Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊല്ലം സുധിക്ക് ആ വീട്ടില്‍ ഇപ്പോഴുള്ള സ്ഥാനം ആം രംഗം കണ്ടാല്‍ അറിയാം: രേണു ആ പേരിനെ ഇങ്ങനെ നിന്ദിക്കരുത്

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം രേണു സുധി വലിയ വിവാദങ്ങള്‍ക്കിടയിലൂടെയാണ് അടുത്ത കാലത്തായി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. വിമർശനങ്ങള്‍ പലതും അവർക്കെതിരായി നേരത്തെ തന്നെ ഉയർന്ന് വന്നിട്ടുണ്ടെങ്കിലും കൊല്ലം സുധിക്ക് കലാരംഗത്തിന്റെ മികവിന്റെ പേരില്‍ ലഭിച്ച പുരസ്കാരങ്ങള്‍ കട്ടിലിന് അടിയില്‍ ചാക്കില്‍ കെട്ടിവെച്ച നടപടിയെ ചോദ്യം ചെയ്ത് നിരവധി ആളുകളാണ് മുന്നോട്ട് വരുന്നത്. ഇതിന് പിന്നാലെ വീട് ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മറുപടികളും ഉണ്ടായി.

കൊല്ലം സുധിയുടെ മൂത്ത മകന്‍ കിച്ചു ചെയ്ത വീഡിയോയിലൂടെയാണ് പുരസ്കാരങ്ങള്‍ ചാക്കില്‍ക്കെട്ടിവെച്ച നിലയില്‍ പുറം ലോകം അറിയുന്നത്. ഈ രംഗങ്ങള്‍ കിച്ചു (അനന്തു) മനഃപ്പൂർവ്വം തന്നെ വീഡിയോയില്‍ ഉള്‍പ്പെടുത്തി ആളുകളെ അറിയിക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ചില ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ അധ്യാപിക കൂടിയായ അഞ്ജു പാർവതി പ്രബീഷ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്.

anju-renu

'പണ്ടുള്ളവർ പറയുന്ന ഒരു ചൊല്ല് ഉണ്ട്. പാത്രമറിഞ്ഞു വേണം ദാനം ചെയ്യാൻ എന്ന്. സഹായവും സ്നേഹവും പിന്തുണയും അർഹമായവർക്ക് നല്കുക. സോഷ്യൽ മീഡിയയിൽ കാണുന്ന മിന്നുന്ന കാഴ്ചകൾ ഒന്നും പൊന്നല്ല, വെറും കാക്കപ്പൊന്നാണ്.' അഞ്ജു പാർവതി പ്രബീഷ് കുറിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

Somebody wants to say something to someone എന്ന ദേവദൂതൻ സിനിമയിലെ ടാഗ് ലൈൻ മനസ്സിൽ വന്നു ഒരു യൂട്യൂബ് വീഡിയോ കണ്ടപ്പോൾ. ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നായിരുന്നു ആ സിനിമ പറഞ്ഞതെങ്കിൽ ഇവിടെ ഒരാൾക്ക് നമ്മളോട് ചിലത് അറിയിക്കാനുണ്ട് എന്ന് തോന്നി ആ വീഡിയോ കണ്ടപ്പോൾ. പറഞ്ഞ് വന്നത് അന്തരിച്ച കൊല്ലം സുധിയുടെ മൂത്ത മകൻ അനന്തുവിന്റെ ചാനലിൽ ഉള്ള വീഡിയോയെ കുറിച്ചാണ്.

ഇന്നലെ വരെ ആരും അറിയാതിരുന്ന ഒരു സ്ത്രീ, മിമിക്രി ആർട്ടിസ്റ്റ് ആയ ഭർത്താവിന്റെ ആകസ്മിക മരണത്തോടെ കുറച്ച് പേർക്ക് അറിയാവുന്ന നിലയിൽ ആവുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയതോടെ അനാഥനായ ഒരു മോനെ സ്നേഹത്തോടെ ചേർത്തുവച്ച രണ്ടാനമ്മ എന്ന ടാഗ് ലൈൻ മരണപ്പെട്ട ഭർത്താവ് തന്നെ ഒരു ഷോയിൽ കൊടുത്തതിന്റെ ഭാഗമായി സമൂഹം അവരെ നന്മയുള്ള ഒരു പാവം സ്ത്രീ എന്ന നിലയിൽ നോക്കി കാണുന്നു. അത്‌ കൊണ്ട് തന്നെ തീർത്തും സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ഉള്ള വിധവയായി തീർന്ന അവരെയും ആ രണ്ട് കുഞ്ഞുങ്ങളെയും ചേർത്തുപ്പിടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് ഏവർക്കും തോന്നുന്നു, നല്ല രീതിയിൽ സമൂഹം പിന്തുണ കൊടുക്കുന്നു. ഓൺലൈൻ ചാനലുകൾ മുടങ്ങാതെ അവരുടെ ഭർത്താവ് നഷ്ടപ്പെട്ട ദുഃഖഭാവം നമ്മളിലേയ്ക്ക് എത്തിക്കുന്നു. നമ്മൾ അവർക്ക് ഒപ്പം ദുഖിതർ ആവുന്നു, സ്നേഹം വാരിക്കോരി നല്കുന്നു.

മിമിക്രി ആർട്ടിസ്റ്റ് ഷോ ചെയ്തിരുന്ന ചാനലും അതിലെ അവതാരകയും നല്ല രീതിയിൽ തന്നെ അവരെ ചേർത്തുപ്പിടിക്കുന്നു. സ്വന്തമായി ഒരു കൂര ആയിരുന്നു മരണപ്പെട്ട ആളുടെ ഏറ്റവും വലിയ സ്വപ്നം എന്ന് അറിഞ്ഞതോടെ പള്ളി വികാരി നല്കിയ സ്ഥലത്ത്, ഒരു സംഘടന ഒരുപാട് നല്ലവരായ മനുഷ്യരുടെ പിന്തുണയോടെ നല്ലൊരു വീട് കെട്ടി രണ്ട് കുട്ടികളുടെ പേരിലാക്കി നൽകുന്നു. നമ്മൾ കയ്യടിക്കുന്നു. ഇവിടം വരെ ഓക്കെ.

പിന്നെയാണ് കഥയുടെ ഗതി മാറുന്നത്. അകാലത്തിൽ ഭർത്താവ് നഷ്ടപ്പെട്ട എത്രയോ വിധവകൾ മക്കളെ വളർത്താൻ മുണ്ട് മുറുക്കിയുടുത്ത് ജോലിക്ക് ഇറങ്ങുന്ന ഈ നാട്ടിൽ, മക്കളുമായി കയറി കിടക്കാൻ ഒരു നാല് കാല് ഓല പുരയെങ്കിലും കിട്ടിയെങ്കിൽ എന്ന് കൊതിച്ചു പണിയെടുത്ത് നടുവൊടിഞ്ഞു ജീവിക്കുന്ന ആയിരങ്ങൾ നമുക്ക് ചുറ്റിലും ഉള്ളപ്പോൾ, മരണപ്പെട്ട വ്യക്തി ഒരു കോമഡി സ്റ്റാർ ആയതിന്റെ പേരിൽ ഒരുപാട് സൗഭാഗ്യങ്ങൾ ലഭിച്ച വിധവയാണ് രേണു സുധി.

ജോലി വാഗ്ദാനവുമായി നിരവധി ആളുകൾ സമീപിച്ചുവെങ്കിലും അഭിനയം കൊണ്ട് ജീവിക്കാം എന്ന് അവർ തീരുമാനിച്ചത് അവരുടെ മാത്രം വ്യക്തിപരമായ കാര്യം. അതിലൊന്നും ഒരു അഭിപ്രായവും ഇന്നേ വരെ പറയണമെന്ന് തോന്നിയിട്ടില്ല. മറിച്ച് അവരെ സൈബർ അറ്റാക്ക് ചെയ്യുകയും ട്രോളുകയും ചെയ്യുന്നതിനെ എതിർക്കുകയും ചെയ്തിരുന്നു. അതിലൊന്നും ഒരു കുറ്റബോധവും തോന്നുന്നുമില്ല. പക്ഷേ ഇന്നലെ സുധിയുടെ മകന്റെ ഒരു വീഡിയോ കണ്ടതിന് ശേഷം, അതുമായി ബന്ധപ്പെട്ട ആ സ്ത്രീയുടെ ന്യായീകരണം കേട്ടപ്പോൾ ചിലത് പറയാതെ വയ്യ എന്ന് തോന്നി.

സുധി എന്ന ആളുടെ ഐഡന്റിറ്റി വച്ച് നാല് പേർ അറിഞ്ഞ ഒരു വ്യക്തി. ആ ആളുടെ സ്വപ്നത്തിന്റെ പേരിൽ ലഭിച്ച വീടിന്റെ പേര് സുധിലയം. വീട് മാത്രമല്ല, വീടിനുള്ളിലെ സർവ്വ സ്ഥാവര ജംഗമ വസ്തുക്കളും മറ്റുള്ളവർ നല്കിയത് മരണപ്പെട്ട ആളോടും അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളോടും ഉള്ള സ്നേഹവും സഹതാപവും മിക്സ് ചെയ്ത ഫീലിംഗ് കൊണ്ട്. അങ്ങനെയുള്ള ഒരു വീട്ടിൽ മൂത്ത മകൻ താമസിക്കുന്നില്ല. പകരം താമസിക്കുന്നത് കൊല്ലത്ത് ഉള്ള സുധിയുടെ വീട്ടിൽ അമ്മൂമ്മയ്ക്കും വല്യച്ഛനും കുടുംബത്തിനും ഒപ്പം.. പഠന സൗകര്യാർത്ഥമെന്നാണ് രേണു പല ഇന്റർവ്യൂകളിലും പറഞ്ഞത്. ആയിരിക്കാം.

എങ്കിലും സ്വന്തം അമ്മ ഉപേക്ഷിച്ചു പോയ ഒരു മകനെയും കൊണ്ട് കഷ്ടപ്പെടുന്ന ഒരു അച്ഛൻ എന്ന ഇമേജ് ചാനലിൽ പ്രെസന്റ് ചെയ്ത, അങ്ങനെയുള്ള മോനെ സ്നേഹം കൊടുത്ത് വളർത്തുന്ന സ്റ്റെപ് മോം എന്ന ധാരണ സമൂഹത്തിന് കൊടുത്ത അതെ അച്ഛന്റെ മകന് ഇന്ന് തണൽ ഒരുക്കി കൊടുത്ത് സംരക്ഷിക്കുന്നത് സുധിയുടെ സ്വന്തം അമ്മയും സഹോദരനും. അതാണ് രക്തബന്ധം എന്ന് പറയുന്നതിന്റെ ശക്തി.

ഇനി അതേ രക്തബന്ധം വച്ചാണ് സുധിയുടെ മൂത്ത മകൻ അനന്തു രണ്ടാമത്തെ കുഞ്ഞിനെ കാണാൻ പോയത്. ചേട്ടനെ കണ്ടപ്പോൾ ആ കുഞ്ഞ് ആകെ ഹാപ്പി ആയി. അച്ഛന്റെ പേരിൽ ഉള്ള വീട്ടിൽ, തനിക്ക് കൂടി അവകാശം ഉള്ള ആ വീട്ടിൽ ആ മൂത്ത കുട്ടി തീർത്തും അപരിചിതനായിട്ട് നില്ക്കുന്നു. അവനായിട്ട് ഒരു റൂം പോലും അവിടെ ഇല്ല എന്ന് ആ വീഡിയോ കാണുന്ന ആർക്കും തോന്നും. സത്യത്തിൽ തോന്നലുകൾക്ക് അപ്പുറം സത്യം എന്തെന്ന് വ്യക്തമായിട്ട് അറിയാത്തതിനാൽ ഒന്നും പറയരുതല്ലോ. എന്നാൽ ആ ഇളയ കുഞ്ഞ് മൂത്ത ചേട്ടനോട് പറഞ്ഞ ഒരു കാര്യം, കാണിച്ചുകൊടുത്ത ഒരു ദൃശ്യം അത്‌ മാത്രം മതി സുധിലയം എന്ന വീട്ടിൽ കൊല്ലം സുധിക്ക് ഉള്ള സ്ഥാനം.

കൊല്ലം സുധി എന്ന മിമിക്രി കലാകാരന് ലഭിച്ച പുരസ്‌കാരങ്ങൾ, മരണപ്പെട്ട സുധിയുടെ പേരിൽ ലഭിച്ച സുധിലയം എന്ന വീട്ടിൽ ചാക്കിൽ പൊതിഞ്ഞു കട്ടിലിനടിയിൽ ഇട്ടിരിക്കുന്നു. ഭർത്താവിന്റെ ഓർമ്മകളെ താലോലിക്കുന്ന ഒരു ഭാര്യയുടെ കരുതൽ. സ്റ്റേജിൽ നിന്ന് സ്റ്റേജിലേയ്ക്ക് ഓടി നടന്നിരുന്ന, അയാളുടെ കോമഡി കണ്ട് ജനം കയ്യടിച്ചു പിന്തുണ നൽകിയതിന്റെ ഒക്കെ പേരിൽ ലഭിച്ച പുരസ്‌കാരങ്ങൾ. ഒരു കലാകാരൻ എന്ന നിലയിലെ അയാളുടെ അംഗീകാരം, ഐഡന്റിറ്റി അതാണ് ചാക്കിൽ കെട്ടി കട്ടിലിനടിയിൽ ഇട്ടത്.

ആ വീഡിയോ വൈറൽ ആയതോടെ സ്വാഭാവികമായും ചോദ്യങ്ങൾ വന്നു. അതിന് അവർ നല്കിയ മറുപടി കേൾക്കുമ്പോൾ ഇന്നലെ വരെ അവർക്ക് പിന്തുണ കൊടുത്ത പലർക്കും അരോചകമായിട്ടുണ്ട്. അഭിനയത്തിന്റെ പേരിൽ സ്വന്തമായി കിട്ടിയ ഫലകങ്ങൾ വൃത്തിയായി അടുക്കി പെറുക്കി വച്ചിട്ടുള്ള രേണുവിന് സ്വന്തം ഭർത്താവിനോട് ഉള്ള ആദരവാൽ ആദരവ് എന്തെന്ന് പൊതുസമൂഹം കണ്ടു കഴിഞ്ഞു. കൊച്ച് മോൻ നശിപ്പിക്കാതെ ഇരിക്കാൻ പുരസ്കാരങ്ങൾ ചാക്കിൽ കെട്ടി കട്ടിലീനടിയിൽ ഇട്ടു എന്ന ന്യായീകരണ ക്യാപ്‌സ്യൂൾ ആകെ ചീഞ്ഞും പോയി. മരണപ്പെട്ട ആളുകളുടെ ഓർമ്മകളെ താലോലിക്കുന്ന ഏത് വീട്ടുകാർക്കും അവരുടെ പേരിൽ ഉള്ള സാധനങ്ങൾ നിധി തുല്യം ആയിരിക്കും. വീട്ടിലെ ഏറ്റവും സുരക്ഷിതമായ ഇടത്ത് കേടു പറ്റാതെ സൂക്ഷിക്കും അങ്ങനെയുള്ളവർ.

സാമ്പത്തികമായി താഴ്ന്ന അവസ്ഥയിൽ ഒരു വിധവയ്ക്ക് കിട്ടാവുന്ന പിന്തുണയുടെ, സഹായത്തിന്റെ പരമാവധി ഈ സ്ത്രീക്ക് നൽകിയിട്ടുണ്ട് ഇവിടുത്തെ പൊതു സമൂഹം. ആരെയും ഭയക്കാതെ കയറി കിടക്കാൻ നല്ലൊരു വീട് ഉണ്ട്, മക്കളുടെ വിദ്യാഭ്യാസം ഫ്ലവേഴ്സ് ചാനൽ നോക്കുന്നുണ്ട്. അഭിനയിക്കാൻ ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. ഇതെല്ലാം ഞാൻ കൂടി ഉൾപ്പെടുന്ന പൊതു സമൂഹത്തിന് മുന്നിൽ അവർ അവരെ മാർക്കറ്റ് ചെയ്തത് കൊണ്ട്, ഒരു മരണത്തെ പ്രസന്റ് ചെയ്തത് കൊണ്ട് കിട്ടിയ ആനുകൂല്യങ്ങൾ ആണ്. ഇതൊക്കെയും കൊല്ലം സുധി എന്ന മനുഷ്യന്റെ പേരിൽ ലഭിച്ച നേട്ടങ്ങളാണ്. രേണുവിന്റെ പേരിന് ഒപ്പം ഉള്ള ആ സർനെയിം കൊണ്ട് മാത്രം നേടിയ സൗഭാഗ്യങ്ങൾ.!! അതിനെ വന്ദിക്കുക ഒന്നും വേണ്ട, പക്ഷേ ഈ രീതിയിൽ നിന്ദിക്കരുത്.

പണ്ടുള്ളവർ പറയുന്ന ഒരു ചൊല്ല് ഉണ്ട്. പാത്രമറിഞ്ഞു വേണം ദാനം ചെയ്യാൻ എന്ന്. സഹായവും സ്നേഹവും പിന്തുണയും അർഹമായവർക്ക് നല്കുക. സോഷ്യൽ മീഡിയയിൽ കാണുന്ന മിന്നുന്ന കാഴ്ചകൾ ഒന്നും പൊന്നല്ല, വെറും കാക്കപ്പൊന്നാണ്. ഈ പ്രപഞ്ചത്തിന് ഒരു അദൃശ്യ ശക്തിയുണ്ട്. ജനിമൃതികൾക്ക് അപ്പുറത്തെ ലോകവുമായി ഒരു കണക്റ്റിവിറ്റി അതിനുണ്ട്. തന്റെ പേരിൽ നടത്തുന്ന സ്നേഹത്തിന്റെ ഫേക്ക് എക്സിബിഷനിസം കണ്ട് സഹികെട്ട ഒരു ആത്മാവ് മക്കളിലൂടെ സത്യം പുറത്ത് എത്തിച്ചതാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+