'എന്റെ കുടുംബത്തിന് നേരെ കുരച്ച പട്ടിയുടെ വാൽ മുറിച്ചെന്ന് അറിഞ്ഞു'; റിയാസിനെതിരെ തുറന്നടിച്ച് ദിയ കൃഷ്ണ
കൊച്ചി: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ ഇളയമകളായ ഹൻസിക കൃഷ്ണയ്ക്കെതിരെ ബിഗ് ബോസ് താരം റിയാസ് സലീം നടത്തിയ പരാമർശത്തിൽ കൂടുതൽ വിമർശനവുമായി സഹോദരിമാർ. ഹൻസിക ഹോമോഫോബിക് ആണെന്ന തരത്തിലായിരുന്നു റിയാസിന്റെ വിമർശനം. പിന്നീട് ഇത്തരത്തിൽ പങ്കുവെച്ച കുറിപ്പ് റിയാസ് പിൻവലിച്ചെങ്കിലും അതിരൂക്ഷമായാണ് വിഷയത്തിൽ റിയാസിനെതിരെ ഹൻസികയുടെ സഹോദരിമാർ പ്രതികരിച്ചിരിക്കുന്നത്.
ഹൻസിക കോളേജിൽ വെച്ച് ഷൂട്ട് ചെയ്ത വീഡിയോയ്ക്കെതിരെയായിരുന്നു റിയാസിന്റെ വിമർശനം. വീഡിയോയിൽ ഹൻസികയുടെ സുഹൃത്ത് പറഞ്ഞൊരു വാക്കിൽ പിടിച്ചായിരുന്നു റിയാസിൻറെ പ്രതികരണം. ഇന്നത്തെ കുട്ടികള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് ഹോമോഫോബിക് ആയ പദപ്രയോഗങ്ങള്‍ നടത്തുന്നത് അവരുടെ സോഷ്യൽ സ്റ്റാറ്റസ് ഉയർത്തുമെന്നാണ് എന്നായിരുന്നു റിയാസ് കുറിച്ചത്. എന്നാൽ തെറ്റിധരിക്കപ്പെട്ടെന്ന് മനസിലായതോടെ റിയാസ് ആ കുറിപ്പ് ഡിലീറ്റ് ചെയ്തു.

സംഭവത്തിൽ റിയാസിനെതിരെ ആദ്യം നടിയും ഹൻസികയുടെ മൂത്ത സഹോദരിയുമായ അഹാന കൃഷ്ണയായിരുന്നു രംഗത്തെത്തിയത്. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി കോളേജിൽ പഠിക്കുന്ന 18 കാരിയേയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളേയും വലിച്ചിഴച്ച് തരംതാഴരുത്', എന്നായിരുന്നു അഹാന തുറന്നടിച്ചത്. തൊട്ട് പിന്നാലെ ഇഷാനിയും പ്രതികരിച്ചു. സഹോദരിയെ അപമാനിക്കും മുൻപ് വസ്തുതകൾ എങ്കിലും പരിശോധിക്കണം എന്നാണ് ഇഷാനി പ്രതികരിച്ചത്. ഇപ്പോഴിതാ ദിയയും അതിരൂക്ഷമായാണ് റിയാസിനെതിരെ തുറന്നടിച്ചത്.
'അനാവശ്യമായി എന്റെ കുടുംബത്തിന് നേരെ കുരച്ച ഒരു പട്ടിയെ കുറിച്ച് കേട്ടാണ് ഞാൻ ഇന്ന് രാവിലെ എഴുന്നേറ്റത്. എന്നാൽ പിന്നീട് ആ പട്ടിയുടെ വാല് മുറിച്ചതായി അറിഞ്ഞു', എന്നാണ് ദിയ പോസ്റ്റിൽ പറഞ്ഞു. അതേസമയം തെറ്റായ പരാമർശം നടത്തിയതിൽ ഇതുവരെ പ്രതികരിക്കാൻ റിയാസ് സലീം തയ്യാറായിട്ടില്ല. തെറ്റിധരിക്കപ്പെട്ടെന്ന് മനസിലായി പോസ്റ്റ് പിൻവലിച്ച വ്യക്തി എന്തുകൊണ്ടാണ് അതിലൊരു ക്ഷമാപണം നടത്താത്തത് എന്നാണ് പലരുടേയും ചോദ്യം. പ്രത്യേകിച്ച് റിയാസ് സലീമിനെ പോലെയുള്ളൊരു വ്യക്തി.
അതിനിടെ അഹാനയുടെ പിതാവ് കൃഷ്ണകുമാറിനേയും റിയാസ് സലീം രൂക്ഷമായി വിമർശിച്ചിരുന്നു. ജാതീയതയെ കുറിച്ച് അഭിമാന ബോധത്തോടെ കൃഷ്ണകുമാർ സംസാരിക്കുന്നൊരു വീഡിയോയ്ക്കെതിരെയായിരുന്നു റിയാസിന്റെ വിമർശനം. ഇക്കാലത്തും ഇത് മഹത്വവത്കരിക്കുകയും നൊസ്റ്റാൾജിയ ആയി കൊണ്ടുനടക്കുകയും ചെയ്യുന്നതിന് എതിരെയായിരുന്നു റിയാസ് പ്രതികരിച്ചത്. ഈ പ്രതികരണത്തിൽ റിയാസിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications