. ഇപ്പൊ വേറെ ആരോ വീടിന്റെ വർക്കിൽ സാഹചതിനു കുറ്റം പറഞ്ഞു എന്ന് പറഞ്ഞുള്ള അധിക്ഷേപം... ഭർത്താവ് മരിച്ചതിന്റെ പേരിൽ അവരുടെ പിറകെ നടന്നു വെണ്ടയ്ക്ക അക്ഷരത്തിൽ വേണ്ടാത്ത ക്യാപ്‌ഷനും കൊടുത്ത് വീഡിയോ പോസ്റ്റ് ചെയ്യുന്ന മാമ മാധ്യമങ്ങൾക്കോ അവരെ അതിക്ഷേപിച്ച് വീഡിയോ ഉണ്ടാക്കി റീച്ച് കിട്ടിയ ഊളകൾക്കോ കുഴപ്പമില്ല. കഷ്ടം തന്നെ', താരത്തെ പിന്തുണച്ച് ചിലർ കുറിച്ചു.
അതേസമയം വീടിന് ചോർച്ചയില്ലെന്നും അനാവശ്യ ആരോപണമാണ് രേണു ഉയർത്തുന്നതെന്നും കെഎച്ച്ഡിഇസി വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications